Tag: CORONA VIRUS

കൊറോണ: ഹോമിയോ, യുനാനി ചികിത്സയരുത്

തിരുവനന്തപുരം• കൊറോണ വൈറസ് ബാധിച്ചവരും നിരീക്ഷണത്തിലുള്ളവരും ഹോമിയോ, യുനാനി മരുന്നുകൾ രോഗശമനത്തിനായി ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗം വരാത്തവർ പ്രതിരോധശേഷി കൂട്ടാനായി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ, രോഗബാധിതരും നീരീക്ഷണത്തിലുള്ളവരും കേന്ദ്ര സർക്കാരിന്റെ പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ നിർബന്ധമായും തേടണമെന്നും മന്ത്രി പറഞ്ഞു. വ്യാഴാഴ്ച...

ഭീതി പരത്തരുത്; ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരും ഭീതി പരത്തരുതെന്നും ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യവകുപ്പ് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ വൈറസ് ബാധയില്‍ സ്ഥിരീകരണമുണ്ടായത് വളരെ ദൗര്‍ഭാഗ്യകരമാണ്....

കൊറോണ രോഗി തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍; ആരോഗ്യ നില ഗുരുതരമല്ല

തിരുവനന്തപുരം: കേരളത്തില്‍നിന്ന് അയച്ച 20 സാംപിളുകളില്‍ ഒന്നിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. അതില്‍ പത്തു സാംപിളുകള്‍ നൈഗറ്റീവ് ആണ്. ആറെണ്ണം ലാബ് അധികൃതര്‍ ഹോള്‍ഡ് ചെയ്തിരിക്കുകയാണ്. കൊറോണ സംശയിച്ച് ഐസലേറ്റ് ചെയ്ത നാലുപേരില്‍ ഒരാള്‍ക്കാണ് രോഗ ബാധ....

കൊറോണ വൈറസ്: കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രതികരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പെ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ചൈനയിലെ വുഹാനില്‍നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ...

കൊറോണ വൈറസ്; കേരളത്തില്‍ 806 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതോടെ കേരളം അതീവ ജാഗ്രതയില്‍. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇതുവരെ ആകെ 806 പേരാണ് നിരീക്ഷണത്തിലുള്ളത്. അതില്‍ പത്തു പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 796 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. ഇതുവരെ 19 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍...

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗം ചൈനയില്‍നിന്നെത്തിയ മലയാളി വിദ്യര്‍ഥിനിക്ക്

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിനിക്കാണ് രോഗം. രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന. രോഗിയെ നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തെ വിവരം അറിയിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉന്നതതല...

ആറ് ദിവസംകൊണ്ട് ആശുപത്രി ഉണ്ടാക്കും ; കൊറോണ രോഗികൾക്ക് അതിവേഗ നടപടിയുമായി ചൈന

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും ചികിൽസാ മുന്നൊരുക്കങ്ങളും അതിവേഗം ഒരുക്കുകയാണ് ചൈന. രോഗ ബാധിതരെ ചികിൽസിക്കാൻ മാത്രമായി പുതിയ രണ്ട് ആശുപത്രികൾ നിർമിക്കുകയാണ് ചൈന. ഇതിന്റെ നിർമാണം ആറു ദിവസത്തിനകം പൂർത്തിയാക്കും. അടുത്തയാഴ്ചയോടെ തന്നെ രോഗബാധിതരെ പുതിയ താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. വുഹാനിലാണ്...

കൊറോണ രോഗിയെ ചികിത്സിക്കാന്‍ ‘കുഞ്ഞപ്പന്‍’ തന്നെ ശരണം.

മലയാളി സിനിമാ ആസ്വാദകര്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അടുത്തിടെ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രം. വീട്ടില്‍ ആരുമില്ലാതായപ്പോള്‍ സഹായിക്കാന്‍ മകന്‍ കൊണ്ടുവന്ന റോബോട്ടിന് കുഞ്ഞപ്പന്‍ എന്ന പേരിട്ടാണ് വിളിക്കുന്നത്. എന്ത് സഹായത്തിനും കുഞ്ഞപ്പന്‍ റെഡിയാണ്. തുടര്‍ന്ന് ആ വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ആന്‍ഡ്രോയ്ഡ്...
Advertismentspot_img

Most Popular

G-8R01BE49R7