Category: NEWS

വിരമിക്കല്‍ പ്രഖ്യാപനവുമായി മലിംഗ; മുംബൈ ഇന്ത്യന്‍സിന് വന്‍ തിരിച്ചടി

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന പ്രഖ്യാപനവുമായി ശ്രീലങ്കന്‍ താരം ലസിത് മലിംഗ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ 16 റണ്‍സിനു തോറ്റതിനു പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഏകദിനത്തിലും ട്വന്റി 20യിലും ശ്രീലങ്കയെ നയിച്ച മലിംഗ...

പി.ജെ കുര്യന്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് പ്രചാരണം; ഇതിന് പിന്നില്‍ കോണ്‍ഗ്രസ് സുഹൃത്തുക്കളെന്ന് കുര്യന്‍; ഇതിനേക്കാള്‍ വലിയ ഓഫര്‍ വന്നിട്ടുണ്ട്…

തിരുവല്ല: പത്തനംതിട്ട മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചാരണത്തിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. ഇതുവരെ ബി.ജെ.പിയില്‍ നിന്നും ഇക്കാര്യം പറഞ്ഞ് ആരും തന്നെ സമീപിച്ചിട്ടില്ല. പ്രചാരണം അസംബന്ധണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് കണ്ടെത്തണം. കോണ്‍ഗ്രസിലെ തന്റെ സുഹൃത്തുക്കളാണോ...

ആലപ്പുഴയിലും ലൈംഗികാരോപണം; സിപിഎം വീണ്ടും പ്രതിരോധത്തില്‍

ആലപ്പുഴ: പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ലൈംഗികാരോപണത്തിന് പിന്നാലെ സി.പി.എമ്മിനെ കുരുക്കിലാക്കി ആലപ്പുഴയിലും ലൈംഗികാരോപണം. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ നേതാവിനെതിരെയാണ് സി.പി.എം. ജനപ്രതിനിധിയായ യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി രംഗത്തെത്തിയത്. ഭാര്യയുമായി സി.പി.എം നേതാവിന് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ് സി.പി.എം. സംസ്ഥാന നേതൃത്വത്തിനും...

ട്യൂഷന്‍ ക്ലാസിലെത്തുന്ന ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍; സംഭവം പുറത്തറിഞ്ഞത് മൊബൈലിലെ വീഡിയോ ഭര്‍ത്താവ് കണ്ടെത്തിയതോടെ

സ്വകാര്യ ട്യൂഷനിടെ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. തിരുവണ്ണാമല അരണിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായ യു. നിത്യ (30) ആണ് അറസ്റ്റിലായത്. സംഭവം പുറത്തായതിനുപിന്നാലെ, അധ്യാപികയെ ജോലിയില്‍നിന്നു നീക്കിയതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ...

രണ്ടാമത്തെ ലിസ്റ്റിലും പത്തനംതിട്ടയില്‍ ആളില്ല; കേരള നേതാക്കള്‍ ആശയക്കുഴപ്പത്തില്‍

ന്യൂഡല്‍ഹി: ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയില്ല. അര്‍ധരാത്രിയാണ് 36 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കിയത്. പി.എസ്. ശ്രീധരന്‍ പിള്ളയെ അവസാന നിമിഷം ഒഴിവാക്കി കെ സുരേന്ദ്രന് പത്തനംതിട്ട ഉറപ്പിക്കുന്നതായിരുന്നു ധാരണ. പക്ഷെ ചൊവ്വാഴ്ച ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ ധാരണ...

കുടിക്കാന്‍ പാനീയം നല്‍കി മയക്കിയശേഷം പീഡിപ്പിച്ചു; സിപിഎം ഓഫീസില്‍ നടന്ന സംഭവങ്ങള്‍ യുവതി മൊഴി നല്‍കി

ഒറ്റപ്പാലം: ചെര്‍പ്പുളശ്ശേരി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡനത്തിനിരയായെന്ന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. നേരത്തെ പോലീസിനു നല്‍കിയ മൊഴി യുവതി മജിസ്‌ട്രേറ്റിനു മുന്നിലും ആവര്‍ത്തിച്ചതായാണ് സൂചന. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് യുവതി ചികിത്സയിലുള്ള ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്. സിപിഎം ഏരിയാ കമ്മിറ്റി...

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുരളീധരനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍; ഗേറ്റ് അടച്ചു മുദ്രാവാക്യം വിളിച്ചു

പേരാമ്പ്ര: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ തീ പാറുന്ന പോരാട്ടം നടക്കുമെന്ന വിലയിരുത്തലുകള്‍ക്കു പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനു നേരെ പ്രതിഷേധം. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പേരാമ്പ്ര സി.കെ.ജി ഗവ. കോളേജില്‍ എത്തിയപ്പോഴാണ് മുരളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. കോളേജിലേക്ക് പ്രവേശിക്കുന്നതിനിടെ ഗേറ്റ് അടച്ച് മുരളീധരനു നേരരെ...

കൈയ്യക്ഷരവും ഒപ്പും വ്യാജമെന്ന് ബിജെപി; ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് യെദിയൂരപ്പ

ന്യൂഡല്‍ഹി: ബി എസ് യെദ്യൂരപ്പ 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തിയ ഡയറിയിലെ കൈയ്യക്ഷരവും ഒപ്പും വ്യാജമെന്ന് ബിജെപി. യെദ്യൂരപ്പയുടെ യഥാര്‍ത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കര്‍ണാടക ബിജെപി ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറി പേജില്‍ ഉള്ളത് വ്യാജമെന്നും ബിജെപി...

Most Popular

G-8R01BE49R7