ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലുംപെട്ട് ഗുരുതരാവസ്ഥയിലായിരുന്ന എട്ടു വയസുകാരൻ ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഡിസംബർ നാലിനാണ് ശ്രീതേജും അമ്മ രേവതിയും അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഹൈദരാബാദ് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീതേജ്.
കുട്ടിയുടെ...
വത്തിക്കാൻ സിറ്റി: 3 വർഷം മുൻപ് ഇറാഖ് സന്ദർശനത്തിനിടെ തന്നെ വധിക്കാൻ ശ്രമമുണ്ടായെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. 2021 മാർച്ചിൽ മൊസൂൾ സന്ദർശിക്കുന്നതിനിടെ ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജൻസ് വിവരം നൽകിയെന്നും ഇറാഖി പൊലീസ് തടഞ്ഞതിനെത്തുടർന്ന്...
ന്യൂഡൽഹി: ‘ഒരു രാജ്യം ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ്’ ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ഭരണഘടന ചർച്ചകൾക്കിടെ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ കയ്യിലുള്ളത് ഭരണഘടനയുടെ ശൂന്യമായ പകർപ്പാണെന്നും കോൺഗ്രസ് കാണിക്കുന്നത് രാജ്യത്തോടുള്ള വഞ്ചനയാണെന്നും അമിത് ഷാ പറഞ്ഞു....
വാഷിംഗ്ടൺ: ഒരു വൃക്ക അമ്മയ്ക്ക് ദാനം ചെയ്യുകയും രണ്ടാമത്തെ വൃക്കയ്ക്ക് തകരാറ് സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച് അലബാമ സ്വദേശിയായ 53 കാരി ടൊവാന ലൂൺലി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷവും വൃക്ക വിജയകരമായി പ്രവർത്തിക്കുന്നതായി ന്യൂയോർക്കിലെ...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നാല് സ്കൂൾ വിദ്യാർഥിനികൾ അപകടത്തിൽ മരിച്ച പാലക്കാട് പനയമ്പാടത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കാൻ തീരുമാനിച്ചതായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. ബസ് ബേ മാറ്റി സ്ഥാപിക്കും. കൂടാതെ ഡിവൈഡർ സ്ഥാപിക്കാൻ ഒരു കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കും. ഊരാളുങ്കൽ...
ലഖ്‌നൗ: പല വിധത്തിലും പിതാവിന്റെ കൈയ്യിൽ നിന്നും സ്വത്ത് മേടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം പാളിപ്പോയതോടെ മകനും കാമുകിയും ചേർന്ന് പിതാവിനെ കുഴൽക്കിണറിൽ തള്ളിയിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ റാംപുരിലാണ് സംഭവം. പ്രതികളായ ധർമ്മേഷ് റാവത്ത് (26), സംഗീത (24) എന്നിവരെ പോലീസ്...
മോസ്‌കോ: റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനായ ഇഗോൾ കിറില്ലോവ് ക്രെംലിനിൽ നിന്ന് 7 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന റിയാസൻസ്കി പ്രോസ്പെക്റ്റിലെ ഒരു...
തിരുവനന്തപുരം∙ യൂണിവേഴ്‌സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഓഫിസിൽ ഒരു മണിക്കൂറോളം ബന്ദിയാക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ നിലപാടുമായി സിപിഎം. സംഭവത്തിൽ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു. എസ്എഫ്‌ഐ പ്രവർത്തകനായ വിദ്യാർഥിയെ തന്നെ മർദിച്ച സംഭവം...