Tag: food

ഗോവയില്‍ ബീച്ചുകളിലെ മദ്യപാനം നിര്‍ത്തലാക്കുന്നു…

പനാജി: ഗോവയിലെ ബീച്ചുകളില്‍ പരസ്യമായുള്ള മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കി. രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍...

ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച ഏഴുപേര്‍ മരിച്ചു; 80 പേര്‍ ആശുപത്രിയില്‍

മൈസൂരു: ക്ഷേത്രത്തില്‍ വിതരണംചെയ്ത പ്രസാദം കഴിച്ച ഏഴുപേര്‍ മരിച്ചു. 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ എട്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. ചാമരാജ നഗറിലെ ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച പ്രസാദത്തില്‍ വിഷം കലര്‍ന്നതാണെന്നാണ് ആദ്യവിവരം. ക്ഷേത്ര പരിസരത്തുനിന്ന് അറുപതോളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയതായും വിവരമുണ്ട്. 15...

ബ്രോയ്ലര്‍ ചിക്കനില്‍ ആന്റിബയോട്ടിക് സാന്നിധ്യം: നിരോധിക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ബ്രോയ്ലര്‍ ചിക്കനില്‍ ആന്റിബയോട്ടിക് സാന്നിധ്യം കൂടുന്നതായി റിപ്പോര്‍ട്ട്. ബ്രോയലര്‍ ചിക്കന്‍ അതിവേഗത്തില്‍ വളരുന്നതിന് ഉപയോഗിച്ചുവരുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോഴിയില്‍ വ്യാപകമായി മരുന്ന് ഉപയോഗിക്കുന്നത് മനുഷ്യരില്‍ ആന്റിബോയട്ടികിന് പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണിത്. മനുഷ്യരില്‍ ആന്റിബയോട്ടിക്കിന് പ്രതിരോധം സൃഷ്ടിക്കപ്പെടുന്നതിനാല്‍ പലരോഗങ്ങള്‍ക്കും ചികിത്സ...

സ്‌കൂളിലേക്ക് ഇനി പൊതിച്ചോറ് കൊണ്ടുവരാന്‍ അനുവദിക്കില്ല..!!!

സ്‌കൂളില്‍ പഠിക്കുമ്പോള്‍ പൊതിച്ചോറില്‍ ചോറ് കൊണ്ടുവന്ന് കഴിക്കുന്ന രീതി അവസാനിക്കുന്നു. ഇനി മുതല്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് ചോറും ചമ്മന്തിയും സ്‌കൂളിലേക്ക് കൊണ്ടുപോയകാലം മറയുന്നു. ഇനിമുതല്‍ സ്‌കൂളില്‍ ഭക്ഷണപ്പൊതികള്‍ കൊണ്ടുവരാന്‍ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. പകരം സ്റ്റീല്‍ ടിഫിന്‍ ബോക്‌സ് ഉപയോഗിക്കണം. സ്‌കൂളിലെ പൊതുവേദിയില്‍...

സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ: 11 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 11 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. വിഷയത്തില്‍ ആരോഗ്യമന്ത്രി അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. മുന്‍സിപ്പല്‍ ഹൈസ്‌കുളിന്റെ ഭാഗമായുള്ള സ്പോര്‍ട്സ് സ്‌കൂളുമായി ബന്ധപ്പെട്ട് 800 പേരോളം ഭക്ഷണം കഴിച്ചിട്ടുണ്ട്....

നുമ്മ ഊണ് വിവരങ്ങള്‍ ഇനി വെബ്‌സൈറ്റിലും

കാക്കനാട്: ജില്ലാ ഭരണകൂടത്തിന്റെ വിശപ്പുരഹിതനഗരം പദ്ധതി നുമ്മ ഊണ് വിവരങ്ങള്‍ ഇനി വെബ്‌സൈറ്റിലും ലഭ്യമാകും. കളക്ടറേറ്റില്‍ ഇന്നലെ നടന്ന ചടങ്ങില്‍ പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് മനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ പ്രഭാത് സിംഗ് വെബ്‌സെറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ...

കുടിക്കുന്നത് ചായയോ, വിഷമോ..? ചായപ്പൊടിയില്‍ മായം കണ്ടെത്തി; നിയമനടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍

കൊച്ചി: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് പിടികൂടിയ ചായപ്പൊടിയില്‍ മായം ചേര്‍ത്തതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ ഫലം. കളര്‍ചായപ്പൊടി ഉപയോഗിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി രാജമാണിക്യം വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം എടപ്പാളിലെ നരിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച ചായപ്പൊടി കളര്‍ ചേര്‍ത്തുവെന്ന് പരിശോധനയില്‍...

വിമാനത്താവളങ്ങളിലെ അമിത വിലയ്ക്ക് കടിഞ്ഞാണിടുന്നു; പക്ഷേ കൊച്ചിക്ക് ഇത് ബാധകമാവില്ല

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ എം.ആര്‍.പി നിരക്കില്‍ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്. ഇതിനായി വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍ തുറക്കാനാണ് നിര്‍ദേശം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇതിനായുള്ള ടെന്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തൊണ്ണൂറിലധികം വിമാനത്താവളങ്ങളിലാണ് ഈ...
Advertismentspot_img

Most Popular

G-8R01BE49R7