Tag: FRANCO

കിടക്കാന്‍ കട്ടിലില്ല; ഒപ്പം പെറ്റി കേസ് പ്രതികള്‍; ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍ ബിഷപ്;

പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഇനി പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍. കോടതി നടപടികള്‍ക്ക് ശേഷം കനത്ത സുരക്ഷയില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബിഷപ്പിനെ സബ് ജയിലില്‍ എത്തിച്ചത്. സി ക്ലാസ് ജയില്‍ ആയതിനാല്‍ കട്ടില്‍ ഉള്‍പ്പെടെയുള്ള...

നിലപാട് വ്യക്തമാക്കി കെ.സി.ബി.സി. ; ബിഷപിനെയോ പരാതിക്കാരിയേയോ പിന്തുണയ്ക്കില്ല; സമരം നടത്തിയവര്‍ സഭയെ അവഹേളിക്കാന്‍ അവസരമുണ്ടാക്കി; വധഭീഷണിയുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരി

കൊച്ചി: പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്ത നടപടി വേദനാജനകമെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി). സംഭവത്തില്‍ പരാതിക്കാരിയെയോ ആരോപണവിധേയനേയോ പിന്തുണയ്ക്കില്ലെന്നും കെസിബിസി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം, ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ...

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു; പാലാ സബ് ജെയിലിലേക്ക് മാറ്റും

കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ബിഷപിനെ പാലാ സബ് ജയിലിലേക്കു മാറ്റും. അടുത്ത ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. അതിനിടെ ബിഷപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഒന്നേമുക്കാലിനു കോടതി ഇതു പരിഗണിക്കും. പൊലീസ് വ്യാജതെളിവുകള്‍...

ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ വരാമെന്ന് ബിഷപിന്റെ അഭിഭാഷകന്‍; നോട്ടീസ് ഇനിയും കിട്ടിയിട്ടില്ല; അഭിഭാഷകനെ തള്ളി ജലന്ധര്‍ രൂപത

കൊച്ചി: പീഡനക്കേസില്‍ ചോദ്യം ചെയ്യുന്നതിനു ഹാജരാകാന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടിസ് കിട്ടിയിട്ടില്ലെന്നു അഭിഭാഷകന്‍. കേസില്‍ ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടും. ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ നോട്ടിസ് ലഭിച്ചാല്‍ ഹാജരാകും. അല്ലെങ്കില്‍ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകനായ മന്ദീപ് സിങ് പറഞ്ഞു. എന്നാല്‍...
Advertismentspot_img

Most Popular

G-8R01BE49R7