Category: NEWS

ഇന്ത്യയുടെ വളര്‍ച്ചയുടെ വേഗം വിസ്മയിപ്പിക്കുന്നു; അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥ ഇരട്ടിയിലധികമായി വളരുമെന്നും എഡിബി

മനില: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചയുടെ വേഗം വിസ്മയിപ്പിക്കുന്നുവെന്നും ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥ ഇരട്ടിയിലധികമായി വളരുമെന്നും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് ( എ.ഡി.ബി). ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ യാസുയുകി സവാദയാണ്...

പത്തനംതിട്ട സ്വകാര്യ ബസ്റ്റാന്‍ഡില്‍ ഗുണ്ടാ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട: സ്വകാര്യ ബസ്റ്റാന്‍ഡില്‍ നടന്ന ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ജലീല്‍,നിയാസ് , അമല്‍ ഷാ, നിസാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ഏീീിറമ അേേമരസവടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി...

വീട്ടില്‍ ‘കൂടോത്രം’ ചെയ്തവരോട് സഹതാപമെന്ന് സുധീരന്‍; തൊണ്ടി മുതല്‍ പോലീസിനെ ഏല്‍പ്പിച്ചു

മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്റെ വീടിനു സമീപത്തെ വാഴച്ചുവട്ടില്‍ നിന്നും കുപ്പിയില്‍ 'കൂടോത്രം' ലഭിച്ചു. ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍ തുടങ്ങിയവാണ് സുധീരനു വീട്ടുവളിപ്പില്‍ നിന്നും ലഭിച്ചത്. ഇവയെല്ലാം സുധീരന്‍ പോലീസിനെ ഏല്‍പ്പിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം സുധീരന്‍...

വിവാദ പ്രസ്താവനയുമായി യെദ്യൂരപ്പ; ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ കൊണ്ടുവരണം!!!

ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടില്‍ കത്തിയമരുകയാണ്. വിജയം മാത്രം മുന്നില്‍ കണ്ട് തീവ്ര പ്രചരണത്തിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും. ഇതിനിടെ ബി എസ് യെദ്യൂരപ്പയുടെ ഒരു പ്രസ്താവന വിവാദമായിരിക്കുകയാണ്. ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണമെന്നാണ് യെദ്യൂരപ്പ ആഹ്വാനം...

പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഒന്നിച്ച് ജീവിക്കുന്നതിന് തടസമില്ല!!! സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് തള്ളി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയ്ക്കും ഒന്നിച്ചുജീവിക്കുന്നതിനു നിയമതടസങ്ങളില്ലെന്നു സുപ്രീം കോടതി. പുരുഷന് വിവാഹപ്രായം 21 ആണെന്നിരിക്കെ പതിനെട്ട് തികഞ്ഞവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ പ്രായം തടസ്സമാകില്ലെന്നാണ് കോടതിയുടെ സുപ്രാധാന വിധി. മലയാളികളായ തുഷാരയുടേയും നന്ദകുമാറിന്റെയും വിവാഹം റദ്ദാക്കി, തുഷാരയെ മാതാപിതാക്കളൊടൊപ്പം വിട്ട ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ്...

രാഹുല്‍ ഗാന്ധിയ്ക്ക് യുവ എം.എല്‍.എയുമായി മാഗല്യമെന്ന് സോഷ്യല്‍ മീഡിയ!!! മറുപടിയുമായി എം.എല്‍.എ അതിഥി

ലഖ്നൗ: ഒത്തിരി നാളുകളായി കേള്‍ക്കുന്ന ഒന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹ വാര്‍ത്ത. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവാഹിതനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. റായ്ബറേലി എം.എല്‍.എ അതിഥി സിങ്ങാണ് വധുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുലിന്റെയും അദിഥിയുടെയും ഫോട്ടോകളും...

രജനികാന്തിന്റെ വീട്ടില്‍ ബോംബ് വച്ചെന്ന് അജ്ഞാത സന്ദേശം

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെയും തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസാമിയുടെയും വീടുകളില്‍ ബോംബ് വച്ചതായി അറിയിച്ച് അജ്ഞാത സന്ദേശം. ശനിയാഴ്ച രാത്രിയോടെയാണ് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചത്. പൊയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയിലും മുഖ്യമന്ത്രിയുടെ ഗ്രീന്‍വേയ്‌സ് റോഡിലെ ഔദ്യോഗിക വസതിയിലും ബോംബുവച്ചെന്നായിരുന്നു...

മരണമൊഴി തിരുത്തി യുവതിയുടെ കൊലപാതകം ആത്മഹത്യയാക്കിമാറ്റി പോലീസ്

തൃശ്ശൂര്‍: യുവതിയുടെ കൊലപാതകം ആത്മഹത്യയാക്കി മാറ്റി പോലീസ് അട്ടിമറിച്ചതായി പരാതി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്ന യുവതിയുടെ മരണ മൊഴിയാണ് പോലീസ് തിരുത്തിയതെന്നാണ് ആരോപണം. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ദേശമംഗലത്തെ യുവതി മൊഴി നല്‍കിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പോലീസ് ആത്മഹത്യ...

Most Popular