തിരിച്ചു പോകാന്‍ താല്‍പ്പര്യപ്പെടുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറാകുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് യുഎഇ. കൊറോണ ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്ന വ്യക്തമാക്കി. യു.എ.ഇ തന്നെ സ്വന്തം നിലയ്ക്ക് പ്രവാസികളെ അവരുടെ നാട്ടിലെത്തിക്കുമെന്നാണ് അംബാസിഡര്‍ അറിയിച്ചിരിക്കുന്നത്.

മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്നാണ് അംബാസിഡര്‍ വ്യക്തമാക്കിയത്. കൊറോണ വൈറസ് ബാധിതരായവര്‍ പോലും ആവശ്യമായ കൊറൈന്റന്‍ സൗകര്യവും ചികിത്സയും ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രി ഇക്കാര്യം യുഎഇ രാഷ്ട്രത്തലവന്‍മാരുമായി മാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു.
ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി സ്ഥാനപതിമാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യക്കാരെ മടക്കിയെത്തിക്കാന്‍ യുഎഇ തയ്യാറാണെന്ന കാര്യം അംബാസിഡര്‍ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം അതാതുരാജ്യങ്ങളിലെ എംബസികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7