Category: BREAKING NEWS

കൊറോണ: ഇറ്റലിയില്‍ ഒരുദിവസം ആറായിരത്തോളം പുതിയ കേസുകള്‍; ലോകത്ത് മരിച്ചവരുടെ എണ്ണം 10,000 കടന്നു;

ലണ്ടന്‍/ഇറ്റലി: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. ഇതോടെ ലോകരാജ്യങ്ങള്‍ നിയന്ത്രണം കര്‍ശനമാക്കി. ഇറ്റലിയില്‍ ഒറ്റദിവസം ആറായിരത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആളുകള്‍ പുറത്തിറങ്ങുന്നതു വിലക്കിയതിനെ തുടര്‍ന്ന് കലിഫോര്‍ണിയയില്‍ 4 കോടി പേര്‍ വീട്ടിലൊതുങ്ങി. ബ്രിട്ടന്‍ ഭൂഗര്‍ഭ റെയില്‍വേ...

കൊറോണ: വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ രാജ്യത്ത് അഞ്ചിരട്ടിയോളം വര്‍ധന

ഡല്‍ഹി: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനവ്. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വര്‍ധന ഇന്ന് ഉണ്ടായിരിക്കുന്നത്. നാല്‍പ്പതോളം കേസുകളാണ് ഇന്ന് മാത്രം പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ആകെ...

മുംബൈ, പൂനെ, നാഗപുര്‍ നഗരങ്ങള്‍ അടച്ചിടും; ഡല്‍ഹിയില്‍ മാളുകള്‍, സ്‌കൂളുകള്‍, ഹോട്ടലുകള്‍ അടയ്ക്കുന്നു…

കൊച്ചി / മുംബൈ / ഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വ്യാപകമായി പ്രചരിക്കുന്നതിന്റെ ഭാഗമായി കടുത്ത ജാഗ്രതാ നടപടികള്‍ സ്വീകരിച്ചുവരുന്നു. രാജ്യം വലിയ മുന്‍കരുതലിലേക്ക് പോകുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ മാളുകള്‍ അടക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകളും റെസ്‌റ്റോറന്റുകളും അടച്ചിടാന്‍...

മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് കൊറോണ ഭീതി പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനോടു സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. കേന്ദ്രസര്‍ക്കാര്‍ വിഷയം ഗൗരവമായി എടുത്തുവെന്നാണ് അതു കാണിക്കുന്നത്. കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കുകയെന്നതാണു...

സംസ്ഥാനത്ത് 40 പേര്‍ക്ക് കോവിഡ് ബാധ; ഇന്ന് മാത്രം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; 44,390 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കോവിഡ് 19 രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സ്ഥിതി ഇന്നലത്തെ പോലെയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 12 പേര്‍ക്കു രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 5 പേര്‍ എറണാകുളം, ആറു പേര്‍ കാസര്‍കോട്, ഒരാള്‍ പാലക്കാട് ജില്ലക്കാരനാണ്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം...

എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ; കേരളത്തില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നു

കൊച്ചി: കൊച്ചിയില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനൊപ്പം വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കൊവിഡ് സ്ഥിരീകരിച്ചവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച 5 പേര്‍ക്കും അറുപത്...

കൊറോണ: 22ന് കടകള്‍ തുറക്കില്ല

കോവിഡ്–19 വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ പാലിക്കുന്നതിന്റെ ഭാഗമായി 22ന് മുഴുവന്‍ കടകളും അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി അറിയിച്ചു. മുഴുവന്‍ കടകളും അടച്ചു സഹകരിക്കണമെന്നു കണ്ണൂരില്‍...

കൊറോണ: കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍; ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരായാല്‍ മതി; ശനിയാഴ്ച അവധി

തിരുവനന്തപുരം: കൊറോണ ബാധ വ്യാപിക്കുന്നതിന് തടയാന്‍ കൂടുതല്‍ കടുത്ത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്ഷന്‍ ഓഫിസര്‍ക്ക് താഴെയുള്ള ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയാകും. ഓഫീസില്‍ എത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്നു ജോലി ചെയ്യണം. ...

Most Popular