ന്യൂഡല്‍ഹി : കര്‍ഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു.രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്നും രാംനാഥ് കൊവിന്ദ് പറഞ്ഞു. എല്ലാവരും ഭരണഘടന അനുസരിക്കാന്‍ ബാധ്യസ്ഥരാണന്നും രാഷ്ട്രപതി രാജ്യത്തെ ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും രാഷ്ട്രപതി റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേര്‍ന്നു.
കോവിഡ്...
കോഴിക്കോട്: പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ കര്‍ഷക കൂട്ടായ്മക്കെതിരെ കേസ്. പ്രധാനമന്ത്രി എത്തുന്ന ദിവസം പോസ്റ്റര്‍ പതിച്ച് പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ അഞ്ച് കിസാന്‍ മഹാസംഘ് പ്രവര്‍ത്തകരെ കോഴിക്കോട് കസബ പൊലീസ് 12 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വച്ചു. രാത്രി 11.30 ന് കേസെടുത്ത് വിട്ടയച്ചു.
തീര്‍ത്തും...
കല്‍പ്പറ്റ: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാര്‍ (55) ആണ് ആത്മഹത്യ ചെയ്തത്. രാവിലെ എട്ട് മണിയോടെയാണ് കൃഷ്ണകുമാറിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹകരണബാങ്കിനും സ്വകാര്യപണമിടപാടുകാര്‍ക്കുമായി കൃഷ്ണകുമാറിന് എട്ട് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍...
തൃശൂര്‍: മാള കുഴൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാറാശ്ശേരി പോളിന്റെ മകന്‍ ജിജോ പോള്‍ ( 47 ) ആണ് മരിച്ചത്. ജിജോ പോളിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നും ഇതിനാലാകാം ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ ഭാര്യ സിജിയാണ് ജിജോയെ...
ഇടുക്കി: കടബാധ്യത മൂലം ഇടുക്കിയില്‍ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അടിമാലി ആനവിരട്ടി കോട്ടയ്ക്കലില്‍ രാജു ആണു തൂങ്ങി മരിച്ചത്. ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്നാണു ജീവനൊടുക്കിയതെന്നു പറയപ്പെടുന്നു. കടക്കെണിയെ തുടര്‍ന്നു വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ എന്‍.എം. ജോണി ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ച കൃഷിയിടത്തില്‍...
യാവാത്മാല്‍: തന്റെ മരണത്തിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരും അവരുടെ നയങ്ങളുമാണെന്ന് കുറിപ്പെഴുതി വെച്ച ശേഷം മഹാരാഷ്ട്രയില്‍ കടക്കെണി മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. യാവാത്മാല്‍ സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെ(50) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.
'കടഭാരം കൂടുതലായതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്....