Tag: corona death

മലപ്പുറത്ത് മരിച്ചത് മൂന്ന് ദിവസം മുമ്പ് കോവിഡ് നെഗറ്റീവ് ഫലം ലഭിച്ചയാള്‍; സാംപിള്‍ വീണ്ടും പരിശോധിക്കും

മലപ്പുറം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി (85) മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചു. വൃക്കരോഗത്തിന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് കോവിഡ് ബാധിച്ചത്. മൂന്നുദിവസം മുന്‍പ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. സാംപിള്‍ വീണ്ടും പരിശോധിക്കും. ദിവസങ്ങള്‍ക്ക് മുമ്പ്...

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 11,439 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് 170 ജില്ലകളില്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 11,439 ആയി. 377 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ 1305 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 9,756 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ...

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 4281 ആയി

ന്യൂഡല്‍ഹി: സമൂഹ വ്യാപനത്തിന്റെ ഭീതി ഉയര്‍ത്തി ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 4281 ആയി. ഇന്നലെ മാത്രം 704 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 4,281 ആയി. രാജ്യത്ത് രോഗം പിടിപെട്ട് മരണമടഞ്ഞവരുടെ എണ്ണം 111 ലേക്ക്...

അങ്ങനെ കൊറോണയും ആപ്പിലായി..കറങ്ങി നടന്നാല്‍ ആപ്പ് പിടിക്കും

ഹോം ക്വാറന്റെയിനില്‍ കഴിന്നവര്‍ കറങ്ങി നടന്നാല്‍ ആപ്പ് പിടിക്കും. നഗരസഭാ പരിധിയില്‍ ഹോം ക്വാറന്റെയിനില്‍ കഴിയുന്നവര്‍ ക്വാറന്റെയിന്‍ ലംഘിക്കുകയാണെങ്കില്‍ ഇനി മുതല്‍ മേയറുടെ ഐടി സെല്‍ അറിയും. നഗരസഭ വികസിപ്പിച്ചെടുത്ത മൊബൈല്‍ കം എന്ന പേരിലുള്ള മൊബൈല്‍ ആപ് വഴിയാണ് നഗരത്തില്‍ ...

ഇതു ഭയാനകമാണ്, യുഎസ് ആശുപത്രിയിലെ ഭീകരകാഴ്ചകള്‍ പുറത്തുവിട്ട് സിഎന്‍എന്‍

ന്യൂയോര്‍ക്ക്: ബ്രൂക്‌ലിനിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ എമര്‍ജന്‍സി റൂം. 40 മിനിറ്റുകള്‍ക്കുള്ളില്‍ ഹൃദയാഘാതമുണ്ടായത് ആറ് രോഗികള്‍ക്ക്. നിമിഷങ്ങള്‍ക്കുള്ളില്‍ നാല് പേര്‍ മരണത്തിനു കീഴടങ്ങി. ഗുരുതര രോഗികള്‍ക്കു വേണ്ടി മാത്രം മുഴങ്ങാറുള്ള ഹോസ്പിറ്റല്‍ അലര്‍ട്ട് സിസ്റ്റത്തില്‍ നിന്നള്ള 'കോഡ് 99' ന്റെ ശബ്ദം ഒരു മണിക്കൂറിനുള്ളില്‍...

കൊറോണ : രണ്ടു മലയാളികള്‍ കൂടി മരിച്ചു

അയര്‍ലന്‍ഡില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോര്‍ജ് (54) ആണു മരിച്ചത്. കാന്‍സര്‍ ചികിത്സയിലായിരുന്ന ബീനയ്ക്ക് രണ്ടു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച മലയാളി വിദ്യാര്‍ഥിയും ഇന്ന് മരിച്ചിരുന്നു. തിരുവല്ല കടപ്ര വലിയ പറമ്പില്‍...

കൊറോണ : ലോകത്തിലെ ഏറ്റവും വലിയ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ഇവിടെയാണ്, 9 ദിവസം കൊണ്ട് അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രി

കൊറോണയെ പിടിച്ച് കെട്ടാന്‍ കഠിന ശ്രമത്തിലാണ് ലോക രാജ്യങ്ങല്‍. കൊറോണയ്‌ക്കെതിരെ പോരാട്ടം എല്ലായിടവും ശക്തമാക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിച്ചിരിക്കുകയാണ് ലണ്ടന്‍. 9 ദിവസം കൊണ്ടാണ് അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രി ഉയര്‍ന്നത്. 2012ല്‍ ഒളിംപ്ക്‌സിനു വേദിയായ ന്യൂഹാം എക്‌സല്‍...

രാജ്യത്ത് കൊറോണ ബാധിച്ചവര്‍ 3290 ആയി.. വൈറസ് സ്ഥിരീകരിച്ചവരില്‍ 83% പേരും 60 വയസ്സിനു താഴെയുള്ളവര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ, രോഗികളുടെ എണ്ണം 3000 കവിഞ്ഞു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, 12 പേര്‍ മരിച്ചു. ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ച കണക്കനുസരിച്ച് 2902 പേരാണ്...
Advertismentspot_img

Most Popular

G-8R01BE49R7