Tag: BALAKOT

വ്യോമാക്രമണത്തിന് തെളിവ് വേണ്ടവര്‍ സൈന്യത്തിനൊപ്പം പോകണമെന്ന് ആര്‍എസ്എസ്

ഗ്വാളിയോര്‍: ബാലാക്കോട്ടിലെ ഭീകര ക്യാമ്പുകള്‍ക്കു നേരെ വ്യോമസേന നടത്തിയ ആക്രമണത്തിന് തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹോസബലേ. ഇത്തരക്കാരുടെ വിശ്വാസവും ദേശീയബോധവും സംശയകരമാണെന്നും അടുത്ത മിന്നലാക്രമണത്തിന് ഇത്തരക്കാരെയും സൈനികര്‍ക്കൊപ്പം കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. താന്‍ നിരവധി സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും...

മോദി ഞങ്ങളെ അടിച്ചേ…, മോദി ഞങ്ങളെ അടിച്ചേ…!!! പാക്കിസ്ഥാന്‍കാര്‍ ഞെട്ടിയുണര്‍ന്ന് നിലവിളിച്ചുവെന്ന് പ്രധാനമന്ത്രി

നോയ്ഡ: ബാലാക്കോട്ടിലെ ഭീകര കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ കരഞ്ഞുപോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്റെ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെന്നും നോയ്ഡയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെ മോദി പറഞ്ഞു. പാകിസ്താന്‍ പ്രതീക്ഷിച്ചിരുന്നത് ഉറി മാതൃകയിലുള്ള ഒരു മിന്നലാക്രമണമായിരുന്നു. എന്നാല്‍ നമ്മുടേത് വ്യോമാക്രമണമായിരുന്നു. മുന്‍പ്...

എല്ലാം പഴയതുപോലെ…!!! ബലാകോട്ടില്‍ ബോംബാക്രമണം നടത്തിയതിന്റെ സൂചനപോലും ഇല്ല; കെട്ടിടങ്ങള്‍ തകര്‍ന്നില്ല; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യ വ്യോമാക്രമണം നടത്തി തകര്‍ത്തുവെന്നവകാശപ്പെട്ട പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദിന്റെ മദ്രസക്കെട്ടിടം അതുപോലെ നിലനില്‍ക്കുന്നതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉപഗ്രഹസ്ഥാപനമായ പ്ലാനറ്റ് ലാബ്‌സാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. വ്യോമാക്രമണം നടത്തി ആറു ദിവസത്തിനുശേഷം...

ബാലാകോട്ട് ആക്രമണം: കൊല്ലപ്പെട്ടവരുടെ കണക്ക് കേന്ദ്രസര്‍ക്കാരിന്റെ കൈവശമില്ലെന്ന് പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് കേന്ദ്രസര്‍ക്കാരിന്റെ കൈവശമില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. വ്യോമാക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ സെക്രട്ടറി വിജയ ഗോഖലെ പറഞ്ഞിട്ടില്ല. മിന്നലാക്രമണത്തെ കുറിച്ചുള്ള വിശദീകരണം നല്‍കുക മാത്രമായിരുന്നു അദ്ദേഹം. വിദേശകാര്യ സെക്രട്ടറി...

ബലാകോട്ടില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി വിദേശമാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ പാകിസ്താനില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി വിദേശമാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും പ്രധാനമന്ത്രി തീവ്രവാദത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ആരോപിച്ച് മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍. ലോകത്തെ പ്രശസ്തമായ മാധ്യമങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് കപില്‍സിബല്‍ പ്രധാനമന്ത്രിക്ക് നേരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 'ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, റോയിറ്റേഴ്സ്...
Advertismentspot_img

Most Popular

G-8R01BE49R7