Category: BREAKING NEWS

ഉത്രാടപ്പാച്ചിലില്ല; ഓണവിപണിയും പ്രളയത്തില്‍ മുങ്ങി

ഇത്തവണത്തെ ഓണം വിപണിയും പ്രളയത്തില്‍ മുങ്ങി. ഉത്രാടപ്പാച്ചിലിനും പതിവുപോലെ ആവേശമില്ല. ഓണക്കമ്പോളവും തണുപ്പന്‍മട്ടിലാണെന്ന് കച്ചവടക്കാര്‍. മാര്‍ക്കറ്റില്‍ നാടന്‍ പച്ചക്കറികള്‍ കിട്ടാനില്ല. ഉള്ളവയ്ക്ക് വില കൂടും. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകളിലാണ് അല്‍പ്പമെങ്കിലും വിലക്കുറവുള്ളത്. അതിജീവനത്തിന്റെ പോരാട്ടത്തിനിടെ ദുരിതാശ്വാസ ക്യാമ്പിലാണ് പലരുടെയും ഓണം. പ്രളയക്കെടുതിയെ തുടര്‍ന്നു...

വീണ്ടും മഴ വരുന്നു; തിങ്കളും ചൊവ്വയും കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ ഓഗസ്റ്റ് 27, 28 തീയ്യതികളില്‍ കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...

ദുരിതാശ്വാസ ക്യാമ്പിലേക്ക് തമിഴ്‌നാട്ടില്‍നിന്നെത്തുന്ന സാധനങ്ങള്‍ സിപിഎം പൂഴ്ത്തുന്നു; സിപിഐ ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം

മൂന്നാര്‍: പ്രളയക്കെടുതിയില്‍നിന്നും കേരളം കരകയറുന്നതേയുള്ളൂ. ഇതിനകം തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങളും വാക്കുതര്‍ക്കവും തുടങ്ങിക്കഴിഞ്ഞു. ദുരിതമനുഭവിക്കുന്നവരില്‍നിന്നും പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ മൂന്നാറിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നു. ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തുന്ന ലോഡു കണക്കിന് അവശ്യവസ്തുക്കള്‍ പാര്‍ട്ടി ഓഫിസില്‍...

ക്യാമ്പ് വിട്ട് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ധനസഹായം,കൃഷി പുനരുദ്ധാരണത്തിനായി 10 ലക്ഷം പലിശരഹിത വായ്പകളെന്ന് പിണറായി

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 2287 ആയി കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനമൊട്ടുക്കും ക്യാമ്പുകളിലായി 8,69,224 ആളുകളുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്യാമ്പ് വിട്ട് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് 10,000 രൂപ ധനസഹായം നല്‍കും. ഇത് ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ...

‘ഞാന്‍ കുറ്റക്കാരിയല്ല. ആരെയും കൊന്നിട്ടില്ല’, സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കള്‍

കണ്ണൂര്‍: വനിതാ ജയിലില്‍ തൂങ്ങിമരിച്ച പിണറായി കൂട്ടക്കൊലകേസ് പ്രതി സൗമ്യയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പറയുന്ന സൗമ്യയുടെ ആത്മഹത്യാകുറിപ്പാണ് കണ്ടെടുത്തത്. 'തന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ല. കുടുംബം ഒറ്റപ്പെടുത്തുന്നു. ഞാന്‍ കുറ്റക്കാരിയല്ല. ആരെയും കൊന്നിട്ടില്ല'....

രക്ഷിക്കാന്‍ മാത്രമല്ല അറിയാവുന്നത്…..പമ്പയില്‍ രണ്ട് പാലം സൈന്യം നിര്‍മ്മിക്കും

പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ പാലം തകര്‍ന്ന പമ്പ ത്രിവേണിയില്‍ സൈന്യം പാലം നിര്‍മിക്കും. ഉടന്‍ തന്നെ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.രണ്ടു താല്‍ക്കാലിക പാലങ്ങളാണ് ത്രിവേണിയില്‍ സൈന്യം നിര്‍മിക്കുക. ഒരു പാലം കാല്‍നട യാത്രക്കാര്‍ക്കും രണ്ടാമത്തേത് വാഹനങ്ങള്‍ക്കും വേണ്ടിയാണ്....

യുഎഇ തരുമെന്ന് പറഞ്ഞ ‘ഈ 700 കോടി ആരുടെ നിര്‍മ്മിതി’…… പിടികിട്ടാതെ കേന്ദ്രവും

ന്യൂഡല്‍ഹി: യുഎഇ സഹായം 700 കോടിയാണെന്ന് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം. സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തുക എത്രയാണെന്ന് അറിയിച്ചിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 700 കോടി നല്‍കുന്നതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് യുഎഇ വ്യക്തമാക്കിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ വിശദീകരണം. കേരളത്തിനുവേണ്ട ദുരിതാശ്വാസ സഹായം വിലയിരുത്തുകയാണെന്നും പ്രഖ്യാപനങ്ങളില്ലെന്നും...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കണം: സുപ്രിം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രിം കോടതി. അണക്കെട്ട് മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്.മേല്‍നോട്ട സമിതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും അംഗീകരിക്കണം. വിഷയത്തില്‍ കേരളവും തമിഴ്‌നാടും സഹകരിച്ച് മുന്നോട്ടു പോകണമെന്നും സുപ്രിം കോടതി പറഞ്ഞു. ഈ മാസം 31 വരെ...

Most Popular