Category: NEWS

തന്നെ പീഡിപ്പിക്കുകയോ, കൊലപ്പെടുത്തുകയോ ചെയ്‌തേക്കാം; കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക

ന്യൂഡല്‍ഹി: തന്റെ ജീവനു ഭീഷണിയുണ്ടെന്ന് കത്‌വ പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയില്‍ അറിയിക്കും. താന്‍ പീഡനത്തിന് ഇരയാകുന്നതിനോ കൊല്ലപ്പെടുന്നതിനോ സാധ്യതയുണ്ട്. ഒരുപക്ഷേ കോടതിയില്‍ പ്രാക്ടീസ് ചെയ്യാനും അവര്‍ അനുവദിച്ചേക്കില്ലെന്നും ദീപിക പറയുന്നു. ഹിന്ദു...

വ്യാജ ഹര്‍ത്താല്‍; സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു; കടകള്‍ അടപ്പിച്ചു

കണ്ണൂര്‍: ജമ്മു കശ്മീരില്‍ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന വ്യജപ്രചാരണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കണ്ണൂരില്‍ ഹര്‍ത്താലിന്റെ പേരില്‍...

അംബേദ്കറെക്കുറിച്ച് സംസാരിക്കാന്‍ പോയ ജിഗ്‌നേഷ് മേവാനിയെ വിമാനത്താവളത്തില്‍ തടഞ്ഞു

ജയ്പൂര്‍: ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. രാജസ്ഥാനില്‍ റാലി സംഘടിപ്പിക്കാന്‍ എത്തിയപ്പോഴാണു സംഭവം. റാലിക്കു നിശ്ചയിച്ചിരുന്ന നാഗോറിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിഷേധിച്ചതിനെ തുടര്‍ന്നാണു മേവാനിയെ തടഞ്ഞതെന്നു പൊലീസ് അറിയിച്ചു. ഇന്ത്യന്‍ ഭരണഘടനയേയും ബാബാ സാഹബ് അംബേദ്കറിനെയും കുറിച്ചു...

അവസാന പന്തില്‍ സിക്‌സറടിച്ച് വീണ്ടും ധോണി; എന്നിട്ടും ചെന്നൈയ്ക്ക് തോല്‍വി

ചണ്ഡിഗഡ്: അവസാന പന്തുവരെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് നാലു റണ്‍സ് ജയം. കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പോരാട്ടം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍...

എറണാകുളം റൂറല്‍ എസ്പിയുടെ സ്‌ക്വാഡിനെതിരെ മറ്റൊരു ഞെട്ടിക്കുന്ന ആരോപണം; പൊലീസ് പിടികൂടിയ മകനെ കണ്ടെത്തിയത് മരിച്ച നിലയിലെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് പിന്നാലെ എറണാകുളം റൂറല്‍ എസ്പിയുടെ സ്‌ക്വാഡിനെതിരെ മറ്റൊരു ആരോപണം. പൊലീസ് പിടികൂടിയ മകനെ പിന്നീട് പുഴയില്‍ മുങ്ങിമരിച്ചനിലയിലാണ് കണ്ടതെന്ന് വരാപ്പുഴ സ്വദേശിയായ നളിനി ആരോപിച്ചു. പൊലീസിനെ കണ്ടോടിയ നളിനിയുടെ മകന്‍ മുകുന്ദന്‍ പുഴയില്‍ വീണ് മുങ്ങിമരിച്ചെന്നാണ് രേഖകളിലുളളത്....

യുഎസ് വ്യോമാക്രമണം; റഷ്യയ്ക്ക് തിരിച്ചടി

യുഎന്‍ഒ: സിറിയന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്ക്ക് തിരിച്ചടി. സിറിയയില്‍ യുഎസും സഖ്യകക്ഷികളും നടത്തിയ വ്യോമാക്രമണത്തിനെതിരെ യുഎന്‍ രക്ഷാസമിതിയില്‍ റഷ്യന്‍ റഷ്യ കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടു. പതിനഞ്ചംഗ സമിതിയില്‍ ചൈനയും ബൊളീവിയയും മാത്രമാണ് റഷ്യയെ പിന്തുണച്ചത്. സിറിയയിലെ വ്യോമാക്രമണത്തെ തുടര്‍ന്ന് റഷ്യ ആവശ്യപ്പെട്ട പ്രകാരമാണ് യുഎന്‍...

ഫേസ്ബുക്ക് ഉപയോഗിക്കാന്‍ പണം നല്‍കണം?

ഫേസ്ബുക്ക് ഉപയോഗിക്കാന്‍ നാളെ മുതല്‍ പണം നല്‍കാന്‍ ആവശ്യപ്പെട്ട് പ്രചരിച്ച സന്ദേശം വ്യാജം. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പേരിലാണ് സന്ദേശം പ്രചരിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ഫേസ്ബുക്ക് മെസഞ്ചറുകള്‍ വഴി വ്യാജ സന്ദേശം പ്രചരിക്കാന്‍ തുടങ്ങിയത്. ഫേസ്ബുക്ക് ഡയറക്ടര്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് എന്ന് പറഞ്ഞാണ് സന്ദേശം...

വിഷുവിന് പടക്കം പൊട്ടിച്ചാല്‍ മാത്രം പോരാ…. ഇങ്ങനെയും ചില ആചാരങ്ങളുണ്ട്…

വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങള്‍ കൃഷിയേ സംബന്ധിച്ച് നിലനില്‍ക്കുന്നു. ചാലിടീല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്. ചാലിടീല്‍ വിഷുസദ്യയ്ക്ക് മുന്‍പായി നടത്തുന്ന ഒരു ആചാരമാണിത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീല്‍ എന്നു...

Most Popular

G-8R01BE49R7