കോട്ടയം: അഞ്ച് വര്‍ഷം കൊണ്ട് പത്ത് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ഒരു തൊഴിലവസരം പോലും സൃഷ്ടിക്കാതെ ഇന്ത്യയിലെ ആഭ്യസ്തവിദ്യരായ യുവജനങ്ങളെ ഒന്നാകെ വഞ്ചിച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും എഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി.
നോട്ട് നിരോധനത്തിലൂടെ ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖലയും ഉല്‍പാദന മേഖലയും പാടെ തകര്‍ന്നിരിക്കുകയാണ്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി മാത്രം ഭരണം നടത്തുന്ന എന്‍.ഡി.എ ഗവണ്‍മെന്റിനെതിരായി ഈ തെരഞ്ഞെടുപ്പില്‍ തൊഴില്‍ രഹിതരായ യുവജനങ്ങളുടെ വലിയ പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പാര്‍ലമെന്റ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടന്ന യുവജന കണ്‍വന്‍ഷണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി. വൈ. എഫ്. കണ്‍വീനര്‍ ജോബി അഗസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകഷ്ണന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ജോസ് കെ മാണി എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, ജോഷി ഫിലിപ്പ്, യു.ഡി. വൈ.ഫ്. ചെയര്‍മാന്‍ രാജേഷ് വാളി പ്ലാക്കല്‍, സണ്ണി തെക്കേടം, സ്റ്റീഫന്‍ ജോര്‍ജ്.സജി മഞ്ഞക്കടമ്പില്‍, അരുണ്‍ റ്റി ജോസഫ്, റൂബി ചാക്കോ, ജോമി ചെറിയാന്‍, ജോബോയ് ജോര്‍ജ്, കെ.എന്‍ മാഹിന്‍, സാജന്‍ തൊടുക, അജി കൊറ്റന്മടം, ശ്രീകാന്ത് എസ് ബാബു, ജെയ്സണ്‍ ജോസഫ്, ജോജി കുറത്തിയാടന്‍, ജോസി പി തോമസ്, സജി സിറിയക്, അനില്‍കുമാര്‍, കെ.എസ്.സജീവ്, മന്‍സൂര്‍ വട്ടക്കയം, റോബി ഊടുപുഴ, സാബു പീടിയേക്കല്‍, സോണി സണ്ണി ,സജിത ട ത്തില്‍, ജില്‍സ് പെരിയപ്പുറം സോണി സണ്ണി, മുഹമ്മദ് അമീന്‍ ,ബിജു കുന്നേല്‍ പറമ്പില്‍, ജോര്‍ ഡിന്‍ കിഴ ക്കേത്തലയ്ക്കല്‍, ഗൗതം എന്‍ നായര്‍, ഷാജി പുളിമൂടന്‍, ജോളി മടുക്കക്കുഴി, സി ജോ ജോസഫ്, ജോയിസ് കൊറ്റത്തില്‍, അരുണ്‍ കല്ലറയ്ക്കല്‍, എ ബിപൊന്നാട്ട്, വിജയ് ജോസ്, മനു ജോണ്‍, സുബിന്‍ മാത്യു ‘ആന്റോച്ചന്‍ ജെയിംസ്, സോബിന്‍ മാത്യ കുഞ്ഞുമോന്‍ മാടപ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.