ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനമൊഴിയുന്നതിനു പിന്നാലെയാണിത്. ദൈവത്തിന്റെ സ്വന്തംനാട്ടില്‍ ഗവര്‍ണറാകുന്നതില്‍ സന്തോഷമുണ്ടെന്ന് മുഹമ്മദ് ആരിഫ് ഖാന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയാണ് ആരിഫ്...