Category: BREAKING NEWS

മലയാളികളെ ‘നാണംകെട്ടയാളുകളുടെ സംഘം’ എന്ന് പറഞ്ഞ അര്‍ണബ് ഗോസ്വാമി 10 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം

ചാനല്‍ ചര്‍ച്ചയില്‍ മലയാളികളെ നാണം കെട്ടയാളുകളുടെ സംഘമെന്ന് പറഞ്ഞ അര്‍ണബ് ഗോസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസ്. മഹാ പ്രളയത്തെ അതിജീവിച്ച് ദുരിതാശ്വാസ തുക കണ്ടെത്തുന്നതിനായി ലോകമെങ്ങും ആഹ്വാനങ്ങള്‍ നടക്കുന്നതിനിടെ ചാനല്‍ചര്‍ച്ചയിലാണ് 'നാണംകെട്ട ആളുകളുടെ സംഘം' എന്ന് മലയാളികളെ അര്‍ണബ് അപമാനിച്ചത്. മലയാളികളെ അപമാനിക്കുന്ന പരാമര്‍ശമാണ് റിപ്പബ്ലിക്ക്...

വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടഞ്ഞില്ലെങ്കില്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തലവന്മാര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ ആള്‍ക്കൂട്ട കൊലപാതകത്തിനു കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തരം പ്രചാരണങ്ങള്‍ തടയാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. വ്യാജ പ്രചരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വാട്ട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയുടെ ഇന്ത്യന്‍ തലവന്‍ന്മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് കേന്ദ്ര നീക്കം. വാട്ട്‌സ്ആപ്പിലൂടെയും...

ലോകം മുഴുവന്‍ കേരളത്തെ സഹായിക്കുമ്പോള്‍ മലയാളത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെ? പി.സി ജോര്‍ജ്

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് ലോകമെമ്പാടും നിന്ന് സഹായം പ്രവഹിക്കുമ്പോള്‍ മലയാളത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെയാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. പ്രളയദുരന്തം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് പിസി യേശുദാസ് എവിടെയെന്ന് ചോദിച്ചത്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം...

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; ബോബ് മര്‍ലിയെ അമേരിക്കാന്‍ ചാരസംഘടന സി.ഐ.എ കൊലപ്പെടുത്തിയത്!!!

ന്യൂയോര്‍ക്ക്: വിഖ്യാത ജമൈക്കന്‍ റെഗ്ഗേ സംഗീതജ്ഞനും വിപ്ലവ ഗായകനുമായ ബോബ് മര്‍ലിയുടെ മരണം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. അര്‍ബുദം ബാധിച്ച് നാല് വര്‍ഷത്തോളം ചികിത്സയ്ക്ക് വിധേയനായ ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതെന്നാണ് ഇതുവരെയുണ്ടായിരുന്ന നിഗമനം. എന്നാല്‍ ബോബ് മര്‍ലിയെ അമേരിക്കന്‍ ചാര സംഘടനയായ...

ആശ്വാസമേകാന്‍ സര്‍ക്കാര്‍..!!! പ്രളയ മേഖലയില്‍ കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പ്രളയം ബാധിച്ച മേഖലകളില്‍ കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈടില്ലാതെ ഒരു ലക്ഷം വരെ വായ്പ നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബാങ്കിങ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍...

ഡാമുകളുടെ കാര്യത്തില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ജലകമ്മീഷന്‍; ഇന്ന് പ്രത്യേക നിയമസഭാ യോഗം

ന്യൂഡല്‍ഹി: ഡാമുകളുടെ കാര്യത്തില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ജലകമ്മീഷന്‍. ഡാമുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ ആലോചിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. കേന്ദ്ര ജലകമ്മീഷന്‍ പ്രളയമുന്നറിയിപ്പ് വിഭാഗം ഡയറക്ടര്‍ ശരത് ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയമുന്നറിയിപ്പുകേന്ദ്രം തുടങ്ങാമെന്ന് 2011ലെ നിര്‍ദേശവും കേരളം കണക്കിലെടുത്തില്ല. ഇപ്പോഴത്തെ പ്രളയത്തിന് ശേഷം നിര്‍ദേശം...

പിതൃസഹോദരന്‍ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം ആനക്കയം പാലത്തില്‍ നിന്ന് പിതൃസഹോദരന്‍ കടലുണ്ടിപ്പുഴയില്‍ എറിഞ്ഞ മുഹമ്മദ് ഷഹീന്റെ (9) മൃതദേഹം കണ്ടെത്തി. കാണാതായി 16ാം ദിവസമം മേലാറ്റൂരില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 13 ന് പ്രളയസമയത്ത് ഷഹീനെ പിതൃസഹോദരന്‍ മുഹമ്മദ് പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി...

പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണോ.. ? ഇടുക്കിയിലെ ട്രയല്‍ റണ്‍ മാറ്റിയതെന്തിന് ? ചോദ്യങ്ങള്‍ക്കെല്ലാം വിശദമായ മറുപടിയുമായി കെ.എസ്.ഇ.ബി

കൊച്ചി: മുന്നൊരുക്കമില്ലാതെ കേരളത്തിലെ അണക്കെട്ടുകള്‍ തുറന്നതാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിനു കാരണമായതെന്ന പ്രചാരണം ദുരുദ്ദേശപരവും വസ്തുതകള്‍ക്കു നിരക്കാത്തതുമാണെന്നു കെഎസ്ഇബി. മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെയും കേരളത്തിലെ ഡാമുകള്‍ തുറന്നതാണ് സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണമായതെന്ന പ്രചാരണം ദുരുദ്ദേശപരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് വാര്‍ത്താകുറിപ്പിലൂടെ കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. മഴയുടെ സാധ്യത പ്രവചിക്കുന്ന...

Most Popular