തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ഐക്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമോ പക്ഷമോ ഇല്ല.കോണ്‍ഗ്രസിനോടല്ല ജനങ്ങളോടാണ് ആഭിമുഖ്യമെന്നും കോണ്‍ഗ്രസ്സ് സഖ്യം തീരുമാനിക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. നയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിപക്ഷ ഐക്യം...
കൊച്ചി: ഡി.ജി.പി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രേഖാമൂലമുള്ള വിമര്‍ശനം. പാറ്റൂര്‍ ഭൂമിയിടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനാണ് വിമര്‍ശനം. രണ്ടാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കാനായിരുന്നു കോടതി നിര്‍ദേശിച്ചത്.
പാറ്റൂര്‍ കേസില്‍ സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ചിട്ടും നടപ്പാക്കിയില്ല. ജേക്കബ് തോമസിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ഭൂപതിവ് രേഖ വ്യാജമെന്ന് ജേക്കബ് തോമസ്...
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവ സമാപനത്തിന്റെ പശ്ചാത്തലത്തിലാണ് അവധി.
സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് അവധി ബാധകം. സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെ കടന്നാക്രമിച്ച് വി.ടി ബല്‍റാം. എ.കെ.ജിയെ കുറിച്ചുള്ള തന്റെ പരാമര്‍ശത്തെ വിമര്‍ശിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ മഹാത്മാ ഗാന്ധിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളും വി.എസിന്റെ വീക്ക്നസാണെന്നും ഉദാഹരണസഹിതം ബല്‍റാം പോസ്റ്റില്‍...
മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്ററും മുന്‍ എംഎല്‍എയുമായ രാജാജി മാത്യു തോമസ്. പിണറായി മോദിക്ക് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ നിലപാടുകള്‍ മോദിക്കും ട്രംപിനും തുല്യമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാറിലാണ് രാജാജി...
തിരുവനന്തപുരം: സീറോ മലബാര്‍ സഭ ഭൂമി വിവാദം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. ആര്‍ച്ച് ബിഷപ്പുമാരടങ്ങുന്നതാണ് സമിതി. സിനഡില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം. മാത്യു മൂലക്കാട്ടാണ് സമിതി അധ്യക്ഷന്‍. ഉടന്‍ ചര്‍ച്ച നടത്തി പരിഹാരം കാണാനാണ് നിര്‍ദ്ദേശം.
സഭയുടെ ഭൂമി ഇടപാടില്‍ സഭാനേതൃത്വത്തിന് എതിരേ...
ന്യൂഡല്‍ഹി: രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നത് അപകീര്‍ത്തിയായി കാണാനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.തെറ്റായ വാര്‍ത്ത നല്‍കി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന ബിഹാര്‍ മന്ത്രിയുടെ മകളുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
2010ല്‍ ബിഹാറില്‍ നടന്ന വിവാദ...
കൊച്ചി: പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് നടി അമലപോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിദ്ദേശിച്ചു. ഈ മാസം 15ന് രാവിലെ 10 മുതല്‍ 1 മണി വരെ ക്രൈംബ്രാഞ്ചിന് അമലയെ ചോദ്യം ചെയ്യാം. അമലപോളിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി 10...