Category: NEWS

വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നതിനെ കുറിച്ച് രാഹുല്‍ ഇന്ന് പറഞ്ഞത്…

ന്യൂഡല്‍ഹി: വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രാവിലെ 11 മണിക്ക് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെക്കുറിച്ച് മാത്രമാണ് ചര്‍ച്ചയായതെന്നാണ് സൂചന. ഉച്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം...

പൊതുവേദിയില്‍ നയന്‍താരയ്‌ക്കെതിരെ ലൈംഗികച്ചുവയോടെ പരാമര്‍ശം; രാധാരവിക്കെതിരേ നടപടി

പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയന്‍താരയ്‌ക്കെതിരെയും ലൈംഗികച്ചുവയോടെ പൊതുവേദിയില്‍ പരാമര്‍ശം നടത്തിയ നടന്‍ രാധാ രവിയെ ഡിഎംഎകെ സസ്‌പെന്‍ഡ് ചെയ്തു. നയന്‍താര അഭിനയിച്ച കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍...

പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ; മിനിമം വരുമാന പദ്ധതി; വന്‍ വാഗ്ദാനങ്ങളുമായി രാഹുല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിപ്പിക്കുന്ന പദ്ധതി പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി മിനിമം വരുമാനപദ്ധതി കൊണ്ടു വരുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമായി മിനിമം വരുമാനപരിധി നിശ്ചയിച്ചാവും പദ്ധതി നടപ്പാക്കുക. 'ന്യായ്' എന്നാണ്...

വീട്ടുവളപ്പില്‍ അല്പം വെള്ളം വയ്ക്കൂ… സഹജീവികളുടെ ജീവന്‍ കൂടി ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വേനലിലെ കൊടും ചൂടില്‍ സഹജീവികളേയും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം വെച്ചാല്‍ പക്ഷിമൃഗാദികള്‍ക്ക് അത് ഗുണം ചെയ്യുമെന്നും, നമ്മുടെ ചെറിയ പ്രവൃത്തി ജീവന്‍ സംരക്ഷിക്കാന്‍ ഗുണകരമാകുമെന്നും മുഖ്യമന്ത്രി നിര്‍ദേശം...

ശബരിമല: സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റില്ല. ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫെബ്രുവരി ആറിനാണ് പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ...

കൊടുംചൂടില്‍ ഇതുവരെ 118 പേര്‍ക്ക് പൊള്ളലേറ്റു; സൂര്യാതപ ജാഗ്രതാ മുന്നറിയിപ്പ് നാലുദിവസം കൂടി

കൊച്ചി: സംസ്ഥാനത്ത് സൂര്യാതപ ജാഗ്രതാ മുന്നറിയിപ്പ് സര്‍ക്കാര്‍ നാലുദിവസം കൂടി നീട്ടി. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ താപനില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ, സംസ്ഥാനത്ത് അനുഭവപ്പെടുന്ന കൊടുംചൂടില്‍ ഇതുവരെ 118 പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ 55 പേര്‍ക്കു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് പൊള്ളലേറ്റത്. കേരളത്തില്‍ രേഖപ്പെടുത്തുന്ന കൂടിയ...

ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണം നല്‍കിയ എന്‍.എസ്.എസ് താലൂക്ക് യൂണിയനെ പിരിച്ചുവിട്ടു

മാവേലിക്കര: ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണം നല്‍കിയ എന്‍.എസ്.എസ് നേതൃത്വത്തെ പിരിച്ചുവിട്ടു. നേതൃത്വം എടുത്ത തീരുമാനം അട്ടിമറിച്ച് ഇടതു സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയ താലൂക്ക് യൂണിയനെ തന്നെ പിരിച്ചുവിട്ടിരിക്കുകയാണ് എന്‍എസ്എസ്. മാവേലിക്കര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നല്‍കിയ എന്‍.എസ്.എസ് മാവേലിക്കര താലൂക്ക്...

മോദി ഇന്ത്യയിലെ ജനങ്ങളെ ഒന്നാകെ വഞ്ചിച്ചു; കോട്ടയത്തെ പ്രചാരണം കൊഴുപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയും

കോട്ടയം: അഞ്ച് വര്‍ഷം കൊണ്ട് പത്ത് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഒരു തൊഴിലവസരം പോലും സൃഷ്ടിക്കാതെ ഇന്ത്യയിലെ ആഭ്യസ്തവിദ്യരായ യുവജനങ്ങളെ ഒന്നാകെ വഞ്ചിച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും എഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. നോട്ട് നിരോധനത്തിലൂടെ ഇന്ത്യയിലെ ചെറുകിട...

Most Popular

G-8R01BE49R7