Tag: congress

വിദ്യാര്‍ഥിയെ കൂവിപ്പിച്ച സംഭവം; ടൊവിനോ മാപ്പ് പറയണം

വയനാട്ടിലെ മേരിമാതാ കോളജിലെ ചടങ്ങില്‍ തന്റെ പ്രസംഗത്തിനിടയ്ക്ക് കൂവിയ ഒരു കോളജ് വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കൂവിപ്പിച്ച ചലചിത്ര താരം ടൊവിനോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എംഎല്‍എ. താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാല്‍ ആണ്. അതില്‍ ഒരു വ്യക്തിയെ ആണ്...

പനിയും ശ്വാസ തടസവും; സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. രാത്രി ഏഴോടെയാണ് സോണിയയെ ആശുപത്രിയില്‍ എത്തിച്ചത്. പതിവ് പരിശോധനയ്ക്കായാണ് സോണിയയെ ആശുപത്രിയില്‍...

പൗരത്വം തെളിയിക്കാൻ പറയാൻ നരേന്ദ്ര മോദി ആരാണെന്ന് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി എം പി. മോദി രാജ്യത്തെ വിഭജിച്ച് വെറുപ്പ് വളർത്തി കൊള്ളയടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദിയും ഗോഡ്‌സേയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൽപറ്റയിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഇന്ത്യൻ ആശയങ്ങളെ...

വേറൊന്നും പറയാനില്ല, എന്നാപ്പിന്നെ ലാവ്‌ലിന്‍..!!!

എന്തെല്ലാം പ്രതീക്ഷയായിരുന്നു എല്ലാം പോയി. ഇന്ന് രാവിലെ നിയമസഭ ചേരുമ്പോള്‍ സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ നിലനില്‍ക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ അവസാന നിമിഷം ഗവര്‍ണര്‍ പൗരത്വ ബില്ലെനെതിരായ പരാമര്‍ശം സഭയില്‍ വായിച്ചു. ഇതിന് മുന്‍പ് തന്നെ നിയമസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം ഒടുവില്‍ പ്രതികരണം നടത്തിയത് ഇങ്ങനെയായിരുന്നു....

ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ദയവുചെയ്ത് ഇതൊന്ന് വായിക്കുക; മോദിക്ക് ഭരണഘടന അയച്ചുകൊടുത്ത് കോണ്‍ഗ്രസ്

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഭരണഘടനയുടെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുകൊടുത്ത് കോണ്‍ഗ്രസ്. രാജ്യം വിഭജിക്കുന്നതിനിടയില്‍ സമയം ലഭിക്കുമ്പോള്‍, ദയവായി വായിച്ചുനോക്കൂ എന്ന് പറഞ്ഞാണ് ഭരണഘടനയുടെ പകര്‍പ്പ് അയച്ചുകൊടുത്തത്. ട്വിറ്ററിലാണ് കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചത്. ' പ്രിയപ്പെട്ട പ്രധാനമന്ത്രി ഭരണഘടന വളരെ വേഗം നിങ്ങളുടെ...

എംഎല്‍എമാരും എംപിമാരും ഔട്ട്; കെപിസിസി ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. 47 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. വര്‍ക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല. പട്ടികയില്‍ എംഎല്‍എമാരോ എംപിമാരോ ഇല്ല എന്നത് ശ്രദ്ധേയമാണ്. ഭാഗികമായ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപാധ്യക്ഷ്യന്‍മാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ തുടങ്ങിയ ഭാരവാഹികളുടെ പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപാധ്യക്ഷന്‍മാരായി...

ജംബോയ്ക്ക് പണികിട്ടി; പട്ടികയില്‍ സോണിയ ഒപ്പിട്ടില്ല; കാര്യങ്ങള്‍ മുല്ലപ്പള്ളിയുടെ വഴിക്കോ..?

ന്യൂഡല്‍ഹി: കെ.പി.സി.സി.ജംബോ പട്ടികയ്ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പട്ടികയിലെ ഭാരവാഹി ബാഹുല്യവും ഒറ്റപദവി മാനദണ്ഡം ഒഴിവാക്കിയതിലുമാണ് ഹൈക്കമാന്‍ഡിന് അതൃപ്തി. പട്ടികയില്‍ പ്രവര്‍ത്തന മികവെന്ന മാനദണ്ഡം പാലിച്ചില്ലെന്നും പരാതി ഉയര്‍ന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ 155...

6 വര്‍ക്കിങ് പ്രസിഡന്റുമാര്‍, 13 വൈസ് പ്രസിഡന്റുമാര്‍, 36 ജനറല്‍ സെക്രട്ടറിമാര്‍, 70 സെക്രട്ടറിമാര്‍; കെപിസിസി ഭാരവാഹി പട്ടികയില്‍ സമവായം

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയില്‍ സമവായമായി. ടി.സിദ്ദിഖ് ഉള്‍പ്പെടെ 6 വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാന്‍ ധാരണയായി. 36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരുമാണ് പുതിയ പട്ടികയിലുളളത്. ജംബോ പട്ടിക വെട്ടിച്ചുരുക്കാനും ഇരട്ടപ്പദവി ഇല്ലാതാക്കാനും നടത്തിയ അവസാനവട്ട നീക്കങ്ങളും ഫലം കണ്ടില്ല. 6 വര്‍ക്കിങ് പ്രസിഡന്റുമാരും...
Advertismentspot_img

Most Popular

G-8R01BE49R7