Tag: Corona

കൊറോണ; ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി സംഭാവന നല്‍കി സൂപ്പര്‍ സ്റ്റാര്‍

രാജ്യം കൊറോണ വൈറസറ വ്യാപനം തടയാനുളള തീവ്രപരിശ്രമങ്ങളിലാണ്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണയെ പ്രതിരോധിക്കാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളുടെ ഉദാരമായ സംഭാവന നരേന്ദ്ര മോദി തേടിയിരുന്നു. ഇപ്പോള്‍ ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ സംഭാവന നല്‍കുകയാണെന്ന്...

ഇന്ന് ദുഖകരമായ ദിനമെന്ന് മുഖ്യമന്ത്രി; അഞ്ച് ജില്ലകളില്‍ കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്...

ലോക്ഡൗണ്‍ ലംഘിച്ച് കൂട്ടുകൂടി; യതീഷ് ചന്ദ്ര കൊടുത്ത ശിക്ഷ വൈറല്‍…

കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്ക് പരസ്യശിക്ഷ. കണ്ണൂരില്‍ വളപട്ടണം സ്‌റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ പോലീസ് ഏത്തമിടീപ്പിച്ചു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് നിര്‍ദേശങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീപ്പിച്ചത്. ശനിയാഴ്ച രാവിലെ...

കൊറോണയെ തടയാന്‍ യുഎഇ ചെയ്യുന്നത് ഇതാണ്…

യുഎഇയില്‍ രണ്ടാമത്തെ ദിവസവും അണുനശീകരണം വിജയകരമായി പൂര്‍ത്തിയാക്കി. പൊതുസ്ഥലങ്ങളിലും ദുബായ് മെട്രോയിലും അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലും രാത്രി 8 മുതല്‍ പുലര്‍ച്ചെ ആറ് വരെയായിരുന്നു കോവിഡ്–19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള അണുനശീകരണം. ഈ സമയം പൊതുജനം പുറത്തിറങ്ങുകയോ വാഹനങ്ങള്‍ നിരത്തില്‍ പ്രവേശിക്കുകയോ ഉണ്ടായില്ല. കൊറോണ വൈറസ്...

കോറോണ കോട്ടയത്ത് നിന്ന് ആശ്വാസ വാര്‍ത്ത

കോവിഡ് ബാധിച്ചു കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിഞ്ഞ ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാര്‍ജായി. ഇവര്‍ രോഗമുക്തരായെന്നു കണ്ടെത്തിയിരുന്നു. ഇവരുടെ മകളും ഒപ്പമുണ്ട്. ചെങ്ങളം സ്വദേശിയുടെ ഭാര്യാപിതാവിന്റെ പിതാവും മാതാവും ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളജില്‍ തുടരുന്നു. അതിനിടെ കോവിഡ് 19 ബാധിച്ച് കേരളത്തില്‍ ആദ്യ...

കൊറോണ വൈറസ് പരത്തണമെന്ന് ആഹ്വാനം; ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍;

ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങി ബോധപൂര്‍വം കൊറോണ വൈറസ് പരത്തണമെന്നു സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ടെക്കി അറസ്റ്റില്‍. ഇന്‍ഫോസിസിലെ ടെക്‌നിക്കല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ് മുഹമ്മദിനെ (25) ബംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. മുന്‍കരുതലില്ലാതെ പുറത്തുപോയി പരസ്യമായി തുമ്മി കോവിഡ് 19...

കൊറോണ പരിശോധിച്ച് ഫലം അറിയാന്‍ അഞ്ച് മിനിറ്റ് മതി…!!!

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ ഉള്ളത് ഇപ്പോള്‍ അമേരിക്കയിലാണ്. ഒരുലക്ഷത്തോളം പേര്‍ക്ക് യുഎസില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. ഇതിനിടെ അഞ്ചു മിനിറ്റ് കൊണ്ട് കൊറോണ പരിശോധന ഫലം ലഭിക്കുന്ന കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഇവിടെ. കയ്യിലെടുക്കാവുന്ന യന്ത്രം ഉപയോഗിച്ച് കൊറോണ പോസിറ്റീവ് ആയ ആളുടെ...

കൊറോണ പ്രതിരോധം കൊച്ചി തെരുവുകളിലേക്കും; 350 പേരെ ക്യാമ്പിലേക്ക് മാറ്റി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചിയില്‍ തെരുവില്‍ കഴിഞ്ഞിരുന്ന സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറ്റി അമ്പതോളം പേരെ ക്യാമ്പിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി തന്നെ തെരുവില്‍ കഴിഞ്ഞിരുന്നവരെ എസ് ആര്‍ വി ഹൈസ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി....
Advertismentspot_img

Most Popular

G-8R01BE49R7