മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിക്കുമെന്ന് ബി.സി.സി.ഐ. തോളിലേറ്റ പരിക്കില്‍ നിന്ന് ജഡേജ മുക്തനായെന്നും അദ്ദേഹം പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
നേരത്തെ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം സെലക്ഷനെച്ചൊല്ലി വിവാദങ്ങള്‍ തുടരുന്നതിനിടെ...
മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് മുമ്പ് തന്നെ കളത്തിന് പുറത്ത് പോര് തുടങ്ങി. അക്രമണോത്സുകതയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന കോലിയെ പരിഹസിച്ച് ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയതാണ് പുതിയ സംഭവം. ഡെന്നീസ് തരീന്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് കോലിയെ ട്രോളി ട്വിറ്ററില്‍ വീഡിയോ ട്വീറ്റ് ചെയ്തത്....
മുംബൈ: ഐപിഎല്‍ ലേലത്തില്‍ ഇത്തവണ താന്‍ മുംബൈ ഇന്ത്യന്‍സിലെത്തുമെന്ന് തന്റെ മനസ് പറഞ്ഞിരുന്നതായി യുവരാജ് സിംഗ്. ഈ വര്‍ഷം ഐപിഎല്ലില്‍ കളിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അതിന് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും യുവരാജ് പറഞ്ഞു.
താരലേലത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആരും വാങ്ങാതിരുന്നത് സ്വാഭാവികമാണെന്നും യുവി പറഞ്ഞു. ഐപിഎല്‍ ടീമുകളെ...
കൊല്‍ക്കത്ത: പെര്‍ത്ത് ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യയെ എഴുതിത്തള്ളുന്ന വിമര്‍ശകര്‍ക്കും ഓസീസ് മാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. പെര്‍ത്ത് ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഓസീസ് മാധ്യമങ്ങള്‍ ഒരുപാട് പറയുന്നുണ്ടെന്ന് പറഞ്ഞ ഗാംഗുലി, ഇനിയും രണ്ട് ടെസ്റ്റ് കൂടി ബാക്കിയുണ്ടെന്നും...
മുംബൈ: മുംബൈ ഇന്ത്യന്‍സ് ടീം ജേഴ്‌സിയില്‍ അവതരിപ്പിച്ചു . യുവരാജ് സിങ്ങിലൂടെയാണ് ജേഴ്‌സി പുറത്ത് വിട്ടത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് താരത്തെ ജേഴ്‌സി അണിയിപ്പിച്ച് അവതരിപ്പിക്കുകയായിരുന്നു. പുതിയ സീസണിലേക്കുള്ള നീലയും സ്വര്‍ണ നിറവും കലര്‍ന്ന ജേഴ്‌സിയണിഞ്ഞാണ് താരം നില്‍ക്കുന്നത്. ഈ നിമിഷത്തിന് വേണ്ടി...
മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരെ ദില്ലി കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഒരു റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനം നടത്തിയ തട്ടിപ്പിനെ തുടര്‍ന്നാണ് ദില്ലിയിലെ സാകേത് കോടതി കേസെടുത്തത്.
രുദ്ര ബില്‍ഡ്!വെല്‍ റിയാലിറ്റി െ്രെപവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഗംഭീര്‍. സ്ഥാപനം...
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യന്‍ പുരുഷ ടീം മുന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവുമായ ഗാരി കിര്‍സ്റ്റന്‍, ഹെര്‍ഷെല്‍ ഗിബ്‌സ് എന്നിവര്‍ക്കൊപ്പം നിലവിലെ പരിശീലകനായിരുന്ന രമേഷ് പവാറും ചുരുക്കപ്പട്ടികയില്‍ ഇടം നേടി.പരിശീലക...