Category: PRAVASI

ജോയ് അറയ്ക്കലിൻറെ മരണം ആത്മഹത്യ; 14-ാം നിലയിൽ നിന്ന് ചാടിയതെന്ന് പൊലീസ്

ദുബായിൽ മലയാളി വ്യവസായി ജോയ് അറയ്ക്കലിൻറെ മരണം ആത്മഹത്യയെന്നു ദുബായ് പൊലീസ്. ബിസിനസ് ബേയിലെ കെട്ടിടത്തിൻറെ പതിനാലാം നിലയിൽ നിന്നും ചാടിയാണ് ജോയ് അറയ്ക്കൽ ആത്മഹത്യ ചെയ്തതെന്നു പൊലീസ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആത്മഹത്യയെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ്...

നോർക്ക പ്രവാസി രജിസ്‌ട്രേഷൻ മൂന്നു ലക്ഷം കവിഞ്ഞു; ജില്ല തിരിച്ചുളള കണക്ക്..

കോവിഡ് പ്രതിസന്ധികാരണം പ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷൻ സംവിധാനത്തിൽ ഇതിനോടകം 320463 പ്രവാസികൾ പേര് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഇതിൽ തൊഴിൽ/താമസ വിസയിൽ എത്തിയ 223624 പേരും സന്ദർശന വിസയിലുള്ള 57436 പേരും ആശിത്ര വിസയിൽ 20219 പേരും വിദ്യാർത്ഥികൾ 7276 പേരും ട്രാൻസിറ്റ് വിസയിൽ  691പേരും മറ്റുള്ളവർ11327 പേരുമാണ് മടങ്ങിവരാനായി പേര് രജിസ്റ്റർ...

ദുബായിൽ കോവിഡ് ബാധിച്ച് കാസർകോട് സ്വദേശി മരിച്ചു

ദുബായ്: കോവിഡ്–19 ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശി എം.ടി.പി. അബ്ദുല്ല(63) ആണ് ഇന്നലെ അർധരാത്രിയോടെ മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വർഷങ്ങളായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് ദെയ്റയിൽ റസ്റ്ററന്റിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ജമീല....

വധശിക്ഷയിലും മാറ്റം വരുത്തി സൗദി

ശിക്ഷാവിധികള്‍ നടപ്പിലാക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാത്ത രാജ്യമാണ് സൗദി അറേബ്യ. ഇപ്പോഴിതാ സൗദിയുടെ ശിക്ഷാ രീതികളും മാറുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാണ് സൗദി ഭരണാധികാരിയുടെ തീരുമാനം. 18 വയസ്സില്‍ താഴെയുള്ളവര്‍ നടത്തുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇനി മുതല്‍ തടവുശിക്ഷയാണ് നല്‍കുക. സൗദി ഭരണാധികാരി സല്‍മാന്‍...

ഇതര സംസ്ഥാനങ്ങളിലെ മലയാളികൾക്ക് മടങ്ങി വരാൻ അവസരം; രജിസ്‌ട്രേഷന് ഇന്ന് ആരംഭിക്കും

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ...

കോവിഡ്: വീണ്ടും മലയാളി മരിച്ചു; 24 മണിക്കൂറിനിടെ മരിച്ചത് 3 മലയാളികള്‍

ദുബായ്: കോവിഡ് 19 ബാധിച്ചു യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജൻ (35) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായിരുന്ന രതീഷിനെ ശ്വാസ തടസത്തെതുടർന്നു ഈ മാസം 12നാണ് അൽബർഷയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു കോവിഡ് ബാധിതനാണെന്നു സ്ഥിരീകരിച്ചു. മൃതദേഹം...

പ്രവാസികള്‍ കൂട്ടത്തോടെ എത്തും: 47 സ്‌റ്റേഡിയങ്ങളും സ്‌കൂളുകളും ഏറ്റെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനവും പ്രവാസികള്‍ കൂട്ടത്തോടെ എത്തുന്നതും മുന്നില്‍ കണ്ട്, കോവിഡ് നിരീക്ഷണത്തിലാക്കേണ്ടവരെ താമസിപ്പിക്കാന്‍ ബൃഹദ് പദ്ധതിയുമായി സര്‍ക്കാര്‍. കേരളത്തിലുള്ളവരെയും പ്രവാസികളെയും ക്വാറന്റീനില്‍ താമസിപ്പിക്കാന്‍ ഇന്നലെവരെ സര്‍ക്കാര്‍ കണ്ടെത്തിയത് 2,39,642 കിടക്കകള്‍ക്കുള്ള സ്ഥലം. ഇതില്‍ 1,52,722 കിടക്കകള്‍ ഇപ്പോള്‍ത്തന്നെ തയാറാണ്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും...

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതി

ദുബായ്: വിദേശ നാടുകളില്‍ വെച്ച് മരിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. നാലു ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് ശനിയാഴ്ച വൈകീട്ട് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. കോവിഡ് 19 ബാധിച്ചുള്ള മരണത്തിന് ഈ ആനുകൂല്യം ലഭിക്കില്ല. ബ്യൂറോ ഓഫ് ഇമിഗ്രേഷന്...

Most Popular

G-8R01BE49R7