Category: BREAKING NEWS

ചെങ്കോട്ട സ്വകാര്യ കമ്പനിക്ക്; കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തം

ന്യഡല്‍ഹി: ഇതാദ്യമായി ഒരു സ്വകാര്യ കമ്പനിക്ക് ചെങ്കോട്ടയുടെ പരിപാലനത്തിന് ടെണ്ടര്‍ ലഭിച്ചു. ഡാല്‍മിയ ഭരത് ലിമിറ്റഡുമായാണ് ടൂറിസം വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും കരാറൊപ്പിട്ടത്. 25 കോടി രൂപയാണ് കരാര്‍ തുക. ഇന്‍ഡിഗോ എയര്‍ലൈന്‍സും ജിഎംആര്‍ ഗ്രൂപ്പുമായി മത്സരിച്ചാണ് ഡാല്‍മിയ കരാര്‍ നേടിയത്....

ലിഗയുടെ മരണം കൊലപാതകം തന്നെ!!! കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; തരുണാസ്ഥികള്‍ക്ക് പൊട്ടല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മരിച്ച വിദേശ വനിത ലിഗയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളാണ് കണ്ടെത്തിയത്. ബലപ്രയോഗത്തിനിടെയാണ് മരണം. തൂങ്ങിയുള്ള മരണമാണെങ്കില്‍ താടിയെല്ലിന് ഉള്‍പ്പെടെ പരിക്കുണ്ടാകാന്‍ ഇടയുണ്ട്. ഇതുണ്ടായിട്ടില്ല എന്നാണ് ആദ്യ നിഗമനം....

കര്‍ണാടകയില്‍ ഒരു കോടി തെഴില്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

ബംഗളൂരു: അഞ്ചു വര്‍ഷത്തിനകം കര്‍ണാടകയില്‍ ഒരുകോടി തൊഴിലവസരം വാഗ്ദാനം ചെയ്തു കോണ്‍ഗ്രസ് പ്രകടനപത്രിക. കര്‍ണാടക ജനതയുടെ 'മന്‍ കീ ബാത്ത്' ആണു പ്രകടനപത്രികയെന്നും നാലഞ്ചുപേര്‍ അടഞ്ഞ മുറിയിലിരുന്നു തയാറാക്കിയതല്ലെന്നും മംഗളൂരുവില്‍ പ്രകടനപത്രിക പ്രകാശനം ചെയ്തുകൊണ്ടു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറ!ഞ്ഞു. സംസ്ഥാനത്തിനു മൊത്തമായും...

ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്തി 18,000 അടി ഉയരത്തില്‍ ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ 18,000 അടി വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ഇന്ത്യയുടെ പുതിയ നീക്കം. 96 ഇന്തോ ടിബറ്റ് ബോര്‍ഡര്‍ പൊലീസിന്റെ (ഐടിബിപി) 96 ഔട്ട്‌പോസ്റ്റുകള്‍ (ബിഒപി) കൂടി നിര്‍മിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം തുറന്നുപറഞ്ഞ് ഇന്ത്യന്‍...

സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെ 500 ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു; കാശ്മീരി വിദ്യാര്‍ഥികള്‍ പിടിയില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെ 500 ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത 2 കശ്മീരി വിദ്യാര്‍ഥികള്‍ പിടിയില്‍. പഞ്ചാബില്‍ നിന്നാണ് ഡല്‍ഹി പൊലീസ് ഇവരെ പിടികൂടിയത്. പഞ്ചാബിലെ രാജ്പുരയിലെ ആര്യന്‍ ഗ്രൂപ്പ് ഓഫ് കോളെജില്‍ സിഎസ്ഇ വിദ്യാര്‍ഥിയായ ഷാഹിദ് മല്ല, ജലന്ദറിലെ സെന്റ്.സോള്‍ജ്യേഴ്സ് മാനേജ്മെന്റ്...

തച്ചങ്കരി പറഞ്ഞപ്പോള്‍ ആരും കേട്ടില്ല, മുങ്ങിനടന്ന 450 പേരെ കെഎസ്ആര്‍ടിസി പുറത്താക്കി

കൊച്ചി:വിശദീകരണം തേടിയ നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ജീവനക്കാരനെ പിടിച്ചുവിട്ടത്. നോട്ടിസ് ലഭിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ മൂന്നുപേരെ ജോലിയില്‍ തിരിച്ചെടുത്തു. അതേസമയം തച്ചങ്കരി എം.ഡിയായി ചുമതലേറ്റശേഷമാണ് ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്തവരുടെ കണക്കെടുപ്പ് ആരംഭിച്ചത്. കോര്‍പറേഷനിലെ ചട്ടങ്ങളനുസരിച്ച് അഞ്ചു വര്‍ഷംവരെ ദീര്‍ഘകാല അവധിയെടുക്കാന്‍...

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: അനുദീപ് ദുരിഷെട്ടിക്ക് ഒന്നാം റാങ്ക,് കേരളത്തില്‍നിന്നു ശിഖ സുരേന്ദ്രന്‍ 16-ാം റാങ്ക്

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ പരീക്ഷ എഴുതിയ അനുദീപ് ദുരിഷെട്ടിക്കാണ് ഒന്നാം റാങ്ക്. ഇദ്ദേഹം ഒബിസി വിഭാഗക്കാരനാണ്. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം റാങ്ക് ജേതാവ് നന്ദിനി കെ.ആറും ഒബിസി വിഭാഗത്തില്‍നിന്നായിരുന്നു. കേരളത്തില്‍നിന്നു ശിഖ സുരേന്ദ്രന്‍ 16-ാം റാങ്കുമായി ഒന്നാമതെത്തി. അഞ്ജലി (26),...

സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍, അക്രമം അഴിച്ചുവിട്ടത് അത്യന്തം ഹീനമായ ഗൂഢാലോചനയുടെ ഭാഗമെന്ന് പിണറായി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി അക്രമം അഴിച്ചുവിട്ടത് അത്യന്തം ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നില്‍. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് നാട്ടില്‍ ഭിന്നിപ്പുണ്ടാക്കുന്നത് ആപത്കരമായ സൂചനയാണെന്നും പിണറായി പറഞ്ഞു. ഇതില്‍ നമ്മുടെ നാട്ടിലെ...

Most Popular