Tag: Coronoa

കൊറോണ: 12 നിർദേശങ്ങളുമായി മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: കോവിഡ് ബാധരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളം പൂര്‍ണ്ണമായി ഷട്ട് ഡൗണിലേക്ക് പോകുന്ന കാര്യത്തെപ്പറ്റി  ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍  തുടങ്ങി പല സംസ്ഥാനങ്ങളും ഷട്ട് ഡൗണില്ക്ക് പോവുകയാണ്. ഐ.എം.ഐയും ആരോഗ്യ...

കൊറോണ: മരണം 9,953 ആയി; ചൈനയെ മറികടന്ന് ഇറ്റലി; മരണം 3,405

കൊവിഡ് 19 നെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 9,953 ആയി. രണ്ട് ലക്ഷത്തി ഇരുപത്തി മൂവായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7178 പേരാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്. അതേസമയം കൊവിഡ് 19 വൈറസ് ബാധ ഒരു കോടി 25 ലക്ഷം പേരെ തൊഴില്‍രഹിതരാക്കുമെന്ന്...

രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് കേന്ദ്രം ; മാർച്ച് 31ന് ശേഷം നടത്താൻ നിർദേശം ; സി.ബി.എസ്​.ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി

ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റണമെന്നു കേന്ദ്ര സര്‍ക്കാര്‍. സര്‍വകലാശാല പരീക്ഷകളും മാറ്റിവയ്ക്കണമെന്നു മാനവശേഷി മന്ത്രാലയം നിർദേശിച്ചു. ഈമാസം 31നുശേഷം നടത്താന്‍ കഴിയുംവിധം പുനഃക്രമീകരിക്കാനാണു നിർദേശം. അതേസമയം, എസ്എസ്എൽസി പരീക്ഷയിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കേന്ദ്രനിര്‍ദേശം പാലിക്കണോയെന്നതില്‍ തീരുമാനമായില്ല. സര്‍വകലാശാല പരീക്ഷയിലും ആശയക്കുഴപ്പമുണ്ട്....

സംസ്ഥാനത്ത് കുരങ്ങുപനിയും; ഒരാൾ മരിച്ചു

വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരുമരണം. കാട്ടിക്കുളം നാരങ്ങാകുന്ന് കോളനിയിലെ മീനാക്ഷിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. അതിനിടെ സംസ്ഥാനത്ത് പക്ഷിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
Advertismentspot_img

Most Popular

G-8R01BE49R7