Tag: fake news

കൊവിഡ് – തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

എറണാകുളം : ജില്ലയിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച എയർലൈൻ ഉദ്യോഗസ്ഥയെ പറ്റി തെറ്റായതും അപകീർത്തികരവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു. പ്രവാസികളെ നാട്ടിലേക്ക് സുരക്ഷിതമായി എത്തിക്കുന്ന മഹത്തായ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന...

പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ തിരിച്ചുവരും; പ്രസ്താവന വ്യാജമെന്ന് രത്തന്‍ ടാറ്റ

കോവിഡ് ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ തിരിച്ചുവരുമെന്ന രീതിയില്‍ താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തന്റേതല്ലെന്ന് പ്രതിരോധവുമായി രത്തന്‍ ടാറ്റ. തനിക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അത് ഔദ്യോഗിക ചാനലിലൂടെ തന്നെ പറയുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രത്തന്‍ ടാറ്റയുടെ പേരില്‍...

ഫെയ്ക്ക് ന്യൂസുകള്‍ കിട്ടിയാല്‍ ചെയ്യേണ്ടത്…

കൊവിഡുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍/ സംശയാസ്പദമായ സന്ദേശങ്ങള്‍ എന്നിവ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആന്റി ഫേക്ക് ന്യൂസ് ഡിവിഷനിലേക്ക് കൈമാറാം. വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ആന്റി ഫേക് ന്യൂസ് വിഭാഗം പ്രവര്‍ത്തനം...

മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജ പ്രചരണം…

കൊറോണ ബാധിച്ച് നടന്‍ മോഹന്‍ലാല്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ചിത്രത്തിലെ രംഗം ഉള്‍പ്പെടുത്തിയായിരുന്നു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ഫാന്‍സ് സ്‌റ്റേറ്റ് സെക്രട്ടറി വിമല്‍ കുമാറിന്റെ പോസ്റ്റിലാണ് വ്യാജ വാര്‍ത്ത...

LS S, USS റിസൽട്ട് ഏപ്രിൽ 15ന് ശേഷം മാത്രം ; വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുത്

LSS, USS റിസൽട്ട് ഏപ്രിൽ 15ന് ശേഷം മാത്രമെന്ന് കേരള പരീക്ഷാഭവൻ അറിയിച്ചു. റിസൽട്ട് പ്രഖ്യാപിച്ചതായുള്ള വ്യാജവാർത്തകൾ ചില വാട്ട്സാപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് വിശ്വസിക്കരുതെന്നും റിസൽട്ട് പ്രഖ്യാപിക്കുമ്പോൾ പരീക്ഷാഭവൻ ഓദ്യോഗികമായി അറിയിക്കുമെന്നും പരീക്ഷാഭവൻ വൃത്തങ്ങൾ അറിയിച്ചു.

ജാക്കി ചാന് കൊറോണ ബധിച്ചോ? വിശദീകരണവുമായി താരം

സൂപ്പർ താരമായ ജാക്കി ചാന് കൊറോണ ബാധിച്ചെന്ന് വ്യാജ പ്രചാരണം. കൊറോണ ബാധിച്ചെന്ന വ്യാജ പ്രചാരണത്തിന് വിരാമമിട്ട് താരം തന്നെ രംഗത്തെത്തി. സംഭവം വലിയ വാർത്തയായതോടെയാണ് ജാക്കി ചാൻ തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്. എല്ലാവരുടെയും കരുതലിനും സ്‌നേഹത്തിനും നന്ദി, താൻ ആരോഗ്യവാനും സുരക്ഷിതനുമാണെന്നും ജാക്കി...

ആറു പേര്‍ കൂടി ഉടന്‍ പിടിയിലാകും; കൊറോണ വ്യാജ വാര്‍ത്ത; രണ്ട് സ്ത്രീകള്‍ കൂടി അറസ്റ്റില്‍

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ്.എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്. ആറുപേരെക്കൂടി നിരീക്ഷിക്കുന്നുണ്ടെന്നും അവരും ഉടന്‍ അറസ്റ്റിലാകുമെന്നും മന്ത്രി സുനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊറോണ...

സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെയും രാജ്യസുരക്ഷയ്ക്കും, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുന്ന സന്ദേശങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗൂഗിള്‍, ട്വിറ്റര്‍, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ പ്രതിനിധികളുമായി ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത...
Advertismentspot_img

Most Popular

G-8R01BE49R7