കാസര്‍കോട്: കൊറോണ വ്യാപനം തടയാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ്. ഇതിനിടയില്‍ കേരളത്തിന് ആവശ്യമായ പച്ചക്കറികളും മറ്റും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപിക്കാരുടെ തെമ്മാടിത്തരം. ബന്തടുക്ക മാണിമൂലയ്ക്ക് സമീപം കോരിക്കാറില്‍ കേരളത്തിലേക്ക് വരികയായിരുന്ന പച്ചക്കറി വണ്ടി തടഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം....
കേരളത്തിന് തിരിച്ചടിയായി ബിജെപി നേതാക്കളുടെ നീക്കം; മണ്ണിട്ട് തടഞ്ഞ അതിര്‍ത്തികള്‍ കര്‍ണാടക സര്‍ക്കാര്‍ ഉടന്‍ തുറക്കില്ല. ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍കുമാര്‍ കട്ടീല്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ എതിര്‍പ്പാണ് വിലങ്ങുതടിയാകുന്നത്. കാസര്‍കോട് നിന്നുള്ള ഡയാലിസിസ് രോഗികള്‍ക്ക് മംഗളൂരുവില്‍ ചികിത്സ...
കൊച്ചി: സ്ത്രീവിരുദ്ധ, സെക്‌സിസ്റ്റ് പരാമര്‍ശവുമായി ബിജെപി നേതാവ് ടിജി മോഹന്‍ദാസ്. ബസില്‍ വച്ച് പയ്യന്മാര്‍ ശല്യം ചെയ്താല്‍ അത് പെണ്ണുങ്ങള്‍ ആസ്വദിക്കും എന്നാണ് ടിജി മോഹന്‍ദാസ് തന്റെ ട്വിറ്ററില്‍ കുറിച്ചത്. ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍, പ്രതിരോധ...
കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവു കൂടിയായ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കടവത്തൂര്‍ കുറുങ്ങാട്ട് സ്വദേശി പത്മരാജനെതിരെയാണ് കേസ്.
ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. സ്‌കൂളിലെ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ...
ഡല്‍ഹി: ജ്യോദിരാത്യ സിന്ധ്യ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഉടന്‍ ബിജെപിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി മുന്‍ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എന്നിവരുമായി സിന്ധ്യ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജിക്കത്ത്...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരേയും ബി.ജെ.പി, ആര്‍.എസ്സ്.എസ്സ് സംഘടനകള്‍ക്കെതിരേയും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് അസ്സമിലെ സില്‍ചറില്‍ കോളജ് അധ്യാപകനെ അറസ്റ്റ് ചെയ്തു. അസ്സമിലെ ഗുരുചരണ്‍ കോളജിലെ താല്‍ക്കാലിക അധ്യാപകനായ സൗര്‍ദീപ് സെന്‍ഗുപ്തയാണ് കോളജ് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അറസ്റ്റിലായത്. അധ്യാപകനെ നാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഹൈന്ദവര്‍ക്കെതിരായുള്ള...
വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് കപിൽ മിശ്ര. താൻ നടത്തിയ പരാമർശങ്ങളിൽ ഖേദമില്ലെന്നും ജാഫറാബാദ് ഒഴിപ്പിച്ചത് ശരിയായ നടപടിയാണെന്നും കപിൽ മിശ്ര പറഞ്ഞു. ഡൽഹിയിലെ പ്രതിഷേധം കലാപമായി മാറിയത് കപിൽ മിശ്രയുടെ വിദ്വേഷ പരാമർശങ്ങളായിരുന്നു. പരാമർശത്തിനെതിരെ ഗൗതം ഗംഭീർ അടക്കമുള്ളവർ നിലപാട് എടുത്തിരുന്നു....