ചെന്നൈ: മലയാളി താരങ്ങളായ സി.കെ വിനീതും മുഹമ്മദ് റാഫിയും ചെന്നൈയിന്‍ എഫ്.സിയോട് വിട പറഞ്ഞു. ഇരുവര്‍ക്കുമൊപ്പം ഹാളിചരണ്‍ നര്‍സാറിയേയും ചെന്നൈ റിലീസ് ചെയ്തു.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരമായ റാഫി ബ്ലാസ്റ്റേഴ്സില്‍ തിരിച്ചെത്തുമെന്ന സൂചനയുണ്ട്. അതേസമയം വിനീത് ഏത് ടീമിലാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ...
അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലിയോണല്‍ മെസിക്ക് മൂന്നുമാസം വിലക്കും പിഴയും. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ലാറ്റിനമേരിക്കല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആണ് മെസിക്ക് മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തിയത്. കോപ്പ അമേരിക്ക സംഘാടകര്‍ക്ക് എതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് നടപടി....
ലയണല്‍ മെസ്സിയോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലോക ഫുട്‌ബോളില്‍ ആരാണു മികച്ച താരം? ഈ ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയോടാണ് ചോദിക്കുന്നതെങ്കില്‍ ഉത്തരം കൃത്യമായി പറയും.. മെസ്സിയേക്കാള്‍ കേമന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ! ഫിഫ ഡോട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്...
സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിന്റെ ബിനോ ജോര്‍ജ് പരിശീലിപ്പിക്കും. ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി.യുടെ ടെക്നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബിനോ. രണ്ടു സീസണുകളില്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. നേരത്തെ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകനായിട്ടുണ്ട്.
തൃശ്ശൂര്‍ സ്വദേശിയായ ബിനോ ഏഷ്യന്‍...
അസാമാന്യ പ്രകടനം കാഴ്ചവച്ച് മഴയത്ത് ഫുട്‌ബോള്‍ കളിക്കുന്ന 13കാരന്‍ ലോക താരങ്ങളുടെ ശ്രദ്ധ നേടിയിരിക്കുന്നു. കാസര്‍ക്കോട് ജില്ലയിലെ പരപ്പ ദേലംപാടി സ്വദേശി മഹ്റൂഫിന്റെ വീഡിയോ ആണ് ഫുട്ബോള്‍ പ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നത്.
ചെളിവെള്ളം നിറഞ്ഞ മൈതാനത്ത് കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നതിന്റെ 26 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ...
ഒന്‍പതാം തവണയും കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ബ്രസീല്‍. കലാശപ്പോരില്‍ രണ്ടുവട്ടം കിരീടം ചൂടി പെറുവിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ആതിഥേയര്‍ സ്വന്തം മണ്ണില്‍ ഒരിക്കല്‍ക്കൂടി കിരീടമണിയുന്നത്. ഒന്നാം പകുതിയില്‍ 2-1 എന്ന സ്‌കോറില്‍ മുന്നിലായിരുന്നു ബ്രസീല്‍.
കളിയില്‍ ഉടനീളം വ്യക്തമായ ആധിപത്യം...
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പാരഗ്വയെ തകര്‍ത്ത് ബ്രസീല്‍ സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാരഗ്വയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ബ്രസീലിന്റെ സെമി പ്രവേശം. അര്‍ജന്റീനവെനസ്വേല ക്വാര്‍ട്ടറിലെ വിജയികളെയാണ് സെമിയില്‍ ബ്രസീല്‍ നേരിടുക.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്...
കോപ അമേരിക്ക ഫുട്ബോളില്‍ കളി മറന്ന് മെസ്സിപ്പട. ആദ്യ മത്സരത്തില്‍ കൊളംബിയയ്ക്ക് എതിരെ അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു കൊളംബിയയുടെ ജയം. രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളു നേടാനായിരുന്നില്ല. തികച്ചും നോക്കുകുത്തിയായി ഒന്നും...