Category: NEWS

ഒരു ദിവസം രണ്ടു തവണയെങ്കിലും ദേശീയഗാനം ചൊല്ലണം; ഹരിയാനയിലെ ഗ്രാമവാസികളെക്കൊണ്ട് ദേശീയഗാനം ചൊല്ലിപ്പിക്കാന്‍ ബി.ജെ.പി മുടക്കിയത് ലക്ഷങ്ങള്‍

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ആളുകളെകൊണ്ട് എല്ലാം ദിവസവും രാവിലെ ദേശീയഗാനം ചൊല്ലിക്കാനായി ലക്ഷങ്ങള്‍ ചിലവഴിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത്. ജാട്ട് സ്വാധീനമേഖലയായ ബാനക്പൂരിലാണ് എല്ലാ ദിവസവും രാവിലെ 8 മണിക്ക് ദേശീയഗാനം ചൊല്ലാണമെന്ന നിര്‍ബന്ധവുമായി ബി.ജെ.പി രംഗത്ത് വന്നത്. ഇതിനായി 20 ലൗഡ്...

രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത

ദോഹ: രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് (159 ലീറ്റര്‍) 68.13 ഡോളറായി. 2015ല്‍ വില ബാരലിന് 68.19 ഡോളറായിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു വില ഉയരുന്നത് ഇന്ത്യയെ സാരമായി...

ഇത്രയും കാലം ഉറങ്ങിക്കിടന്നവര്‍ ഇപ്പോള്‍ നാടുനന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നു; രജനികാന്തിന്റെയും കമല്‍ഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് വിജയകാന്തിന്റെ ഭാര്യ

ചെന്നൈ: രജനികാന്തിന്റെയും കമലഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെ പരോക്ഷമായി പരിഹസിച്ച് ഡി.എം.ഡി.കെയുടെ തലവനും നടനുമായ വിജയകാന്തിന്റെ ഭാര്യ പ്രേമലത. ഇത്രയും കാലം ഉറങ്ങിക്കിടന്നവരാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ നോക്കുന്നതെന്നും പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതെന്നും അവര്‍ പറഞ്ഞു. രജനിയുടെയും കമലിന്റെയും പേര് എടുത്ത് പറയാതെയായിരുന്നു പ്രേമലതയുടെ പരാമര്‍ശം. തന്റെ ഭര്‍ത്താവിന്റെ...

കയര്‍തൊഴിലാളിക്ക് പെന്‍ഷനായി ലഭിച്ചത് 3300 രൂപ; മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാങ്ക് പിഴയായി ഈടാക്കിയത് 3050 രൂപ…! ബാങ്കുകളുടെ തീവെട്ടിക്കൊള്ള തുറന്ന് കാട്ടി ധനമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്ക് തിരിച്ചടിയായി ബാങ്കുകളുടെ പിഴയീടാക്കല്‍. ധനമന്ത്രി തോമസ് ഐസക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. 3300 രൂപയാണ് ആലപ്പുഴ മണ്ണാഞ്ചേരി ആപ്പൂര് ലക്ഷംവീട് കോളനിയിലെ ഹമീദ ബീവിക്ക് കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷനായി ലഭിച്ചത്. ഇതില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ...

ഇനി പച്ച, നീല, മെറൂണ്‍ മാത്രം..! സ്റ്റിക്കറുകളും ചിത്രങ്ങളും വേണ്ടാ… സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് പുതിയ നിറങ്ങള്‍ വരുന്നു

തിരുവനന്തപുരം: ഇനി തോന്നിയതുപോലെ പല നിറത്തില്‍, പല രൂപത്തില്‍ റോഡിലിറക്കാന്‍ കഴിയില്ല... പല സ്റ്റിക്കറുകളും മറ്റു ചിത്രങ്ങളും പതിച്ച് ഓടിക്കാനും നോക്കേണ്ട... സംസ്ഥാനത്തെ സ്വകാര്യബസുകള്‍ക്ക് പുതിയ നിറം നല്‍കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ.) തീരുമാനിച്ചു. ഫെബ്രുവരിയില്‍ നിറംമാറ്റം പ്രാബല്യത്തില്‍ വരും. സിറ്റി ബസുകള്‍ക്ക്...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയുയരും; ഇത്തവണ കലോത്സവം അരങ്ങേറുന്നത് ഏറെ മാറ്റങ്ങളോടെ

തൃശൂര്‍: 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടിയുയരും. തേക്കിന്‍കാട് മൈതാനത്തെ പ്രധാനവേദിക്ക് സമീപം ഇന്ന് രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാകയുയര്‍ത്തും. മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ കലോത്സവം അരങ്ങേറുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. രാവിലെ പത്ത്...

ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വി.എസ്. പങ്കെടുക്കും; കാര്യ പരിപാടി തിരുത്തി

ആലപ്പുഴ: വിമര്‍ശകരുടെ വായടപ്പിക്കാനായി ഒടുവില്‍ സിപിഎം ജില്ലാ സമ്മേളനത്തില്‍ വി.എസ്.അച്യുതാനന്ദനെ പങ്കെടുപ്പിക്കാന്‍ തീരുമാനം. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പു സംബന്ധിച്ചു നേരത്തേ നിശ്ചയിച്ച കാര്യപരിപാടി തിരുത്തിയാണു വിഎസിനെ പങ്കെടുപ്പിക്കുന്നത്. വിവിധ ജില്ലാ സമ്മേളനങ്ങളില്‍ വിഎസിനെ പങ്കെടുപ്പിച്ചില്ലെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണു നേതൃത്വത്തിന്റെ തീരുമാനം തിരുത്തിയതെന്ന്...

ശനിയാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് പിന്‍വലിച്ചു

മോട്ടോര്‍ വാഹന തൊഴിലാളികള്‍ ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നപക്ഷം സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്നാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അറിയിച്ചിരുന്നത്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചിനു പാര്‍ലമെന്റില്‍...

Most Popular