Category: BREAKING NEWS

ദിലീപ് വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു; പ്രത്യേക കോടതിയാകാം, അതിവേഗ വിചാരണ വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. വിചാരണയ്ക്കു പ്രത്യേക കോടതിയാകാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിക്കുന്നതാണ് അഭികാമ്യം. അതിവേഗ വിചാരണ വേണം. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരിക്കണം തീരുമാനം. വിചാരണ തടസ്സപ്പെടുത്താന്‍ പ്രതി...

ലോറി സമരത്തിനിടെ ചരക്കു ലോറിക്കു നേരെ കല്ലേറ്; ക്ലീനര്‍ മരിച്ചു; കല്ലെറിഞ്ഞത് സമരക്കാരെന്ന് സൂചന

പാലക്കാട്: ലോറി സമരത്തിനിടെ പാലക്കാട് കഞ്ചിക്കോട് ചരക്കുലോറിക്കു നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി ബാഷ (29) ആണ് മരിച്ചത്. കോയമ്പത്തൂരില്‍നിന്നു കൊച്ചിയിലേക്കു പോകുന്ന ലോറിക്കു നേരെയാണു കല്ലേറുണ്ടായത്. ലോറി സമരാനുകൂലികളാണു കല്ലെറിഞ്ഞതെന്നു സൂചന. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ കഞ്ചിക്കോട് ഫെഡറല്‍...

വീണ്ടും ഭീതിയോടെ കോഴിക്കോട്‌; നിപ്പയ്ക്ക് പിന്നാലെ ഷിഗെല്ലയും; രോഗം ബാധിച്ച രണ്ടുവയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ വിറപ്പിച്ച നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാക്ടീരിയ ബാധയും. പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷദിന്റെ മകന്‍ സിയാദാണ് മരിച്ചത്. സിയാദിന്റെ ഇരട്ട സഹോദരന്‍ സയാന്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍...

ചരക്ക് ലോറി സമരം; അവശ്യസാധനങ്ങള്‍ക്ക് വില കൂടും

കൊച്ചി: ചരക്കുലോറി ഉടമകള്‍ അനിശ്ചിതകാല സമരം തുടങ്ങിയതോടെ സംസ്ഥാനത്തേക്കുള്ള പഴം, പച്ചക്കറി വരവ് തടസ്സപ്പെടാന്‍ സാധ്യത. ദിവസേന ലോഡ് എത്തുന്നതു മുടങ്ങുന്നതോടെ പ്രാദേശിക വിപണിയില്‍ വില ഉയര്‍ന്നേക്കും. വരും ദിവസങ്ങളില്‍ പലചരക്കു മേഖലയിലും പ്രതിസന്ധിയുണ്ടാകാനാണു സാധ്യത. അയല്‍സംസ്ഥാനങ്ങളില്‍നിന്നായി അഞ്ച് അതിര്‍ത്തി ചെക് പോസ്റ്റുകളിലൂടെ ദിവസവും...

ചെങ്ങന്നൂര്‍ മോഡല്‍ പ്രവര്‍ത്തനം ആവര്‍ത്തിക്കണം; അടുത്ത തെരഞ്ഞെടുപ്പില്‍ 20 ലോക്‌സഭാ മണ്ഡലങ്ങളും പിടിക്കാന്‍ സിപിഎം

തിരുവനന്തപുരം: 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റും കിട്ടിയ ചരിത്രം ഇടതുമുന്നണിക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിലും കൂടുതല്‍ അനുകൂലമായ സാഹചര്യമാണ്. അത് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ 20 ലോക്‌സഭാമണ്ഡലങ്ങളും പിടിച്ചടക്കാന്‍ കഴിയും. ഇതിന് ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനതല നേതൃശില്‍പശാലയില്‍ സിപിഎം നിര്‍ദേശിച്ചു. ചെങ്ങന്നൂര്‍ നിയമസഭാ...

പിണറായി സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ക്കൂടി, മികച്ച ഭരണത്തിന് തുടര്‍ച്ചയായ മൂന്നാം വട്ടവും ഒന്നാം സ്ഥാനം നേടി കേരളം

ബെംഗലുരു: പബ്ലിക് അഫയേര്‍സ് സെന്റര്‍ പുറത്തുവിട്ട പബ്ലിക് അഫയേര്‍സ് ഇന്റക്‌സ് 2018 പട്ടികയില്‍ മികച്ച ഭരണ നേട്ടങ്ങളുമായി കേരളം രാജ്യത്ത് ഒന്നാമതെത്തി. 2016 ലും 2017 ലും പട്ടികയില്‍ ഒന്നാമതായിരുന്നു കേരളം. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഈ നേട്ടം കേരളത്തിന് തന്നെ ലഭിച്ചു. പട്ടികയില്‍ തമിഴ്നാടാണ്...

സംഘപരിവാറിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ തീരുമാനം പുനഃപരിശോധിക്കണം, മീശ നോവല്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി തയ്യാറാകണമെന്ന് വിഎസ്

തിരുവനന്തപുരം: വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും രാഷ്ട്രീയ ദംഷ്ട്രകളുടെ മുനയൊടിക്കാന്‍ എല്ലാ പുരോഗമന-ജനാധിപത്യവാദികളും മുന്നോട്ടുവരണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഘപരിവാറിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ, നോവല്‍ പിന്‍വലിച്ച തീരുമാനം എസ് ഹരീഷ് പുനഃപരിശോധിക്കണം. നോവല്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാരനും പ്രസാധകരായ മാതൃഭൂമിയും തയ്യാറാവണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഒരു...

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളെജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്താണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. മുന്‍നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്കും മറ്റു പരീക്ഷകള്‍ക്കും അവധി ബാധകമല്ല.കഴിഞ്ഞ 11 ന് അവധി നല്‍കിയ അമ്പലപ്പുഴ, ചേര്‍ത്തല,...

Most Popular