Category: NEWS

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. മണ്ണന്തല കേരളാദിത്യപുരത്ത് വെളളിയാഴ്ച വൈകീട്ടാണ് സംഭവം. നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍...

കുമ്പസാരം നിരോധനം; ദേശീയ വനിതാ കമ്മീഷന്‍ ക്രിസ്തീയ സഭകളെ അവഹേളിച്ചു, രേഖാ ശര്‍മയുടെ പ്രസ്താവന ദുരൂഹമെന്ന് സൂസൈപാക്യം

തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷന്‍ രേഖാ ശര്‍മയുടെ പ്രസ്താവന ദുരൂഹമാണെന്ന് കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം ആരോപിച്ചു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുന്നതിന് വേണ്ടിയാണോ ഇത്തരം പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഭരണരംഗത്തുള്ളവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍...

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാകമ്മീഷന്റെ ശുപാര്‍ശ ക്രിസ്ത്യാനികളുടെ വികാരം വ്രണപ്പെടുത്തുന്നത്, പ്രധാനമന്ത്രിക്ക് കത്തയച്ച് കെസിബിസി

കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാകമ്മീഷന്റെ ശുപാര്‍ശയ്ക്കെതിരെ കെസിബിസി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വനിതാ കമ്മീഷന്റെ ശുപാര്‍ശ തള്ളണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ക്രിസ്ത്യാനികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് വനിതാകമ്മീഷന്റെ നിര്‍ദ്ദേശമെന്നും കത്തില്‍ പറയുന്നു. കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ കേന്ദ്ര് ആഭ്യന്ത്ര മന്ത്രാലയത്തോടു ശുപാര്‍ശ ചെയ്തിരുന്നു....

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം തെളിഞ്ഞാല്‍ കര്‍ശനനടപടിയെന്ന് ഓസ്വാള്‍ഡ് ഗ്രേഷ്യസ്

കോട്ടയം: കന്യാസ്ത്രിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം തെളിഞ്ഞാല്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് കാര്‍ഡിനല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജിബാറ്റിസ്റ്റ ഡിക്കാത്തറോ വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കാത്തലിക് ബിഷപ്പ് ഓഫ് ഇന്ത്യ പ്രശ്‌നത്തില്‍...

മതവിശ്വാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ല, കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മീഷന്‍ ശുപാര്‍ശയോട് യോജിപ്പില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂദല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ നിലപാടിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. രേഖാ ശര്‍മ്മയുടെ അഭിപ്രായം സര്‍ക്കാരിന്റെ നിലപാടല്ലെന്ന് കണ്ണന്താനം പറഞ്ഞു.മതവിശ്വാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രേഖ ശര്‍മ്മയുടെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും കണ്ണന്താനം പറഞ്ഞു. നേരത്തെ ന്യൂനപക്ഷ കമ്മീഷനും വനിതാ കമ്മീഷനെതിരെ...

അതും ജസ്‌ന അല്ല; പോലീസ് വീണ്ടും വട്ടം കറങ്ങി

ബംഗലൂരു : പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്നയുടെ തിരോധാനത്തിലെ ദുരൂഹത തുടരുന്നു. ബംഗലൂരു മെട്രോ സ്റ്റേഷനില്‍ കണ്ടത് ജെസ്‌ന അല്ലെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടി ജെസ്നയല്ലെന്ന് ബന്ധുക്കളും സുഹുത്തുക്കളും വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ജെസ്നയെ ബം?ഗലൂരുവിലെ ബയ്യപ്പനഹള്ളി മെട്രോ...

നിലവിലെ സ്ഥിതി വീണ്ടും തുടര്‍ന്നാല്‍ ഏഴു ദിവസത്തിനകം ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും; മന്ത്രി എം.എം മണി

തൊടുപുഴ: ജല നിരപ്പ് ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതി വീണ്ടും തുടര്‍ന്നാല്‍ ഏഴു ദിവസത്തിനകം ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പക്ഷേ അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ നെടുമ്പാശ്ശേരി, കൊച്ചി മേഖലകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ഷട്ടറുകള്‍ തുറക്കാതിരിക്കാന്‍...

ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരേ ഹൈക്കോടതി

കൊച്ചി: വിവിധ ഹിന്ദു സംഘടനകള്‍ ജൂലൈ 30ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി പൊലീസിന് . ഇക്കാര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും അറിയിച്ചു. കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍...

Most Popular