Tag: c divakaran

സി ദിവാകരന്‍ എം.എല്‍.എയ്ക്ക് കൊവിഡ്

സി ദിവാകരന്‍ എം.എല്‍.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് മണ്ഡലത്തിലെ വിഷയങ്ങള്‍ക്കായി തന്റെ സ്റ്റാഫിനെ ബന്ധപ്പെടണമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. നേരത്തെ, സി. ദിവാകരന്റെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ കട ഉദ്ഘാടനം ചെയ്യാന്‍ സി.ദിവാകരന്‍ പോകാഞ്ഞത് എന്തുകൊണ്ട്..?

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വര്‍ക്‌ഷോപ് ഉദ്ഘാടനത്തിനു പോയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെ വിവാദത്തില്‍ കുടുങ്ങിയത്. മന്ത്രിമാരോ സ്പീക്കറോ പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ അധ്യക്ഷനായിരിക്കണമെന്നാണ് പ്രോട്ടോക്കോള്‍. ഇതുപ്രകാരം സി.ദിവാകരനെ ഉദ്ഘാടനത്തിനു സന്ദീപ് നായര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ തന്റെ സൗകര്യം തിരക്കാതെ...

സി. ദിവാകരന് ചുട്ടമറുപടിയുമായി വി.എസ്.

ഭരണപരിഷ്‌കാര കമ്മീഷനെയും ധനമന്ത്രി തോമസ് ഐസക്കിനെയും വിമര്‍ശിച്ച സി.പി.ഐ. നേതാവ് സി.ദിവാകരന് വി.എസ്. അച്യുതാനന്ദന്റെ മറുപടി. മലര്‍ന്നുകിടന്ന് തുപ്പുന്നവര്‍ക്കറിയില്ല ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും വി.എസ്. അച്യുതാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം...

സി. ദിവാകരന്‍ ഔട്ട്; സിപിഐ ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍നിന്ന് പുതിയ അഞ്ചുപേര്‍; ഇസ്മയില്‍ പക്ഷക്കാരെ വെട്ടിനിരത്തി കാനം

കൊല്ലം: മുതിര്‍ന്ന നേതാവ് സി. ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്നു ഒഴിവാക്കി. സി.എന്‍. ചന്ദ്രന്‍, സത്യന്‍ മൊകേരി, കമല സദാനന്ദന്‍ എന്നിവരെയും ഒഴിവാക്കി. അതേസമയം, കേരളത്തില്‍നിന്ന് അഞ്ച് പുതുമുഖങ്ങള്‍ കൗണ്‍സിലിലെത്തി. മഹേഷ് കക്കത്ത് കാന്‍ഡിഡേറ്റ് അംഗമാകും. കെ.പി. രാജേന്ദ്രന്‍, എന്‍. രാജന്‍, എന്‍. അനിരുദ്ധന്‍,...
Advertismentspot_img

Most Popular