Tag: congress

പാപങ്ങള്‍ കഴുകിയ മോദിയെ കോണ്‍ഗ്രസ് അഭിനന്ദിക്കണമെന്ന് കേന്ദ്രമന്ത്രി

സ്വാതന്ത്ര്യത്തിനു മുന്‍പ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. തങ്ങളുടെ പാപങ്ങളെ കഴുകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവര്‍ അഭിനന്ദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തേയും അഖണ്ഡതയേയും വന്ദേമാതരത്തേയും അംഗീകരിക്കാത്തവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍...

ജാര്‍ഖണ്ഡില്‍ മഹാസഖ്യത്തിന് മുന്നേറ്റം

റാഞ്ചി: പൗരത്വ നിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടെ ജാര്‍ഖണ്ഡില്‍ നടന്ന നിയമസഭാ വോട്ടെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകളില്‍ മഹാസഖ്യത്തിനാണ് മുന്നേറ്റം. ദുംകയില്‍ ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ ലീഡ് ചെയ്യുന്നു. ജംഷഡ്പുര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസും മുന്നില്‍. അധികാരത്തുടര്‍ച്ച തേടുന്ന...

സ്‌നേഹിച്ചു തോല്‍പ്പിക്കണം; മോദിയോട് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും അമിത് ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് രാഹുല്‍ പറഞ്ഞു. 'മോദിയും അമിത് ഷായും നിങ്ങളുടെ ഭാവി നശിപ്പിച്ചു. തൊഴിലില്ലായ്മയിലും സാമ്പത്തിക തകര്‍ച്ചയിലും നിങ്ങള്‍ക്കുള്ള അമര്‍ഷം താങ്ങാന്‍...

പ്രതിഷേധം ഇതുവരെ കണ്ടതു പോലെയാവില്ല; രാഹുല്‍ജി ഇറങ്ങുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധങ്ങളിലേക്ക് കോണ്‍ഗ്രസ് കടക്കുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ എട്ട് മണി വരെ രാജ്ഘട്ടില്‍ വന്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ധര്‍ണയില്‍ പങ്കെടുക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ...

മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം ധാരണയിലെത്തി; ഉദ്ധവ് മുഖ്യമന്ത്രി

മഹാരാഷ്ട്രയില്‍ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായി. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. മൂന്ന് പാര്‍ട്ടികുടെയും പ്രധാനപ്പെട്ട നേതാക്കള്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമ ധാരണയായത്. നാളെ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സഖ്യം പ്രഖ്യാപിക്കും. പൊതുമിനിമം...

ബിജെപി, കോണ്‍ഗ്രസ് ഉന്നത നേതാക്കളെ കുടുക്കാന്‍ ഉപയോഗിച്ചത് കോളെജ് പെണ്‍കുട്ടികളെ

രാഷ്ട്രീയ നേതാക്കളെ വശീകരിക്കാന്‍ കോളേജ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. മധ്യപ്രദേശിയില്‍ പിടിയിലായ സംഘത്തിനു നേതൃത്വം നല്‍കിയ ശ്വേതാ ജെയ്‌നാണ് അന്വേഷണസംഘത്തോട് കുറ്റസമ്മതം നടത്തിയത്. ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെണ്‍കുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉന്നതര്‍ക്കുമുമ്പിലെത്തിച്ചത്. 12 ഉന്നതോദ്യോഗസ്ഥരും മധ്യപ്രദേശ് സര്‍ക്കാരിലെ എട്ടു മുന്‍മന്ത്രിമാരും കോണ്‍ഗ്രസ്, ബി.ജെ.പി. നേതാക്കളുമടക്കമുള്ളവര്‍...

ശശി തരൂര്‍ ചെയ്തത് തെറ്റ്; വിശദീകരണം ചോദിക്കും

തിരുവനന്തപുരം: നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് പ്രസ്താവന നടത്തിയ ശശി തരൂരിന്റെ നടപടിയില്‍ വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനം. തരൂരിന്റെ നടപടി തെറ്റാണെന്നും പ്രസ്താവന തിരുത്താന്‍ ശശി തരൂര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് തരൂര്‍. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത...

രാജാവ് നഗ്‌നനാണെന്ന് പറയാന്‍ ആര്‍ക്കും ധൈര്യമില്ല..!!! തുഷാര്‍ വെള്ളാപ്പള്ളിയെ ദുബായിലേക്ക് വിളിച്ചുവരുത്തിയ സ്ത്രീ ആരാണെന്ന് മുല്ലപ്പള്ള രാമചന്ദ്രന്‍

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെട്ടതിനെ ചൊല്ലിയുള്ള രാഷ്ട്രീയവിവാദം തുടരുന്നു. ബിജെപിയുമായുള്ള രഹസ്യ ബന്ധത്തിന്റെ ഭാഗമാണ് ഇടപെടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയ പ്രബലയായ സ്ത്രീ ആരാണെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഒരു സ്ത്രീ വിളിച്ചാല്‍ എന്‍ഡിഎയുടെ...
Advertismentspot_img

Most Popular

G-8R01BE49R7