ന്യൂഡല്‍ഹി: രാജ്യത്തെ വാഹന രജിസ്ട്രേഷന്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തുന്നു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. പുതിയ പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് രജിസ്ട്രേഷന്‍ ചാര്‍ജ് 5000 രൂപ ആക്കി ഉയര്‍ത്തും. രജിസട്രേഷന്‍ പുതുക്കാന്‍ 10000 രൂപയും. നിലവില്‍ ഇത് രണ്ടിനും...
കൊച്ചി: ആലത്തൂര്‍ ലോക്‌സഭാംഗം രമ്യ ഹരിദാസിന് കാറ് വാങ്ങാന്‍ ഇതുവരെ പിരിച്ചെടുത്തത് 6.13 ലക്ഷം രൂപയാണെന്ന് പിരിവിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി. കാര്‍ വേണ്ടെന്ന് എംപി അറിയിച്ച സാഹചര്യത്തില്‍ കാര്‍ വാങ്ങേണ്ടതില്ലെന്നും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
കാര്‍ വാങ്ങി...
അഞ്ചുവര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയിലെ ആറ് ജില്ലകള്‍ ഡീസല്‍ വിമുക്തമാക്കാന്‍ കേന്ദ്ര ഉപരിതല മന്ത്രി നിതിന്‍ ഗഡ്ഗരി. നാഗ്പൂര്‍, ബാന്ദ്ര, ഗോണ്ടിയ, ചന്ദ്രപൂര്‍, ഗഡ്ചിറോളി, വാര്‍ധ തുടങ്ങിയ ജില്ലകളിലാണ് ഡീസല്‍ വിമുക്ത നഗരമാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു തുള്ളി ഡീസല്‍ പോലും കിട്ടാത്ത വിധത്തിലാക്കുമെന്നാണ് ഗഡ്ഗരി പറഞ്ഞത്....
രാജ്യത്ത് വാഹനവിപണിയില്‍ വന്‍ തിരിച്ചടി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ കമ്പനികള്‍ കാറുകളുടെ വിലകുറയ്ക്കുന്നു. കടുത്ത മാന്ദ്യത്തിലാണ് രാജ്യത്തെ വാഹന വിപണി. കോടിക്കണക്കിനു രൂപയുടെ വാഹനങ്ങളാണ് വില്‍ക്കാനാവാതെ കെട്ടിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഗുണം ഇപ്പോള്‍ ഉപഭോക്താക്കളെ തേടിയെത്തുകയാണെന്നു വേണം കരുതാന്‍. കാരണം ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ നല്‍കി...
ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകള്‍, അവ ഇല്ലെങ്കില്‍ ഈടാക്കാവുന്ന പിഴ, ശിക്ഷാ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പൊതുവായ വിവരങ്ങളാണ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി...
തിരുവനന്തപുരം: വണ്ടി കൊണ്ട് എച്ചും എട്ടും എടുത്താലുടന്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടുന്ന രീതിക്ക് അവസാനമാകുന്നു. ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് മോട്ടോര്‍ വാഹനവകുപ്പ് പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി നാലു ചക്രവാഹനങ്ങള്‍ക്ക് എച്ചും ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും എട്ടും രീതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍...