കൊവിഡ് 19 പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ വന്യ ജീവികളുടെ ഇറച്ചി വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ചൈനീസ് നഗരം. പട്ടിയുടേയും പൂച്ചയുടേയും ഉള്‍പ്പെടെ മാസം വില്‍ക്കുന്നതിനാണ് ചൈനീസ് നഗരമായ ഷെന്‍സന്‍ നിരോധനമേര്‍പ്പെടുത്തിയത്.
കൊവിഡുള്‍പ്പെടെ ഭാവിയില്‍ വരാനിടയുള്ള മഹാമാരികളെ തടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് കൊവിഡ് 19 ആദ്യം...
കാന്‍ബറ: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞര്‍. ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സിഎസ്‌ഐആര്‍ഒ) വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങി.
ഓസ്‌ട്രേലിയന്‍ ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. രണ്ട് വാക്‌സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്....
ന്യൂയോര്‍ക്ക് : കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ മരണം 5,000 ത്തിലേക്ക് നീങ്ങുന്നു. രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കഴിഞ്ഞതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ നടപടികളുമായി നീങ്ങുകയാണ് അമേരിക്ക. ബുധനാഴ്ച പുറത്തു വന്ന കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം 2,15,000 ആണ്. മരണമടഞ്ഞവരുടെ എണ്ണം 4,669...
ലോകമെങ്ങും കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമ ഷൂട്ടിങ് മുടങ്ങിയ അവസ്ഥയില്‍ ആയി. മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ആടുജീവിതം. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്് പൃഥ്വിരാജാണ്. ഇതിനായി അടിമുടി മാറ്റം വരുത്തി പുതിയ ലുക്കിലാണ്...
കോവിഡ്19 നെ നേരിടാന്‍ ഒരൂകൂട്ടര്‍ പുല്ലുതിന്നുന്നു. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ സൊമാലിയയിലാണ് ഈ അപൂര്‍വ്വ കാഴ്ച. ഇവിടെ മൂന്നു പേരിലാണു രോഗബാധ സ്ഥീരീകരിച്ചത്. അയല്‍രാജ്യമായ കെനിയയില്‍ 59 രോഗികളും. ഈ മാസം 12 നാണു മേഖലയില്‍ രോഗമെത്തിയത്. തുടര്‍ന്നാണു നാട്ടുകാര്‍ സ്വയം ചികിത്സ തുടങ്ങിയത്....
അടുത്ത രണ്ടാഴ്ച അമേരിക്കയ്ക്ക് വേദന നിറഞ്ഞ കാലമായിരിക്കുമെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം'. വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന്...
ന്യൂയോര്‍ക്ക് : കൊറോണ് ബാധിച്ച് യുഎസില്‍ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡാണ് (43) മരിച്ചത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ്. തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ...
ലോകത്ത് കൊറോണ ബാധിച്ച മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മരണസംഖ്യ 42000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു; ഇതില്‍ പകുതിയിലേറെയും ഇറ്റലിയിലും സ്‌പെയിനിലുമാണ്. ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും രോഗബാധയുടെ വേഗം കുറഞ്ഞപ്പോള്‍ മ്യാന്‍മര്‍, ടാന്‍സാനിയ എന്നിവിടങ്ങളില്‍ ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....