ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായി രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തും. അർജുൻ ലോറിയുടെ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ലെന്നും ഇതുവരെയും ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും തിരച്ചിലിന് നേതൃത്വം നൽകുന്ന റിട്ട. മേജര്‍ ജനറല്‍ എം. ഇന്ദ്രബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ...
ഷിരൂർ: മണ്ണിടിഞ്ഞ സ്ഥലത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് നാവിക സേന. ബോട്ടുകൾ കരയ്ക്ക് കയറ്റി. ഒടുവിൽ നടത്തിയ ഡ്രോൺ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തില്ല. പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നത്...
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ലോറി നാളെ ഉയർത്തിയേക്കും. കനത്ത മഴ കാരണം ഡീപ് ഡൈവിങ് നടക്കാത്ത സാഹചര്യത്തിലാണ് ദൗത്യസംഘത്തിന്റെ നീക്കം. അവസാനം നടത്തിയ ഡ്രോൺ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. രാത്രിയിൽ വീണ്ടും ഡ്രോൺ പരിശോധന നടത്തും. ...
ഷിരൂർ: നാവികസേന നടത്തിയ ഐബോഡ് ഡ്രോൺ പരിശോധനയിൽ അർജുൻ്റെ ലോറിയിൽ മനുഷ്യൻ്റെ സാന്നിധ്യമില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോറിയിൽ ഐബോഡ് ഡ്രോൺ പരിശോധനിയിൽ അർജുൻ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പരിശോധനയിൽ സജീവ മനുഷ്യ സാന്നിധ്യം കണ്ടെത്താനാകാത്തത് നിരാശയുണ്ടാക്കുന്നതാണ്....
അങ്കോള: അർജുനെ കാണ്ടെത്താനായി പൊലീസുകാരും പട്ടാളക്കാരും വളരെ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. അർജുനെ കാണാതായ അങ്കോളയിൽ എത്തി നാട്ടുകാരോടും പൊലീസുകാരോടും സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിൽ പറയുന്നു. അങ്കോളയിലെ രക്ഷാപ്രവർത്തനത്തിന് ജെസിബി അടക്കമുള്ള...
ഷിരൂർ: അർജുൻ ഓടിച്ച ലോറിയിലെ തടി കണ്ടെത്തിയെന്ന് റിപ്പോർട്ട്. ലോറിയിൽ നിന്നും അഴിഞ്ഞുപോയ തടി 8 കിമി അകലെ നിന്നാണ് കണ്ടെത്തിയത്. ലോറിഉടമ തടി തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടെത്തിയത് p 1 എന്ന് മാർക്ക് ചെയ്‌ത തടിയാണെന്ന് ലോറി ഉടമ അറിയിച്ചു.
അതേസമയം അർജുനെ കണ്ടെത്താനുള്ള...
ഷിരൂർ: മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് മലയാളി ഡ്രൈവർ അർജുൻ്റെ ലോറി കണ്ടെത്തിയതോടെ അടുത്തതായി ഉയരുന്ന പ്രാധാന ചോദ്യങ്ങൾ ഇതാണ്. അർജുൻ കാബിനിൽ തന്നെയുണ്ടോ? അതോ പുറത്തിറങ്ങിയോ? മണ്ണിടിച്ചിൽ സമയത്ത് അർജുൻ ലോറിയുടെ കാബിനുള്ളിൽ ഉറങ്ങുകയായിരുന്നു എന്നാണ് ഇപ്പോൾ കരുതുന്നത്. അങ്ങനെയെങ്കിൽ ലോറിക്കൊപ്പം...
ഷിരൂർ: ഗംഗാവാലി പുഴയുടെ കരയ്ക്കു സമീപത്തായി കണ്ടെത്തിയത് ലോറി അർജുൻ്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് കാർവാർ എസ്.പി. ലോറി തലകീഴായാണ് കിടക്കുന്നതെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. നാളെയോടെ ലോറി പുറത്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാധ്യമങ്ങൾക്ക് ഓരോ മണിക്കൂർ ഇടവിട്ട് വിവരങ്ങൾ കൈമാറുമെന്നും നിലവിലെ സാഹചര്യത്തിൽ മാധ്യമങ്ങളെ...