Tag: cricket

ഹർദ്ദിക് പാണ്ഡ്യ തിരിച്ച് വരുന്നു

പരുക്കിനെത്തുടർന്ന് ആറു മാസമായി കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുന്ന ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ തിരികെ എത്തുന്നു. ഈ മാസാവസാനം നടക്കാനിരിക്കുന്ന ഡിവൈ പാട്ടീല്‍ ടി-20 ടൂര്‍ണമെന്റിലൂടെയാണ് ഹർദ്ദിക് കളിക്കളത്തിലേക്ക് മടങ്ങി എത്തുക. റിലയൻസ് ടീമിനു വേണ്ടി ഹർദ്ദിക് ഫീൽഡിലിറങ്ങും. കഴിഞ്ഞ സെപ്തംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന...

ഇതുപോലൊരു നാണക്കേട് ഉണ്ടായത് സച്ചിൻ വരുന്നതിനു മുൻപ്

ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ സമ്പൂർണ തോൽവിയുടെ ആഘാതത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും. മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി ഏകദിന പരമ്പരയിൽ ‘വൈറ്റ് വാഷ്’ ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന്റെ ഈ തിരിച്ചിറക്കം വിസ്മയകരമാണ്. ഇതിനു മുൻപ് ഇന്ത്യ ഒരു ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും തോറ്റ്...

കിവീസ് പകരം വീട്ടി; ഏകദിന പരമ്പര തൂത്തുവാരി

ടി 20 പരമ്പരയിലെ തോല്‍വിക്ക് പകരംവീട്ടി ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ തൂത്തുവാരി ന്യുസീലന്റ്.  പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിനാണ് കിവീസ് പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 47.1 ഓവറില്‍ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം...

ഗ്രൗണ്ടില്‍ തമ്മിലടി താരങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി

അണ്ടര്‍19 ലോലകകപ്പ് ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടിച്ച ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും താരങ്ങള്‍ക്കെതിരേ ഐ.സി.സി.യുടെ നടപടി. ഇന്ത്യയുടെ രണ്ട് താരങ്ങള്‍ക്കും ബംഗ്ലാദേശിന്റെ മൂന്നു താരങ്ങള്‍ക്കുമെിരെയാണ് ഐ.സി.സി നടപടി. ഇന്ത്യന്‍ നിരയില്‍ രവി ബിഷ്‌ണോയും ആകാശ് സിങ്ങും ബംഗ്ലാദേശ് നിരയില്‍ തൗഹീദ് ഹൃദോയ്, ഷമീം ഹുസൈന്‍,...

മൂന്നാം ഏകദിനം: ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. അര്‍ധസെഞ്ചുറിയിലേക്കുള്ള കുതിപ്പില്‍ ഇടറിവീണ് പൃഥ്വി ഷായും. 23 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ശ്രേയസ് അയ്യര്‍ (40), ലോകേഷ് രാഹുല്‍ (28) എന്നിവര്‍ ക്രീസില്‍. 42 പന്തില്‍...

ലോകകപ്പ് ജയത്തിനു പിന്നാലെ ഇന്ത്യൻ കളിക്കാർക്ക് നേരെ ആക്രോശവുമായി ബംഗ്ലാദേശ് താരങ്ങൾ

അണ്ടർ-19 ലോകകപ്പിൽ ബംഗ്ലാദേശാണ് ചാമ്പ്യന്മാരായത്. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ തകർത്താണ് ബംഗ്ലാദേശ് ചരിത്രത്തിലെ തന്നെ ആദ്യ ഐസിസി കിരീടം നേടിയത്. ഈ സന്തോഷങ്ങൾക്കിടയിലും ചില ബംഗ്ലാദേശ് കളിക്കാരുടെ പെരുമാറ്റം ക്രിക്കറ്റ് ലോകത്തിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. വിജയ റൺ നേടിയതിനു ശേഷം ബംഗ്ലാദേശ്...

അണ്ടര്‍ 19 ലോകകപ്പ് കിരീടം ബംഗ്ലാദേശിന്

നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ വെല്ലുവിളി മറികടന്ന് ബംഗ്ലാദേശിന് അണ്ടര്‍ 19 ലോകകപ്പ് കിരീടം. ഇന്ത്യയെ മൂന്ന് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കൗമാര ലോകകപ്പില്‍ ബംഗ്ല കടുവകള്‍ മുത്തമിട്ടത്. ഇന്ത്യന്‍ ബൗളര്‍മാരുടെ ആക്രമണത്തെ ആത്മവിശ്വാസത്തോടെ നേരിട്ട അക്ബര്‍ അലിയുടെ ചെറുത്ത് നില്‍പ്പാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. അക്ബര്‍...

അഞ്ചര വര്‍ഷത്തിന് ശേഷം നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തി സച്ചിന്‍

അഞ്ചര വര്‍ഷം ക്രിക്കറ്റ് ഗ്രൗണ്ടില്‍നിന്ന് വിട്ടു നിന്ന ശേഷം വീണ്ടും ബാറ്റെടുത്ത് ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓസ്‌ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനു വേണ്ടിയുള്ള പ്രദര്‍ശന മത്സരത്തിന്റെ ഭാഗമായിട്ടായിരുന്നു ഒരു ഓവര്‍ ബാറ്റ് ചെയ്യാന്‍ സച്ചിന്‍ ഇറങ്ങിയത്. സച്ചിനെതിരെ പന്തെറിഞ്ഞത് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം...
Advertismentspot_img

Most Popular

G-8R01BE49R7