Category: NEWS

വിലകൂടിയ മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നതിന് വിദേശയാത്രകളടക്കമുള്ള പാരിതോഷികങ്ങള്‍ കമ്പനികളില്‍നിന്ന് ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നു; പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധവുമായി ഡോക്റ്റര്‍മാര്‍

ന്യൂഡല്‍ഹി: ഡോക്ടര്‍മാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍. ഡോക്ടര്‍മാര്‍ക്കിടയിലെ അഴിമതിയേയും അധാര്‍മികതകളെയും കുറിച്ച് ലണ്ടന്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയായ ആര്‍ഡിഎ ആണ് രംഗത്തെത്തിയത്. ഇക്കാര്യം...

വേണമെങ്കില്‍ ടി.വി. മ്യൂട്ട് ചെയ്ത് കണ്ടോളൂ; സഞ്ജുവിനെ വിമര്‍ശിച്ച കാംബിക്കെതിരേ പ്രതിഷേധം

സഞ്ജുവിന്റെ ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചാലഞ്ചേഴ്സ് കുതിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെയും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയുമെല്ലാം പരാജയപ്പെടുത്തിയതില്‍ സഞ്ജുവിന്റെ പങ്ക് ചെറുതല്ല. മലയാളി താരം സഞ്ജു സാംസന്റെ ഏറ്റവും മികച്ച ഐ.പി.എല്‍ സീസണായിരിക്കും ഇത്. സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം മുഖമുദ്രയാക്കിയ സഞ്ജു അഞ്ചു...

തിരുവനന്തപുരം -ചെന്നൈ എക്‌സ്പ്രസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ തിരുവനന്തപുരം -ചെന്നൈ എക്‌സ്പ്രസില്‍ ലൈംഗികാതിക്രമണം. സംഭവത്തില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. അഭിഭാഷകനായ കെ.പി പ്രേം ആനന്ദ് ആണ് അറസ്റ്റിലായത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നൈയിലെ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നിന്ന് ഇയാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയെ...

സുപീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സുപീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളി. രാജ്യസഭാ അധ്യക്ഷനാണ് ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത്. രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത്. ഉപരാഷ്ട്രപതിയുടെ തീരുമാനം അറ്റോര്‍ണി ജനറല്‍ അടക്കമുള്ള നിയമവിദഗ്ധരുമായി ആലോചിച്ച്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍...

ലിഗയുടെ മൃതദേഹം സ്വദേശത്ത് സര്‍ക്കാര്‍ എത്തിക്കും, അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപയും

തിരുവനന്തപുരം: കോവളത്ത് മരിച്ച വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപയും നല്‍കും. ലിഗയുടെ സഹോദരി ഇല്‍സിയെ സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍...

നാളെ മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ശന്പളപരിഷ്‌കരണ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്ക് ആരംഭിക്കുന്നത്. ഇതേ അവശ്യമുന്നയിച്ച് അടുത്തമാസം 12 മുതല്‍ അനിശ്ചിതകാല...

ജയ് സീതാറാം !…….. കാരാട്ടിന്റെ കുബുദ്ധിക്കു കനത്ത തിരിച്ചടിയെന്ന് അഡ്വ ജയശങ്കര്‍

കൊച്ചി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി അഡ്വ എ ജയശങ്കര്‍. സഖാവിനെ ഒതുക്കാനും ഒറ്റപ്പെടുത്തി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കാനും നടന്ന സകല കളികളും ദയനീയമായി പരാജയപ്പെട്ടു - ജയശങ്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അഡ്വ ജയശങ്കറിന്റെ...

കേരള തീരത്ത് ശക്തമായ കടല്‍ക്ഷോഭം, തീരപ്രദേശത്തുള്ളവര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളാ തീരത്ത് നാളെ രാത്രി വരെ അതിശക്തമായ കടല്‍ക്ഷോഭം തുടരുമെന്നും തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരത്ത് മൂന്ന് മീറ്റര്‍ ഉയരത്തിലുള്ള തിരമാലകള്‍ വരെയുണ്ടാകാം. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്...

Most Popular

G-8R01BE49R7