Category: BREAKING NEWS

കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കും, വാതിലുകള്‍ തുറന്നു തന്നെയാണിരിക്കുന്നതെന്ന് യെച്ചൂരി

ഹൈദരാബാദ്: പാര്‍ട്ടിയിലെ ഐക്യം കാത്തുസൂക്ഷിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം നിഷ്ഫലമായി. കോണ്‍ഗ്രസുമായുള്ള നീക്കുപോക്ക് തെരഞ്ഞെടുപ്പു സമയത്തു തീരുമാനിക്കും. വാതിലുകള്‍ തുറന്നു തന്നെയാണിരിക്കുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കാം എന്നാണ് രാഷ്ട്രീയ പ്രമേയം പറയുന്നതെന്നും യെച്ചൂരി പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം...

കാബൂളില്‍ സ്‌ഫോടനം: 31 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 31 പേര്‍ മരിച്ചു. 54 പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വോട്ടര്‍ റജിസ്‌ട്രേഷന്‍ സെന്ററിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഏറ്റെടുത്തു. ഈ വര്‍ഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ച പ്രസിഡന്റ് അഷ്‌റഫ്...

മഹാരാഷ്ട്രയിലെ ഗട്ചിറോലിയില്‍ ഏറ്റുമുട്ടല്‍, 14 നക്‌സലുകളെ വധിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഗട്ചിറോലി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് 14 നക്‌സലേറ്റുകളെ വധിച്ചു. ഗട്ചിറോലിയിലെ ബോറിയാ വനത്തില്‍ ഇന്ന് രാവിലെ 9.30ഓടെയാണ് പോലീസും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ മുതിര്‍ന്ന നക്‌സലുകളായ സിനു, സായ്‌നാഥ് എന്നിവര്‍ അടക്കമുളളവരാണ് കൊല്ലപ്പെട്ടത്. ഡിവിഷണല്‍ കമ്മിറ്റിം അംഗങ്ങളാണ് ഇരുവരും. വനത്തിനുള്ളില്‍ നക്‌സലുകള്‍...

സീതാറാം യച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും

ഹൈദരാബാദ്: സീതാറാം യച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് യച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് യച്ചൂരിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. കേന്ദ്ര കമ്മിറ്റിയുടെ അംഗബലവും വര്‍ധിപ്പിച്ചു 95 ആക്കി. അതേസമയം, പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ...

സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം!!!

തിരുവനന്തപുരം: ശാസ്താംകോട്ടയ്ക്കും പെരിനാടിനും മധ്യേ ട്രാക്കില്‍ നിര്‍മ്മാണം പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നാളെ കോട്ടയം വഴിയുള്ള 56391 എറണാകുളം കൊല്ലം പാസഞ്ചര്‍ കായംകുളത്തു യാത്ര അവസാനിപ്പിക്കും. ആലപ്പുഴ വഴിയുള്ള 66309 എറണാകുളം കൊല്ലം...

കോതമംഗലത്ത് അച്ഛനും അമ്മയും മകനും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലം: കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം ഉള്ളില്‍ ചെന്ന മരിച്ച നിലയില്‍ കണ്ടെത്തി. കാക്കുന്നേല്‍ വീട്ടില്‍ ശശി (57), ഭാര്യ ഓമന (55), മകന്‍ ശ്രീകൃഷ്ണന്‍ (28) എന്നിവരാണ് മരിച്ചത്. ശശിയുടെയും ഭാര്യയുടെയും മൃതദേഹം ഹാളിലും മകന്റേത് ബെഡ്‌റൂമിലുമാണ് കണ്ടെത്തിയത്. വിഷം...

കുരുന്നുകളുടെ മേല്‍ ക്രൂരതകാട്ടുന്നവര്‍ക്ക് കൊലക്കയര്‍:ഓര്‍ഡിനന്‍സിന് അംഗീകാരം

ന്യൂഡല്‍ഹി: പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്കു വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അനുമതി. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രസഭ ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വിധിക്കാന്‍...

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകരന്‍ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടി.വിയില്‍ ബ്രോഡ്കാസ്റ്റിങ് ജേര്‍ണലിസ്റ്റായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ്. സംസ്‌കാരം നാളെ തിരുവനന്തപുരത്തെ വീട്ടുവളപ്പില്‍.

Most Popular