Category: NEWS

കെവിന്‍ വധം; എസ്.ഐ ഷിബുവിനെ തിരിച്ചെടുത്ത കാര്യം അറിഞ്ഞിട്ടില്ലെന്ന് ഡിജിപി

തിരുവനന്തപുരം: കെവിന്‍ കേസില്‍ ആരോപണ വിധേയനായ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്ത നടപടി അറിഞ്ഞിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എസ്.ഐയെ തിരിച്ചെടുത്തത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. എസ്.പിയോട് ചോദിച്ച ശേഷം പ്രതികരിക്കാമെന്നും ഡി.ജി.പി വ്യക്തമാക്കി. എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡി.ജി.പിക്കും പരാതി നല്‍കുമെന്ന് കെവിന്റെ...

രണ്ടാം മോദി മന്ത്രിസഭയില്‍ ആരൊക്കെ ഇടം നേടും..? പെരുന്നാളിന് ശേഷം ആദ്യ സമ്മേളനം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും. ഇതിന്റെ ഭാഗമായി സഖ്യകക്ഷി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഘടകകക്ഷികള്‍ക്ക് എത്ര മന്ത്രിസ്ഥാനം നല്‍കണം എന്നതടക്കമുളള കാര്യങ്ങളിലാകും ചര്‍ച്ച. മകന്‍ ചിരാഗ് പസ്വാന് മന്ത്രിസ്ഥാനം നല്കണമെന്ന നിലപാടിലാണ് ലോക്ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ്...

ഐഎസ് സാന്നിധ്യം; തീരദേശങ്ങളില്‍ കനത്ത ജാഗ്രത; സുരക്ഷ നിരീക്ഷണങ്ങള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന തീരങ്ങളിലും മറ്റ് അതിര്‍ത്തികളിലും ജാഗ്രത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനെട്ട് കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളിലും കോസ്റ്റല്‍ ഇന്റലിജന്‍സ് വിങ്ങുകള്‍ രൂപവത്കരിച്ചിട്ടുട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. തീരദേശ മേഖലകളില്‍ ഫിഷറീസ് ഡിപ്പാര്‍ട്മെന്റിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും സഹകരണത്തോടെ ബോട്ട് പട്രോളിങ്ങും നടത്തിവരുന്നുണ്ട്. തീരസുരക്ഷ...

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിനങ്ങള്‍ അഞ്ചാക്കി; ഔദ്യോഗിക വാഹനമായി സ്‌കോര്‍പിയോ മാത്രം; സിക്കിമിലെ പുതിയ സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍

ഗാങ്ടോക്ക്: സിക്കിമില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമാക്കി ചുരുക്കി. പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങാണ് തിങ്കളാഴ്ച ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അധികാരം ഏറ്റെടുത്തതിനു പിന്നാലെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ആഴ്ചയിലെ...

സ്‌കൂളുകള്‍ ജൂണ്‍ മൂന്നിനു തന്നെ തുറക്കും; സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് തെറ്റായ സന്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിനു തന്നെ തുറക്കുമെന്നു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റിയെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സന്ദേശം മാതാപിതാക്കളുടെ ഇടയില്‍ ആശങ്ക ഉണര്‍ത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി...

അപര്‍ണ ബാലമുരളിയ്ക്ക് വ്യാജ സന്ദേശം; കയ്യോടെ പിടികൂടി ജൂഡ് ആന്റണി

തന്റെ അസിസ്റ്റന്റെന്ന പേരില്‍ നടി അപര്‍ണ ബാലമുരളിയ്ക്ക് ഇമെയില്‍ സന്ദേശമയച്ച വ്യാജനെ കൈയോടെ പിടികൂടി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം വ്യക്തിയുടെ വിവരങ്ങള്‍ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിക്കൊണ്ടാണ് സംവിധായകന്റെ പോസ്റ്റ്. 'എന്റെ അസിസ്റ്റന്റ് എന്നു തെറ്റിദ്ധരിപ്പിച്ച് സിനിമാമേഖലയിലെ പ്രമുഖര്‍ക്ക് ഇമെയിലുകള്‍ അയയ്ക്കുന്ന...

ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: മാർച്ചിൽ നടന്ന ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലം 28 ന്‌ ഉച്ചകഴിഞ്ഞ്‌ 3 ന്‌ പ്രസിദ്ധീകരിക്കും. www.dhsekerala.gov.in, www.keralaresult.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം...

മോദിയെ ജനപ്രിയനാക്കുന്നത് ഗാന്ധിയന്‍ മൂല്യം പ്രയോഗിച്ചത്; വീണ്ടും മോദിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരത്തില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിയെ സ്തുതിച്ചത്. ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചതാണ് മോദിയെ ജനപ്രിയനാക്കുയതെന്ന്...

Most Popular