Category: NEWS

‘കുളിസീൻ 2’; ജൂഡ് ആന്റണിയും സ്വാസികയും; ഹ്രസ്വചിത്രം വൈറലാകുന്നു

ജൂഡ് ആന്തണി, സ്വാസിക എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന കുളിസീന്‍ ‍2 ഹ്രസ്വചിത്രം പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രം ഓൺലൈനില്‍ തരംഗമായി കഴിഞ്ഞു. 2013 ൽ പുറത്തിറങ്ങിയ ഹിറ്റ് ഷോർട്ട്ഫിലിം കുളിസീന്‍ രണ്ടാം ഭാഗമാണ് ഈ ചിത്രം. മറ്റൊരു കടവിൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഹുൽ...

ഗുരുതര അനാസ്ഥ; ചികിത്സ വേണ്ടെന്ന് പറഞ്ഞ്‌ മെഡിക്കല്‍ കോളേജില്‍ നിന്നും തിരിച്ചയച്ചു; കോയിൻ വിഴുങ്ങിയ മൂന്ന് വയസുകാരൻ മരിച്ചു

കോയിൻ വിഴുങ്ങിയ മൂന്ന് വയസുകാരൻ മരിച്ചു. ആലുവ കടുങ്ങല്ലൂര്‍ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി - രാജ്യ ദമ്പതികളുടെ ഏക മകന്‍ പ്രിഥിരാജ് ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ ആവശ്യമില്ലെന്നു പറഞ്ഞ് തിരിച്ചയച്ചുവെന്നാണ് ആക്ഷേപം. ശനിയാഴ്ച രാവിലെ 11 മണിക്കാണ്...

യുഎസില്‍ ഓരോ മിനിറ്റിലും ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുന്നു

കൊറോണ അതിഭീകരമായി ബാധിച്ചിരിക്കുന്ന രാജ്യമാണ് അമേരിക്ക. ഏറ്റവും പുതിയ കണക്കനുസരിച്ച് യു.എസില്‍ ഓരോ മിനിട്ടിലും ഒരു കോവിഡ് മരണം ഉണ്ടാകുന്നുണ്ട്. ഒന്നര ലക്ഷത്തിലേറെ പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. അരിസോണ, കലിഫോര്‍ണിയ, ഫ്‌ളോറിഡ എന്നിവിടങ്ങളിലാണ് വൈറസ് വ്യാപനം കൂടുതലായുള്ളത്. കൂടുതല്‍ മരണം ടെക്‌സസിലാണ്. യുഎസില്‍ വെള്ളിയാഴ്ച...

എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി

എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി. മരിച്ചത് ആലുവ കീഴ്മാട് സ്വദേശി ചക്കാലപ്പറമ്പിൽ സി കെ ഗോപിയാണ്. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരണത്തെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ലോട്ടറി വിൽപന തൊഴിലാളിയാണ്. ഉറവിടം അറിയാത്ത കേസാണ് ഗോപിയുടെത്. ഹൃദയ സംബന്ധിയായി രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. കളമശേരി മെഡിക്കൽ...

ജില്ലാ കളക്ടറുടെ പേരിലുള്ള ട്രഷറി അക്കൌണ്ടിൽ നിന്നും രണ്ട് കോടി രൂപ തട്ടിയത് ഇങ്ങനെ….

ജില്ലാ കളക്ടറുടെ പേരിലുള്ള ട്രഷറി അക്കൌണ്ടിൽ നിന്നും രണ്ട് കോടി രൂപ അനധികൃതമായി പിൻവലിച്ച് തന്റെയും ഭാര്യയുടെയും അക്കൌണ്ടുകളിലേയ്ക്ക് മാറ്റിയ വഞ്ചിയൂർ സബ് ട്രഷറി യിലെ സീനിയർ അക്കൗണ്ടന്റ് ബിജുലാൽ എം ആറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ...

മൂന്നാറില്‍ പെയ്ഡ് ക്വാറന്റീനിലായിരുന്ന 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മൂന്നാറില്‍ പെയ്ഡ് ക്വാറന്റീനിലായിരുന്ന 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കന്യാകുമാരിയില്‍ നിന്ന് മടങ്ങിവന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് രോഗം ബാധിച്ചത്. 41 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞമാസം 17 മുതല്‍ മൂന്നാര്‍ ടീ കൗണ്ടി റിസോര്‍ട്ടിന് സമീപത്തുള്ള ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചവരെ ഇടുക്കി മെഡിക്കല്‍...

തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ ആറായിരത്തോളം കോവിഡ് ബാധിതര്‍

ചെന്നൈ: തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് ആറായിരത്തിനടുത്ത് കോവിഡ് കേസുകള്‍. 5,879 പേര്‍ക്കാണ് ശനിയാഴ്ച തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 2,51,738ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 99 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 4,034...

വയനാട്ടില്‍ സമ്പര്‍ക്ക രോഗബാധിതര്‍ ഇന്നും കൂടുതല്‍; ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ്; ഇതില്‍ 44 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് (01.08.20) 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 44 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങില്‍ നിന്നു വന്നവരാണ്. 5 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 670 ആയി. ഇതില്‍ 318 പേര്‍...

Most Popular