Tag: cricket

ധോനിയുടെ മെല്ലെപ്പോക്ക് ; വിമര്‍ശനവുമായി അജിത്ത് അഗാര്‍ക്കര്‍

മുംബൈ: ധോനിയ്‌ക്കെതിരെ വിമര്‍ശനവുമയി മുന്‍ ഇന്ത്യന്‍ താരം അജിത്ത് അഗാര്‍ക്കര്‍. സിഡ്‌നിയില്‍ ഓസീസിനെതിരേ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ 34 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിനുപിന്നാലെയാണ് ധോനിയെ വിമര്‍ശിച്ച് അഗാര്‍ക്കര്‍ രംഗത്ത് എത്തിയിരിക്കുന്നത്. തുടക്കത്തില്‍ നാലു റണ്‍സിന് ക്യാപ്റ്റന്‍ വിരാട് കോലിയുടേതടക്കം മൂന്നു വിക്കറ്റുകള്‍ നഷ്ടമായ...

ബൗളിങ് ആക്ഷന്‍; അമ്പാട്ടി റായുഡു സംശയനിഴലില്‍

മുംബൈ: ബോളിങ് ആക്ഷന്റെ പേരില്‍ ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായുഡു സംശയനിഴലില്‍. സിഡ്‌നി ഏകദിനത്തിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് മാച്ച് ഒഫീഷ്യല്‍സ് ഐസിസിക്കു റിപ്പോര്‍ട്ടു നല്‍കിയത്. നടപടിക്രമമനുസരിച്ച് ഇനി 14 ദിവസത്തിനുള്ളില്‍ റായുഡു ബോളിങ് ആക്ഷന്റെ കാര്യത്തില്‍ പരിശോധനയ്ക്കു വിധേയനാകണം. പരിശോധനാ ഫലം...

പാണ്ഡ്യക്കും രാഹുലിനും പകരം ശുഭ്മാന്‍ ഗില്ലും വിജയ് ശങ്കറും ഏകദിന ടീമില്‍

മുംബൈ: സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും പകരം ശുഭ്മാന്‍ ഗില്ലിനേയും വിജയ് ശങ്കറിനേയും ഏകദിന ക്രിക്കറ്റ് പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. വിജയ് ശങ്കര്‍ ഓസ്ട്രേലിയയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അതേസമയം ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡ് പര്യടനത്തിന്...

പാണ്ഡ്യയ്ക്കും രാഹുലിനും കനത്ത തിരിച്ചടി… ന്യൂസിലന്‍ഡ് പര്യടനവും നഷ്ടമായേക്കും

സിഡ്‌നി: ഇന്ത്യന്‍ താരങ്ങളായ ഹര്‍ദ്ദീക് പാണ്ഡ്യയോടും കെ എല്‍ രാഹുലിനോടും ഉടന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങാന്‍ ബിസിസിഐ ആവശ്യപ്പെട്ടു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഇരുവരെയും നേരത്തെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിനുപിന്നാലെയാണിത്. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇരുവരും കളിക്കില്ലെന്ന് ഉറപ്പായി. ഓസ്‌ട്രേലിയയില്‍...

രോഹിത്തിന്റെ സെഞ്ചുറി പാഴായി; ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു 34 റണ്‍സ് തോല്‍വി

സിഡ്‌നി: രോഹിത് ശര്‍മയുടെ സെഞ്ചുറിക്കും എം.എസ് ധോനിയുടെ ചെറുത്തുനില്‍പ്പിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു 34 റണ്‍സ് തോല്‍വി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 254 റണ്‍സെടുക്കാനേ...

രോഹിത്തിന്റെ സെഞ്ച്വറിയുമായി ഇന്ത്യ പൊരുതുന്നു; നാല് റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റ്

സിഡ്‌നി: ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ ബാറ്റിങ് തകര്‍ച്ചയില്‍നിന്നു സെഞ്ച്വറിയിലൂടെ കരകയറ്റാന്‍ ശ്രമിക്കുകയാണ് രോഹിത്ത് ശര്‍മ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 40 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ്. 100 റണ്‍സുമായി രോഹിത്...

ആദ്യ ഏകദിനം: ഓസിസിനെതിരേ ഇന്ത്യ പൊരുതുന്നു; രോഹിത്തിന് അര്‍ധ സെഞ്ച്വറി

സിഡ്‌നി: ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ബാറ്റിങ്ങ് തകര്‍ച്ച. നാലു റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി. ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ വിരാട് കോലി, അമ്പാട്ടി റായിഡു എന്നിവരാണ് പുറത്തായത്. എങ്കിലും ഇപ്പോള്‍ ഇന്ത്യ പൊരുതുകയാണ്. ഒടുവില്‍ വിവരം...

സ്ത്രീവിരുദ്ധപരാമര്‍ശം; സിഡ്‌നി ഏകദിനത്തില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയും രാഹുലും പുറത്ത്

സിഡ്‌നി: സ്ത്രീവിരുദ്ധപരാമര്‍ശത്തിന്റെ പേരില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ എല്‍ രാഹുലിനുമെതിരെ നടപടി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും പുറത്തായി. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ ആയ 'കോഫി വിത് കരണി'ല്‍ സ്ത്രീവിരുദ്ധമായ രീതിയിലുള്ള പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് നടപടി....
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51