Category: NEWS

മന്ത്രി ജലീലിന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ച പ്രവാസി മലയാളി അറസ്റ്റില്‍

കൊച്ചി: മന്ത്രി കെ.ടി. ജലീലിന്റെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലകരമായ ഫോട്ടോ വാട്‌സ് ആപ് മുഖേന പ്രചരിപ്പിച്ച പ്രതിയെ സൈബര്‍ െ്രെകം പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസി മലയാളി ഷമീര്‍ പറമ്പാടനാണ് അറസ്റ്റിലായത്. വിദേശത്തുനിന്നു തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ പൊലീസ്...

അങ്കമാലിയില്‍ ഒരു കുടുബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു; ബൈക്കില്‍ രക്ഷപെടുന്നതിനിടെ പ്രതി പിടിയില്‍

കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ അടുത്തബന്ധു വെട്ടിക്കൊലപ്പെടുത്തി. എരപ്പ് അറക്കില്‍ ശിവന്‍ (60), ഭാര്യ വത്സ(56), മകള്‍ സ്മിത(33) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ സഹാദരന്‍ ബാബുവാണ് മൂന്നുപേരെയും വെട്ടി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. കൊല്ലപ്പെട്ട...

നടിയുടെ ദൃശ്യങ്ങള്‍ സുജ കാര്‍ത്തിക കണ്ടു; തെളിവുകള്‍ ലഭിച്ചു; ഗുരുതര ആരോപണവുമായി പല്ലിശേരി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സിനിമാ നിരൂപകന്‍ പല്ലിശേരി. നടി ആക്രമിക്കപ്പെട്ട ദിവസം മുതല്‍ പ്രചരിക്കുന്നതാണ് മാഡത്തെ കുറിച്ചുള്ള കഥകള്‍. പല പേരുകളും ചര്‍ച്ചയാക്കി. കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകുമെന്ന് പോലും പ്രചരണം ഉണ്ടായി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒടുവിലെത്തിയത്...

ബസില്‍ വിദ്യാര്‍ഥിനിക്കുനേരെ അശ്ലീല പ്രദര്‍ശനം; ഒച്ചവച്ചിട്ടും ആരും പ്രതികരിച്ചില്ല, ഒടുവില്‍ വിദ്യാര്‍ഥിനി ചെയ്തത്…

ന്യൂഡല്‍ഹി: ബസില്‍ വിദ്യാര്‍ഥിനിക്കു നേരെ സഹയാത്രികന്റെ അശ്ലീല പ്രദര്‍ശനം. വിദ്യാര്‍ഥിനിയുടെ അരികെയിരുന്നാണ് തുടര്‍ച്ചയായി പ്രതി അശ്ലീല പ്രദര്‍ശനം നടത്തിയത്. ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒച്ചവച്ചെങ്കിലും ഒരാള്‍ പോലും പ്രതികരിച്ചില്ലെന്നും പെണ്‍കുട്ടി. സംഭവം പൂര്‍ണമായും മൊബൈലില്‍ പകര്‍ത്തിയ വിദ്യാര്‍ഥിനി വിഡിയോ സമൂഹമാധ്യമത്തിലും ഷെയര്‍ ചെയ്തു. ഡല്‍ഹി...

അഴിമതിയുടെ പേരില്‍ മോദിക്കെതിരേ ആഞ്ഞടിച്ച് വീണ്ടും രാഹുല്‍ ഗാന്ധി

ബംഗളൂരു: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരായ അഴിമതിയാരോപണങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമം. ജയ് ഷായ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തുന്ന...

ശിവരാത്രി ആഘോഷത്തിനിടെ ക്ഷേത്രങ്ങളില്‍ ഭീകരാക്രമണത്തിന് ആക്രമണത്തിന് സാധ്യത

മുംബൈ: നാളെ നടക്കുന്ന മഹാശിവരാത്രി ആഘോഷത്തിനിടെ രാജ്യത്തെ ശിവക്ഷേത്രങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ ശിവക്ഷേത്രങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കി. ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെയാണ് ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് വിവരം. ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ത്രയംബകേശ്വര്‍ ക്ഷേത്രത്തിന്റെ സുരക്ഷ...

കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവരെ എല്‍ഡിഎഫ് ഏറ്റെടുത്ത് ചുമക്കേണ്ടതില്ല

കോട്ടയം: യുഡിഎഫിനു കേരളത്തില്‍ ഇനിയൊരു ഭരണമില്ലെന്നു മനസ്സിലാക്കി കുഴിയിലേക്കു കാലുംനീട്ടിയിരിക്കുന്നവരെ എല്‍ഡിഎഫ് ഏറ്റെടുത്തു ചുമക്കേണ്ട കാര്യമില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. സിപിഐ ജില്ലാ സമ്മേളനം നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി എം.എം.മണി സിപിഐക്കെതിരെ ഉന്നയിച്ചതു നീചമായ ആരോപണങ്ങളാണെന്ന് അധ്യക്ഷനായിരുന്ന സിപിഐ...

ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടേണ്ട; ഇ. ശ്രീധരനോട് മന്ത്രി

കോഴിക്കോട്: എറണാകുളം വൈറ്റില മേല്‍പ്പാലനിര്‍മാണം ഗുണകരമല്ലെന്ന് അഭിപ്രായപ്പെട്ട മെട്രൊമാന്‍ ഇ. ശ്രീധരനെ രൂക്ഷമായി വിമര്‍ശിച്ച്‌പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ശ്രീധരന്‍ ആവശ്യമില്ലാത്ത കാര്യത്തിലാണ് ഇടപെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. നാടിനുവേണ്ടി ഇറങ്ങിയില്ലായിരുന്നെങ്കില്‍ തനിക്ക് എന്‍ജിനീയറോ ജഡ്‌ജോ ഐ.എ.എസോ...

Most Popular

G-8R01BE49R7