Category: BREAKING NEWS

ഇത് കമ്യൂണിസമല്ല, കമ്യൂണലിസമാണ്: കെ.സുധാകരന്റ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി എത്തി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിനുറുക്കിയ സിപിഎമ്മിന് ഇനി ഉത്തരേന്ത്യയിലെ ജുനൈദിന്റെ കൊലപാതകത്തെക്കുറിച്ചു മിണ്ടാന്‍ സാധിക്കില്ലെന്നും, സിപിഎം നടപ്പാക്കുന്നതു കമ്യൂണിസമല്ല കമ്യൂണലിസമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര...

അര്‍ത്തുങ്കല്‍ പള്ളി വിഷയത്തില്‍ ടി.ജി മോഹന്‍ദാസ് കുടുങ്ങും, കോടതി നിരീക്ഷണങ്ങള്‍ ഇങ്ങനെ

കൊച്ചി: അര്‍ത്തുങ്കല്‍ ബസലിക്ക ശിവക്ഷേത്രമായിരുന്നെന്ന വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്ന ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. അര്‍ത്തുങ്കല്‍ പൊലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാന്‍...

സിപിഎം സംഘടനാ റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍: സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഐക്ക് രൂക്ഷ വിമര്‍ശനം. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് തെറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോടിയേരി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സിപിഐയുടെ നിലപാട് മുന്നമിയിലും സര്‍ക്കാരിലും ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അനവസരത്തിലുളള...

‘ആദരണീയനായ നേതാവാണ് വി.എസ്’ , പറയുന്നത് ആരാന്നറിയുമോ…?

കോട്ടയം: വി. എസ് അച്യുതാനന്ദന്‍ ആദരണീയനായ നേതാവാണെന്ന് കെ.എം മാണി. വി.എസിനെയും തന്നെയും ജനങ്ങള്‍ക്ക് അറിയാം. മുമ്പും സി.പി.എം സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സി.പി.എം സെമിനാറില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മാണി കോട്ടയത്ത് പറഞ്ഞു. 50 വര്‍ഷം പൊതുരംഗത്തുള്ള തനിക്ക് കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന...

ഹാദിയ കേസില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി:ഹാദിയ കേസില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമായിരുന്നു ഹാദിയയുടേതെന്ന് സുപ്രീം കോടതി. ഹദിയയുടേത് മാനഭംഗക്കേസല്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഹദിയയെ വീട്ടു തടങ്കലില്‍ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവ് അശോകന്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു. വിദേശ റിക്രൂട്ട്‌മെന്റ്...

ഭൂമിവിവാദത്തില്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍

അങ്കമാലി: സീറോ മലബാര്‍ സഭാ അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍. ആര്‍ച്ച് ഡയോസിഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വിശ്വാസികള്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ പ്രതിഷേധവുമായെത്തിയത്. വായ് മൂടിക്കെട്ടി എത്തിയ പ്രതിഷേധക്കാരുടെ കൈയ്യില്‍ കര്‍ദ്ദിനാളിനെതിരായ...

സിപിഎംനെ വെട്ടിലാക്കി ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളാണെന്ന് പൊലീസ് ആവര്‍ത്തിക്കെ പിടിയിലായ ആകാശ് നിരപരാധിയാണെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവി സിപിഎം പ്രാദേശിക നേതാവായ ഇദ്ദേഹം പറയുന്നത് മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിപ്പോഴാണ് പൊലീസ് തന്റെ...

അക്രമ രാഷ്ട്രീയം പാര്‍ട്ടിയുടെ നയമല്ല,എന്നാല്‍ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് സീതാറാം യെച്ചൂരി

തൃശൂര്‍: അക്രമ രാഷ്ട്രീയം പാര്‍ട്ടിയുടെ നയമല്ലെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ ജനകീയ പോരാട്ടത്തില്‍ നിരവധി പ്രവര്‍ത്തകരെയാണ് പ്രസ്ഥാനത്തിന് നഷ്ടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.ശത്രുക്കളെ ജനാധിപത്യപരമായി നേരിടുന്നതാണ്...

Most Popular