Category: NEWS

കേരളം കത്തുന്നു…!!! സൂര്യാഘാത ഭീതിയില്‍ ജനങ്ങള്‍; രണ്ടു മരണം; അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം പാറശാലയിലും പത്തനംതിട്ട മാരാമണ്ണിലും രണ്ട് പേര്‍ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട്ട് കുമ്പളയില്‍ മൂന്ന് വയസുകാരിക്കും, കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആര്‍എസ്പി നേതാവിനും സൂര്യാഘാതമേറ്റു....

നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പേ സംഭവം വിവാദമാക്കിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ രംഗത്തെത്തി. തന്റെ അറിവില്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടില്ലെന്ന് പി സി ചാക്കോ പറഞ്ഞു. വയനാട്ടില്‍...

രാഹുല്‍ഗാന്ധി വയനാട് മത്സരിക്കും എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി വയനാട്

കൊച്ചി: രാഹുല്‍ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെ വയനാടാണ് ഇപ്പോള്‍ ട്വിറ്ററിലെ ട്രെന്‍ഡിംഗ് ടൊപ്പിക്. ട്വിറ്ററില്‍ ട്രെന്‍ഡിംഗില്‍ രണ്ടാംസ്ഥാനത്താണ് ഇപ്പോല്‍ വയനട് ഉള്ളത്. 5815 ട്വീറ്റുകളാന് വയനാടുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ മുന്നിലുണ്ട്. അതേസമയം വയനാട്...

അങ്കമാലി പ്രധാനമന്ത്രി എന്നൊക്കെ പറയുന്ന പോലെയാണ് വയനാട്ടിലെ പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് തട്ടിവിടുന്നത്…

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംസ്ഥാന നേതാക്കള്‍ സ്ഥിരീകരിച്ച് കഴിഞ്ഞു. അമേഠിയില്‍ സ്മൃതി ഇറാനിയോട് തോല്‍വി വഴങ്ങേണ്ടി വരും എന്ന ഭയമാണ് രാഹുലിനെ വയനാട് എത്തിച്ചതെന്നാണ് ബിജെപി പരിഹാസം. ഇപ്പോള്‍ രാഹുല്‍...

ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ പിന്നെ കണ്ടിട്ടില്ല..!!! മത്സരിക്കാനൊരുങ്ങി പി.സി. ജോര്‍ജും

ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പി.സി. ജോര്‍ജ് എംഎല്‍എയും. മത്സരിക്കാനൊരുങ്ങിയ തന്നെ കോണ്‍ഗ്രസ് വഞ്ചിച്ചെന്നാരോപിച്ചാണ് ഇത്തവണത്തെ മത്സരരംഗത്തുണ്ടാകുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞത്. മുന്നണിയുമായി ചേര്‍ന്നു പോകാമെന്ന രീതിയില്‍ വാക്കു നല്‍കിയ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് പിന്‍മാറിയതാണ് തീരുമാനം മാറ്റാന്‍ കാരണമെന്ന് പി സി ജോര്‍ജ് പറയുന്നു....

രാഹുലിന് പിന്നാലെ മോദിയും വരുന്നു; ദക്ഷിണേന്ത്യയില്‍ മത്സരിക്കും

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയില്‍ മത്സരിക്കാനൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ വാരാണസിക്ക് പുറമേ ബെംഗളൂരു സൗത്ത് മണ്ഡലത്തിലും നരേന്ദ്രമോദി മത്സരിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യയില്‍ നരേന്ദ്രമോദി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ കര്‍ണാടകയിലും മത്സരിപ്പിക്കാന്‍ ബി.ജെ.പി....

ബിന്ദു കൃഷ്ണയ്‌ക്കെതിരേ കേസെടുത്തു

കൊല്ലം: ഡി.സി.സി.പ്രസിഡന്റ് ബിന്ദുകൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെത്തുടര്‍ന്ന് അവിടെയെത്തി കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ചിത്രമെടുത്ത് ഫെയ്‌സ്ബുക്കില്‍ ഇട്ടതിനാണ് ബിന്ദുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം ചിത്രമോ പേരോ ഷെയര്‍ ചെയ്യരുതെന്ന് നിയമമുണ്ട്. ഇതു ലംഘിച്ചതിനാണ് പോക്‌സോ നിയമപ്രകാരം...

രാഹുലിനെ വിടാതെ സ്മൃതി ഇറാനി; വയനാട്ടിലും രാഹുലിനെതിരേ സ്ഥാനാര്‍ഥിയായേക്കും

ആലപ്പുഴ: വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരേയുള്ള മത്സരം കടുപ്പിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഇറക്കാന്‍ ബി.ജെ.പി. നീക്കം. എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ മാറ്റി ബി.ജെ.പി. സീറ്റ് ഏറ്റെടുക്കാനാണ് നീക്കമുള്ളത്. നിലവില്‍ ബി.ഡി.ജെ.എസിനാണ് വയനാട് നല്‍കിയിട്ടുള്ളത്. സ്മൃതി ഇറാനിക്ക് അസൗകര്യമെങ്കില്‍ ബി.ജെ.പി.യുടെ സംസ്ഥാന നേതാക്കളാരെങ്കിലും മത്സരിക്കും. കഴിവതും സ്മൃതിയെത്തന്നെ മത്സരിപ്പിക്കുമെന്നാണ് ബി.ജെ.പി.യിലെ...

Most Popular

G-8R01BE49R7