Category: NEWS

കലോത്സവത്തില്‍ സീരിയല്‍ നടിക്കായി മത്സരഫലം അട്ടിമറിച്ച സംഭവം: നടി മഹാലക്ഷ്മിയെ കലാതിലകത്തില്‍ നിന്നും മാറ്റി, പകരം എം രേഷ്മ കലാതിലകം

കൊല്ലം: സിനിമാ സീരിയല്‍ നടി മഹാലക്ഷ്മിയെ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കലാതിലകത്തില്‍ നിന്നും മാറ്റി. പകരം മാര്‍ ഇവാനിയോസ് കോളേജിലെ രേഷ്മയെ കലാതിലകമായി പ്രഖ്യാപിച്ചു. അപ്പീല്‍ കമ്മിറ്റിയുടെതാണ് തീരുമാനം. കലോത്സവത്തില്‍ സീരിയല്‍ നടിക്കായി മത്സരഫലം അട്ടിമറിച്ചതായി പരാതി വന്നതിനെ തുടര്‍ന്നാണ് നടപടി. മഹാലക്ഷ്മിയെ കലാതിലകമാക്കാന്‍...

സീറോ മലബാര്‍ ഭൂമി വിവാദം ഇനി ഇവിടെ ചര്‍ച്ച ചെയ്യേണ്ട, തീരുമാനം ഇനി മാര്‍പാപ്പയുടേത്

കൊച്ച് :സീറോ മലബാര്‍ സഭയുടെ ഭൂമി വിവാദം പുതിയ വഴിത്തിരവിലേക്ക്. ഇന്ന് എറണാകുളം ബിഷപ്പ്‌സ് ഹൗസില്‍ നടന്ന വൈദീകയോഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഭൂമി വിവാദത്തില്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടാണ് വൈദികര്‍ ഒറ്റകെട്ടായെടുത്തത്. വിഷയം മാര്‍പാപ്പയുടെ പ്രത്യേക പരിഗണനയ്ക്ക് വിടാനും തീരുമാനമായി. വൈദികര്‍...

ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പാര്‍ലമെന്റ് മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകരേ തല്ലി ചതച്ച് പൊലീസ്,

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പാര്‍ലമെന്റ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ പൊലീസ് അതിക്രമം. പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ചു തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനം ഉപരോധിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളും മറ്റും പൊലീസ് ആക്രമണത്തില്‍ തകര്‍ന്നിരുന്നു. കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുകയാണെന്നാരോപിച്ചാണ് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം.ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോഗ്രാഫര്‍...

വയല്‍കിളി സമരത്തിനെതിരായ സിപിഎമ്മിന്റെ നാടിന് കാവല്‍ മാര്‍ച്ച് തുടങ്ങി

കണ്ണൂര്‍: വയല്‍ക്കിളികള്‍ക്ക് ബദല്‍സമരം പ്രഖ്യാപിച്ച സിപിഎം കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി. മാര്‍ച്ചിന്റെ തുടര്‍ച്ചയായി കീഴാറ്റൂരില്‍ സ്വന്തം സമരപ്പന്തല്‍ കെട്ടാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ 'നാടിന് കാവല്‍' സമരം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി. ഗോവിന്ദന്‍, സിപിഐം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...

ഭൂമിയിടപാട് ചര്‍ച്ചചെയ്യാന്‍ വിളിച്ച വൈദികസമിതി യോഗത്തില്‍ പൊരിഞ്ഞ അടി ,വീഡിയോ പുറത്ത്

കൊച്ചി: സീറോ മലബാര്‍ ഭൂമിയിടപാട് ചര്‍ച്ചക്കായി ചേര്‍ന്ന വൈദികസമിതി യോഗത്തില്‍ സംഘര്‍ഷം. കേസില്‍ പ്രതിയായ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ആര്‍ച്ച് ഡയോയിസ് മൂവ്മെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി അംഗങ്ങള്‍ക്കൊപ്പം കര്‍ദിനാള്‍ സംഘവും എത്തിയതിനെ തുടര്‍ന്ന് ഇവരെ ചര്‍ച്ചയില്‍ നിന്നും പുറത്താക്കിയതാണ് സംഘര്‍ഷത്തിന്...

കീഴാറ്റൂരില്‍ മേല്‍പ്പാതയ്ക്ക് അനുമതി തേടി കേന്ദ്രത്തിലേക്ക്, ജി സുധാകരന്‍ നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു

കണ്ണൂര്‍ : കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തമാകവെ, അനുനയ നീക്കവുമായി സര്‍ക്കാര്‍. കീഴാറ്റൂരില്‍ മേല്‍പ്പാതയ്ക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കേന്ദ്ര ഉപരിതല ഗതാഗത...

എന്തിനാണ് അമിത് ഷാ ഇങ്ങനെ പച്ചക്കള്ളം പറയുന്നത്, ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു…..

ഹൈദരാബാദ്: എന്‍ഡിഎ വിട്ട ടിഡിപിയെ വിമര്‍ശിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ കടുത്ത പ്രതികരണവുമായി ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. എന്‍ഡിഎ വിടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അമിത് ഷാ തനിക്കെഴുതിയ തുറന്ന കത്തിലുള്ള വിവരങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്നു ചന്ദ്രബാബു നായിഡു...

കോടതിയലക്ഷ്യ കേസ് റദ്ദാക്കണം,ജേക്കബ് തോമസ് സുപ്രീംകോടതിയില്‍

തിരുവനന്തപുരം: ജേക്കബ് തോമസ് സുപ്രീംകോടതിയെ സമീപിച്ചു. കോടതിയലക്ഷ്യ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകളാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞതെന്നും ജേക്കബ് തോമസ് പറഞ്ഞു. കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്നാണ് ജേക്കബ്...

Most Popular

G-8R01BE49R7