മോട്ടോര്‍ വാഹന പിഴത്തുകയില്‍ കുറവു വരുത്തിക്കൊണ്ടുള്ള കേരളത്തിന്റെ നടപടി ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ശരിവെച്ചു. നടപടി അംഗീകരിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ഒരു പിഴത്തുക നിശ്ചയിക്കുമ്പോള്‍ അതില്‍ ഒരു സംസ്ഥാനം മാത്രം പിഴത്തുക കുറച്ചത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു....
കൊച്ചി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി-ടാക്‌സി സര്‍വീസ് ചൊവ്വാഴ്ച (ജനുവരി 14) ആരംഭിക്കും. ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ രാവിലെ 9.30-ന് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ബോബി ഹെലി ടാക്‌സി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
കേരളത്തിലെവിടെയും...
ഡ്രൈവിങ്ങിനിടെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നത് കുറ്റകരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് കയ്യില്‍ പിടിച്ച് ഉപയോഗിക്കുന്ന വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കാണ് വിലക്കുള്ളത്. അപകടകരമായി വാഹനമോടിക്കുന്നത് സംബന്ധിച്ച 184-ാം വകുപ്പിലാണ് (അനുബന്ധം-സി) ഈ ഭേദഗതിയുള്ളത്.
ആധുനിക സൗകര്യങ്ങളോടെ ഇറങ്ങുന്ന കാറുകളില്‍...
തിരുവനന്തപുരം: ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ വ്യവസ്ഥചെയ്യുന്ന മോട്ടോര്‍വാഹന നിയമഭേദഗതി ഞായറാഴ്ച നിലവില്‍വരും. റോഡ് സുരക്ഷാ കര്‍മപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കര്‍ശന പരിശോധന ചൊവ്വാഴ്ച തുടങ്ങും. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
30 വര്‍ഷത്തിനുശേഷമാണ്...
രാജ്യത്തെ വാഹന വിപണിയില്‍ തുടരുന്ന മാന്ദ്യം ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെയും പ്രതിസന്ധിയിലാക്കി. ജൂലൈ മാസം യാത്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പനയില്‍ മാരുതിക്കുണ്ടായത് 36.2 ശതമാനത്തിന്റെ ഇടിവാണ്.
സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഇഗ്‌നിസ്, സെലേറിയോ തുടങ്ങിയവ കോംപാക്ട് വിഭാഗത്തിലെ വില്‍പ്പന 22.7 ശതമാനം ഇടിവ്...