Category: NEWS

ജനമൈത്രിയല്ല… ‘ജന മൈ തെറി’ പോലീസ്…! അസഭ്യവര്‍ഷം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു, പുലിവാല് പിടിച്ച് എസ്.ഐ

കോട്ടയം: വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് വയ്ക്കാത്തതിന് പിടികൂടിയ യുവാക്കള്‍ക്ക് നേരെ എസ്ഐയുടെ അസഭ്യവര്‍ഷം. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ മഞ്ജുനാഥാണ് യുവാക്കളെ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷത്തില്‍ മുക്കിയത്. വടക്കേക്കരയിലെ വാഹന പരിശോധന നടത്തുന്നതിനിടെ രണ്ടു ബൈക്കുകളില്‍ ഹെല്‍മറ്റ് ഇല്ലാതെ വന്ന യുവാക്കളെയാണ് എസ്‌ഐയും സംഘവും പിടികൂടിയത്....

ഫേസ്ബുക്ക് അക്കൗണ്ട് പോലും ഇല്ലാതെ 43 ബി.ജെ.പി എം.പിമാര്‍!!! എം.പിമാര്‍ക്ക് ട്വിറ്ററില്‍ 3 ലക്ഷം ഫോളോവേഴ്‌സ് വേണമെന്ന് മോദി

ന്യൂഡല്‍ഹി: ബിജെപി എംപിമാരുടെ സോഷ്യല്‍ മീഡിയ സാന്നിദ്ധ്യം വര്‍ധിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എം.പിമാര്‍ ട്വിറ്ററില്‍ മൂന്നു ലക്ഷം പേരെ വീതം ഫോളോവേഴ്‌സാക്കണമെന്നാണ് മോദിയുടെ ആഹ്വാനം. ട്വിറ്ററില്‍ മോദിയെ പിന്തുടരുന്നവരില്‍ 60 ശതമാനം വ്യാജരാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ പുതിയ നിര്‍ദേശം. സാമൂഹ്യ...

വയല്‍കിളികളുടെ മൂന്നാംഘട്ട സമരം ഇന്ന് ആരംഭിക്കും; പിന്തുണയുമായി നിരവധി പ്രമുഖര്‍, പ്രദേശത്ത് കനത്ത സുരക്ഷ

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളികളുടെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാഭായി, സാഹിത്യകാരി സാറാ ജോസഫ്, സുരേഷ് ഗോപി എംപി തുടങ്ങിയ നിരവധി പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരിലെത്തും. സിപിഐഎം...

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയിയെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍

അമ്പലപ്പുഴ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയില്‍. തകഴി ഗവ.യു.പി. സ്‌കൂളിലെ അധ്യാപകനായ തകഴി കുന്നുമ്മ ചിറയില്‍ നൈസാ(41) മാണ് പിടിയിലായത്. 11 വര്‍ഷമായി സ്‌കൂളിലെ അധ്യാപകനാണ് നൈസാം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ നൈസാം കുട്ടിയെ മുറിയില്‍ വച്ച്...

സുക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 67,000 കോടി രൂപയുടെ ഇടിവ്…!!!

ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് ഉണ്ടായത് 1,030 കോടി ഡോളറിന്റെ (67,000 കോടി രൂപ) ഇടിവ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി നേട്ടമുണ്ടാക്കിയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഫെയ്സ്ബുക്കിന്റെ ഓഹരി വില കഴിഞ്ഞയാഴ്ച വന്‍തോതില്‍ ഇടിഞ്ഞിരുന്നു....

മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാര്‍ട്ടികാര്‍ക്ക്: പി. ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തില്‍ ഐഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയ സിപിഐയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടി പി.ജയരാജന്‍. മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാര്‍ട്ടികള്‍ക്കെന്ന് ജയരാജന്‍ പറഞ്ഞു. ഇത്രയൊക്കെ ചെയ്താലും വീട്ടിലെ പൂച്ചയെ ആരും കളയാറില്ലെന്നും ജയരാജന്‍...

ഹാദിയ കേസിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് ചെലവാക്കിയത് ഒരു കോടിയോളം രൂപ, കണക്കുകള്‍ പുറത്ത്

കൊച്ചി: വിവാദമായ ഹാദിയ കേസ് സുപ്രീംകോടതിയില്‍ നടത്തിയതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിക്ക് ചെലവായത് 99.52 ലക്ഷം രൂപ. പാര്‍ട്ടി സംസ്ഥാന സമിതി പ്രസിദ്ധീകരിച്ച കണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.കേസിന്റെ പലഘട്ടങ്ങളിലായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ 93,85,000 രൂപ ചെലവഴിച്ചു. യാത്രച്ചെലവ്...

കലോത്സവത്തില്‍ സീരിയല്‍ നടിക്കായി മത്സരഫലം അട്ടിമറിച്ച സംഭവം: നടി മഹാലക്ഷ്മിയെ കലാതിലകത്തില്‍ നിന്നും മാറ്റി, പകരം എം രേഷ്മ കലാതിലകം

കൊല്ലം: സിനിമാ സീരിയല്‍ നടി മഹാലക്ഷ്മിയെ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കലാതിലകത്തില്‍ നിന്നും മാറ്റി. പകരം മാര്‍ ഇവാനിയോസ് കോളേജിലെ രേഷ്മയെ കലാതിലകമായി പ്രഖ്യാപിച്ചു. അപ്പീല്‍ കമ്മിറ്റിയുടെതാണ് തീരുമാനം. കലോത്സവത്തില്‍ സീരിയല്‍ നടിക്കായി മത്സരഫലം അട്ടിമറിച്ചതായി പരാതി വന്നതിനെ തുടര്‍ന്നാണ് നടപടി. മഹാലക്ഷ്മിയെ കലാതിലകമാക്കാന്‍...

Most Popular

G-8R01BE49R7