Category: NEWS

സ്‌കൂളുകള്‍ ജൂണ്‍ മൂന്നിനു തന്നെ തുറക്കും; സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് തെറ്റായ സന്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിനു തന്നെ തുറക്കുമെന്നു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റിയെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സന്ദേശം മാതാപിതാക്കളുടെ ഇടയില്‍ ആശങ്ക ഉണര്‍ത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി...

അപര്‍ണ ബാലമുരളിയ്ക്ക് വ്യാജ സന്ദേശം; കയ്യോടെ പിടികൂടി ജൂഡ് ആന്റണി

തന്റെ അസിസ്റ്റന്റെന്ന പേരില്‍ നടി അപര്‍ണ ബാലമുരളിയ്ക്ക് ഇമെയില്‍ സന്ദേശമയച്ച വ്യാജനെ കൈയോടെ പിടികൂടി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം വ്യക്തിയുടെ വിവരങ്ങള്‍ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിക്കൊണ്ടാണ് സംവിധായകന്റെ പോസ്റ്റ്. 'എന്റെ അസിസ്റ്റന്റ് എന്നു തെറ്റിദ്ധരിപ്പിച്ച് സിനിമാമേഖലയിലെ പ്രമുഖര്‍ക്ക് ഇമെയിലുകള്‍ അയയ്ക്കുന്ന...

ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: മാർച്ചിൽ നടന്ന ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലം 28 ന്‌ ഉച്ചകഴിഞ്ഞ്‌ 3 ന്‌ പ്രസിദ്ധീകരിക്കും. www.dhsekerala.gov.in, www.keralaresult.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം...

മോദിയെ ജനപ്രിയനാക്കുന്നത് ഗാന്ധിയന്‍ മൂല്യം പ്രയോഗിച്ചത്; വീണ്ടും മോദിയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരത്തില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിയെ സ്തുതിച്ചത്. ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചതാണ് മോദിയെ ജനപ്രിയനാക്കുയതെന്ന്...

തന്‍റെ ശൈലി മാറ്റില്ല, രാജി വയ്ക്കുകയുമില്ല; ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും പിണറായി വിജയൻ

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചില ശക്തികൾ വിശ്വാസപരമായ കാര്യങ്ങളിൽ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. അത് പാർട്ടി വിശദമായി വിലയിരുത്തും. ഈ ജനവിധിയുടെ പശ്ചാത്തലത്തിൽ തന്‍റെ ശൈലി മാറ്റില്ല, രാജി വയ്ക്കുകയുമില്ല. ഇത് സർക്കാരിനെതിരായ...

ഒരു തോല്‍വി കൊണ്ട് ഇടതുപക്ഷത്തെ എഴുതിതള്ളാം എന്ന് കരുതേണ്ട: കോടിയേരി

തെരഞ്ഞെടുപ്പ് പരാജയത്തോടെ ഇടതുപക്ഷത്തെ എഴുതിതള്ളാമെന്നു വ്യാമോഹിയ്ക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കി മടങ്ങിവന്ന ചരിത്രമാണ് കേരളത്തിലെ ഇടതുപക്ഷത്തിന് ഉള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1977 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഐ...

ഗുജറാത്തില്‍ വന്‍ തീപിടിത്തം; 15 പേര്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടിത്തത്തില്‍ 15 പേര്‍ മരിച്ചു. സൂറത്തിലെ സരസ്താന മേഖലയിലാണ് തീപിടുത്തം. ബഹുനില മന്ദിരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നിടത്താണ് തീ പിടിച്ചത്. കെട്ടിടത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

കേരളത്തിന്റെ പെങ്ങളൂട്ടിക്കൊപ്പം ഞാനും എന്റെ കുടുംബവും; രമ്യയ്‌ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് വിജയരാഘവന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇടതുകോട്ടയായ ആലത്തൂരില്‍ അട്ടിമറി വജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ അഭിനന്ദിച്ച് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്കിലൂടെ രമ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മലപ്പുറത്തിന്റെ നിയുക്ത എംപി കുഞ്ഞാലിക്കുട്ടി ആലത്തൂരിലെ പുതിയ ജനപ്രതിനിധിയെ അഭിനന്ദിച്ചത്. 'കേരളത്തിന്റെ അഭിമാനം. ആലത്തൂരിന്റെ പാര്‍ലമെന്റ് പ്രതിനിധി. ഈ...

Most Popular