മഹാത്മഗാന്ധിയുടെത് അപകടമരണമാണെന്ന പരാമര്‍ശിക്കുന്ന ഒഡിഷയിലെ സ്കൂള്‍ ബുക്ക്ലെറ്റ് വിവാദത്തില്‍. വിവാദ ബുക്ക്ലെറ്റ് പിന്‍വലിച്ച് മുഖ്യമന്ത്രി നവീന്‍ പട്നായിക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളും ആക്ടിവിസ്ടുകളും രംഗത്തെത്തിക്കഴിഞ്ഞു.
മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ രണ്ട് പേജുള്ള ബുക്ക്ലെറ്റിലാണ് വിവാദ പരാമര്‍ശമുള്ളത്. ഗാന്ധിജിയുടെ ആശയങ്ങള്‍, പുസ്തകങ്ങള്‍,...