Category: BREAKING NEWS

നീരവ് മോദി ഹോങ്കോങ്ങില്‍ ?

മുംബൈ: ബാങ്ക് വായ്പാ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ഹോങ്കോങ്ങിലേക്ക് കടന്നിരിക്കാമെന്ന് എന്‍ഫോഴ്‌സ്െമന്റ് ഡയറക്ടറേറ്റ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 12,700 കോടി രൂപ തട്ടിയ കേസാണ് നീരവിനെതിരേ ഉള്ളത്. നീരവിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണ ഇടപാട് കേസുകള്‍...

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്നു തുടക്കം; പി.എന്‍.ബി തട്ടിപ്പ് പ്രധാന ചര്‍ച്ചാ വിഷയമാകും

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദി അടക്കമുള്ളവരുടെ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. പിഎന്‍ബി തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിക്കുമെന്നാണ്...

വെറും രണ്ട് സീറ്റ് മാത്രം നേടിയ ബിജെപി മേഘാലയയിലും അധികാരത്തിലേക്ക്; 21 സീറ്റ് നേടിയിട്ടും കോണ്‍ഗ്രസിന് ഭരണത്തിലെത്താനായില്ല….

ഷില്ലോങ്: ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി. ബിജെപി വെറും രണ്ട് സീറ്റാണ് ഇവിടെ നേടിയത്. എന്‍പിപിയുടെ നേതൃത്വത്തില്‍ വിശാല മുന്നണി രൂപവത്കരിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)...

ത്രിപുര വിജയം; ബിജെപിക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ത്രിപുരയില്‍ ബി.ജെ.പി നേടിയ വിജയം ഇടതുപക്ഷത്തിന് മാത്രമല്ല രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഭരണം ഉപയോഗിച്ചും വന്‍തോതില്‍ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചുമാണ് ബിജെപി ത്രിപുരയില്‍ വിജയം നേടിയതെന്നും മുഖ്യമന്ത്രി ഫെയ്‌സബുക്ക് കുറിപ്പില്‍ പറയുന്നു. ദേശീയതയുടെ പേരില്‍ വിയോജിപ്പുകളും...

നാഗാലാന്‍ഡില്‍ ബിജെപി നെയിഫിയു റയോയ്‌ക്കൊപ്പം; 32 എംഎല്‍എമാരുടെ പിന്തുണാ; രാജിവയ്ക്കില്ലെന്ന് സെലിയാങ്

കൊഹിമ: ബിജെപി നാഗാലാന്‍ഡില്‍ നേട്ടം കൊയ്യുമെന്നുറപ്പായി. ബിജെപി സഖ്യമുണ്ടാക്കിയ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിയുടെ (എന്‍ഡിപിപി) നേതാവ് നെയിഫിയു റയോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഭൂരിപക്ഷ പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയ്ക്കാണ് റയോയെ ക്ഷണിച്ചതെന്ന് ഗവര്‍ണര്‍ പി.ബി. ആചാര്യ പറഞ്ഞു. നിലവിലെ മുഖ്യമന്ത്രി ടി.ആര്‍....

പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് തിരിച്ചടി; പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

കോഴിക്കോട്: വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചന്ന പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. വിഷയത്തില്‍ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പില്‍ അന്‍വര്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചെന്നും സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്നും ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍...

സി.പി.ഐയെ കാനം തന്നെ നയിക്കും; സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു

മലപ്പുറം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം പാളിയതോടെയാണ് വീണ്ടും കാനം സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. കാനത്തിനെതിരെ സി.ദിവാകരനെ നിര്‍ത്താനുള്ള നീക്കമാണ്...

തോല്‍ക്കാന്‍ മനസില്ല; പുതിയ സര്‍ക്കാര്‍ വന്നാലും തൃപുരയില്‍ തുടര്‍ന്ന് താഴെത്തട്ടിലുള്ളവര്‍ക്ക് വേണ്ടി പ്രയത്‌നിക്കുമെന്ന് മാണിക്ക് സര്‍ക്കാര്‍

അഗര്‍ത്തല: നീണ്ട 25 കൊല്ലത്തെ ഭരണത്തിന് ശേഷം അധികാര കസേരയില്‍ നിന്നറങ്ങുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തില്‍ മാണിക് സര്‍ക്കാര്‍. 'പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയില്‍ തുടരുമെന്നും പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴേത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയായിരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ത്രിപുരയിലെ പാവപ്പെട്ടവര്‍ക്കു സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണ...

Most Popular